ലോകത്തിലെ ഏറ്റവും മികച്ച പേമെന്റ് സേവനമായി ഐഎംപിഎസ്

ലോകത്തിലെ ഏറ്റവും മികച്ച പേമെന്റ് സേവനമായി ഐഎംപിഎസ്

യുഎസ്, ചൈന പോലുള്ള പ്രമുഖ രാജ്യങ്ങളെ പേമെന്റ് സംവിധാനങ്ങളെ മറികടന്നാണ് പട്ടികയിലെ ഏറ്റവും വലിയ റേറ്റിംഗായ അഞ്ച് എഎംപിഎസ് നേടിയത്

ന്യൂഡെല്‍ഹി: നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള തല്‍സമയ പണ കൈമാറ്റ പ്ലാറ്റ്‌ഫോമായ ഐഎംപിഎസ് ലോകത്തിലെ ഏറ്റവും മികച്ച പേമെന്റ് ഇന്നൊവേഷനായി തെരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തിലുള്ള 40 പേമെന്റ് സംവിധാനങ്ങള്‍ ഇടം പിടിച്ച, യുഎസ് ഗവേഷണ സ്ഥാപനമായ എഫ്‌ഐഎസിന്റെ (ഫിഡെലിറ്റി നാഷണല്‍ ഇന്‍ഫൊര്‍മേഷന്‍ സര്‍വീസസ്്) അഞ്ചാമത് വാര്‍ഷിക ഫ്‌ളേവേഴ്‌സ് ഓഫ് ഫാസ്റ്റ് റിപ്പോര്‍ട്ടിലാണ് ഒന്നാം സ്ഥാനം നേടിയത്.

നിലവിലുള്ള പേമെന്റ് പദ്ധതികള്‍, അവ ഏത്രത്തോളം നല്ല രീതിയില്‍ സാധാരണ, കോര്‍പ്പറേറ്റ് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു എന്ന ഘടകത്തെ അടിസ്ഥാനമാക്കി ഒന്നു മുതല്‍ അഞ്ചു വരെയുള്ള റേറ്റിംഗ് നല്‍കിയാണ് പേമെന്റ് സംവിധാനങ്ങളെ പട്ടികയില്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും വലിയ റേറ്റിംഗായ അഞ്ച് നേടിയ ഐഎംപിഎസ് ഇത് രണ്ടാം വര്‍ഷമാണ് പട്ടികയില്‍ ഇടം നേടുന്നത്. സിംഗപ്പൂരിലെ ഫാസ്റ്റ് ആന്‍ഡ് സെക്യുര്‍ ട്രാന്‍സ്ഫര്‍ (ഫാസ്റ്റ്) സര്‍വീസും ഓസ്‌ട്രേലിയയിലെ ന്യൂ പേമെന്റ്‌സ് പ്ലാറ്റ്‌ഫോമും (എന്‍പിപി) 4+ റേറ്റിംഗ് നേടി രണ്ടാം സ്ഥാനത്തുണ്ട്.

ലോകത്തിലെ തന്നെ അതിവേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അതിവേഗ പേമെന്റ് സംവിധാനമാണ് ഐഎംപിഎസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രതിദിന പേമെന്റ് ഇടപാടുകളുടെ എണ്ണത്തില്‍ 2.8 ദശലക്ഷത്തിന്റെ വര്‍ധനയാണ് പ്ലാറ്റ്‌ഫോം കൈവരിച്ചത്. യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി പ്രവര്‍ത്തിക്കുന്ന ഐഎംപിഎസ് പണ കൈമാറ്റത്തിനുള്ള ആപ്പുകള്‍ക്ക് ചാറ്റിംഗ് സൗകര്യം നല്‍കികൊണ്ട് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ അവസരം നല്‍കുന്നുണ്ട്. പേമെന്റ് സേവനത്തിനനുബന്ധമായി നല്‍കുന്ന ചാറ്റ്, റീട്ടെയ്ല്‍ ആപ്പ്, തല്‍സമയ വായ്പ തുടങ്ങിയ അധിക സേവനങ്ങളും പൊതു ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസുകളും ഉപഭോക്താക്കളെയും ബിസിനസ് സംരംഭങ്ങളെയും തല്‍സമയ പേമെന്റുകളിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് എഫ്‌ഐഎസിന്റെ പഠനം അഭിപ്രായപ്പെടുന്നത്.

Comments

comments

Categories: FK News
Tags: IMPS

Related Articles