പ്രളയ ബാധിത മേഖലയിലെ പിന്നോക്കക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ കിറ്റ്

പ്രളയ ബാധിത മേഖലയിലെ പിന്നോക്കക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ കിറ്റ്

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

പ്രളയത്തില്‍ ജീവനോപാധി നഷ്ടമായവര്‍ക്കുള്ള പാക്കേജ് തയാറാക്കാന്‍ പ്ലാനിംഗ് ബോര്‍ഡിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. പത്തു ദിവസത്തിനകം പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ പ്രളയാനന്തര സാഹചര്യം വിവിധ വകുപ്പുകള്‍ വിലയിരുത്തും. ജീവനോപാധി നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികള്‍ ഒക്ടോബര്‍ ഒന്നിനകം ആരംഭിക്കും.

ദേശീയപാത നിര്‍മാണം, ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി, സിറ്റിഗ്യാസ് പദ്ധതി എന്നിവയും നിര്‍മാണം അടിയന്തരമായി തുടങ്ങും. അഗ്‌നിശമനസേനയില്‍ വനിതാ പ്രാധിനിത്യം ഉറപ്പാക്കുന്നതിന് 100 ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments

comments

Categories: Current Affairs