അനുഷ്‌ക ശര്‍മ സോഫ്റ്റ്‌ലൈന്‍ ലെഗ്ഗിങ്‌സ് ബ്രാന്‍ഡ് അംബാസഡര്‍

അനുഷ്‌ക ശര്‍മ സോഫ്റ്റ്‌ലൈന്‍ ലെഗ്ഗിങ്‌സ് ബ്രാന്‍ഡ് അംബാസഡര്‍

മുംബൈ: സോഫ്റ്റ്‌ലൈന്‍ ലെഗ്ഗിങ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി അനുഷ്‌ക ശര്‍മയെ നിയമിച്ചു.രാജ്യത്തെ ഏറ്റവും വലിയ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലൊന്നായ രൂപ ആന്‍ഡ് കമ്പനിയില്‍ നിന്നുളള ഉല്‍പ്പന്നമാണ് സോഫ്റ്റ്‌ലൈന്‍ ലെഗ്ഗിങ്‌സ്. ഫാഷന്‍ ഇഷ്ടപ്പെടുന്ന വനിതകള്‍ക്കുള്ള പ്രീമിയം ശ്രേണിയിലുള്ളതാണ് ഇവ. യുവ ഉപഭോക്താക്കളെയാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെയാണ് യൂത്ത് ഐക്കണ്‍ അനുഷ്‌ക ശര്‍മയെ പ്രതിനിധിയായി തെരഞ്ഞെടുത്തത്-കമ്പനി അറിയിച്ചു.

‘എഫെര്‍ട്ട്‌ലെസ് യു’ എന്നതാണ് ബ്രാന്‍ഡിന്റെ പുതിയ ആപ്തവാക്യം. സുഖവും സ്റ്റൈലും ചേര്‍ന്ന സോഫ്റ്റ്‌ലൈന്‍ ഓരോ മൂഡിന് അനുയോജ്യമായ തരത്തില്‍ നൂറിലധികം നിറങ്ങളില്‍ ലഭ്യമാണ്-കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
സോഫ്റ്റ്‌ലൈന്‍ ഒരു പ്രീമിയം ലെഗ്ഗിങ്‌സ് ബ്രാന്‍ഡാണെന്നും മറ്റാരും ഓഫര്‍ ചെയ്യാത്തത്ര നിറങ്ങളില്‍ വിപ്ലവകരമായ വസ്ത്രമാണ് അവതരിപ്പിക്കുന്നതെന്നും അനുഷ്‌ക ശര്‍മയെ ബ്രാന്‍ഡ് പ്രതിനിധിയായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും രൂപ ആന്‍ഡ് കമ്പനി പ്രസിഡന്റും ബ്രാന്‍ഡ് ഡയറക്റ്ററുമായ വികാശ് അഗര്‍വാള്‍ പറഞ്ഞു.

സോഫ്റ്റ്‌ലൈന്‍ ലെഗ്ഗിങ്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അനുഷ്‌ക ശര്‍മ പറഞ്ഞു.

Comments

comments

Categories: Business & Economy