ഇവി സ്റ്റേഷനുകള്‍ക്കായി ടാറ്റ പവര്‍-എച്ച്പിസിഎല്‍ സഹകരണം

ഇവി സ്റ്റേഷനുകള്‍ക്കായി ടാറ്റ പവര്‍-എച്ച്പിസിഎല്‍ സഹകരണം

ന്യൂഡെല്‍ഹി: രാജ്യത്ത് ഇലക്ട്രോണിക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും ടാറ്റ പവറും തമ്മില്‍ സഹകരിക്കുന്നു. രാജ്യത്തുടനീളമുള്ള റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും മറ്റ് പ്രദേശങ്ങളിലുമാണ് ഇലക്ട്രോണിക് വാഹന (ഇവി) ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കുക.

ഇതിനായുള്ള ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പിട്ടു. ഇവികള്‍ക്ക് (ഇ-കാറുകള്‍, ഇ-റിക്ഷകള്‍,ഇ-ബൈക്കുകള്‍,ഇ-ബസുകള്‍) വേണ്ടി രാജ്യത്തെ അനുയോജ്യമായ പ്രദേശങ്ങളില്‍ ചാര്‍ജിംഗ് പശ്ചാത്തലങ്ങ വേണ്ടുന്ന പദ്ധതികള്‍, വികസനം,പ്രവര്‍ത്തനം എന്നിവയിലെല്ലാം ഇരു കമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കും. പുനരുപയോഗ ഊര്‍ജം പോലുള്ള മേഖലകളിലും ഇരു കമ്പനികളും പര്യവേഷണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

പാരമ്പരാഗത അതിര്‍ത്തികള്‍ക്കപ്പുറം ഉപഭോക്താക്കളിലേക്കുള്ള തങ്ങളുടെ സേവനം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് നീക്കത്തെ കാണുന്നതെന്ന് ടാറ്റ പവര്‍ സിഇഒയും എംഡിയുമായ പ്രവീര്‍ സിന്‍ഹ പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള നിര്‍ദിഷ്ട ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വഴി ഇവികളില്‍ സേവനം നല്‍കുക വഴി രാജ്യത്തെ ഇവി പ്രവേശനം ശക്തിപ്പെടുത്തുന്നതില്‍ ടാറ്റ പവര്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Current Affairs