ഓങ് സാന്‍ സ്യുകിയുടെ ബഹുമതി പൗരത്വം കാനഡ റദ്ദാക്കി

ഓങ് സാന്‍ സ്യുകിയുടെ ബഹുമതി പൗരത്വം കാനഡ റദ്ദാക്കി

ഒട്ടാവ: മ്യാന്‍മര്‍ വിമോചന നായിക ഓങ് സാന്‍ സ്യൂകിയുടെ കനേഡിയന്‍ പൗരത്വം റദ്ദാക്കാന്‍ തീരുമാനം. റോഹിംഗ്യന്‍ മുസ്‌ലിം വിഷയത്തില്‍ ഓങ് സാന്‍ സൂ കിയുടെ സൈനിക അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് പൗരത്വം കാനഡ റദ്ദാക്കിയത്.

സൂ കിയുടെ പൗരത്വം റദ്ദാക്കാന്‍ വേണ്ടി ഐകകണ്‌ഠേനയാണ് കനേഡിയന്‍ പാര്‍ലമെന്റ് വോട്ടുചെയ്തത്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്നത് കൂട്ടക്കൊലയാണെന്ന പ്രമേയം അംഗീകരിച്ച് ഒരാഴ്ചയ്ക്കു പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.

രോഹിംഗ്യന്‍ വിഷയത്തിലെ സ്യൂകിയുടെ നിശ്ശബ്ദതയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ലോകരാഷ്ട്രങ്ങളില്‍ നിന്നും ഉയരുന്നത്. ഇതിനു പിന്നാലെയാണ് നിര്‍ണ്ണായക തീരുമാനവുമായി കനേഡിയന്‍ പാര്‍ലമെന്റെ രംഗത്തെത്തിയത്.2007 ലാണ് സൂ കിക്ക് കാനഡ ഓണററി പൗരത്വം നല്‍കിയത്. ദീര്‍ഘകാലം മ്യാന്മറില്‍ വീട്ടുതടങ്കലില്‍ ആയതിനെത്തുടര്‍ന്നായിരുന്നു ഇത്.

റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ സൈനികരുടെ നടപടിക്കൊപ്പം നില്‍ക്കുകയും സംഭവത്തെപ്പറ്റി യു.എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സ്യൂകി തള്ളുകയും ചെയ്തിരുന്നു.

റോഹിംഗ്യകള്‍ക്ക് മാനുഷിക പിന്തുണ നല്‍കുന്നത് തുടരുമെന്നും മ്യാമര്‍ സൈനിക ജനറലുമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: World