ഫെയ്‌സ് ഡിറ്റക്റ്റര്‍ സേവനങ്ങളുമായി ഹയര്‍

ഫെയ്‌സ് ഡിറ്റക്റ്റര്‍ സേവനങ്ങളുമായി ഹയര്‍

മുംബൈ: ഹയര്‍ ഇന്ത്യ ഫെയ്‌സ് ഡിറ്റക്റ്റര്‍ സേവനങ്ങള്‍ അവതരിപ്പിച്ചു. ഹോം അപ്ലയന്‍സസ് രംഗത്ത് ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനി ഇത്തരത്തിലൊരു സേവനം അവതരിപ്പിക്കുന്നത്. ഹയര്‍ എന്‍ജിനീയര്‍മാര്‍ പ്രൊഡക്റ്റ് ഇന്‍സ്റ്റലേഷനും അറ്റകുറ്റപ്പണികള്‍ക്കുമായി വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സൗജന്യമായി ഇലക്ട്രിക് ഫെയ്‌സുകള്‍ പരിശോധിച്ച് കിട്ടും. ഇന്ത്യന്‍ ഭവനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഇലക്ട്രിക്കല്‍ ഗ്രൗണ്ടിങ് എന്ന പ്രശ്‌ന പരിഹാരത്തിനായാണ് ഹയര്‍ ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍, വെബ്‌സൈറ്റിലെ ഡോ. ഫിദോ ലൈവ് ചാറ്റ്, മൊബീല്‍ സര്‍വീസ് വാന്‍, എസി ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഫെയ്‌സ് ഡിറ്റെക്ഷന്‍ സേവനവും ഹയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Comments

comments

Categories: FK News
Tags: Haier