ഓസ്‌ട്രേലിയ-ഇന്ത്യ അഗ്‌ടെക് മാര്‍ക്കറ്റ് അക്‌സെസ് പ്രോഗ്രാം

ഓസ്‌ട്രേലിയ-ഇന്ത്യ അഗ്‌ടെക് മാര്‍ക്കറ്റ് അക്‌സെസ് പ്രോഗ്രാം

ഹൈദരാബാദ്: ഓസ്‌ട്രേലിയ-ഇന്ത്യ അഗ്‌ടെക് മാര്‍ക്കറ്റ് അക്‌സെസ് പ്രോഗ്രാമിനായി തെലങ്കാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ ടി-ഹബ്ബും ഏഷ്യ-പസഫിക് മേഖലയിലെ അഗ്രിടെക് കമ്പനികളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന വെഞ്ച്വര്‍ ബില്‍ഡറായ ബീന്‍സ്റ്റാക് അഗ്‌ടെക്കും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഇരു രാജ്യങ്ങളിലെയും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ വിദേശകാര്യ, വാണിജ്യ മന്ത്രാലയമാണ് ഓസ്‌ട്രേലിയ-ഇന്ത്യ അഗ്‌ടെക് മാര്‍ക്കറ്റ് അക്‌സെസ് പ്രോഗ്രാമിന് രൂപം നല്‍കിയത്. ഇന്ത്യയും ഓസ്േ്രടലിലയും അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അതിര്‍ത്തി കടന്നുള്ള ബിസിനസ് വികസനത്തിന് അവസരമൊരുക്കുന്ന പ്രോഗ്രാം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഉഭയകക്ഷി പ്ലാറ്റ്‌ഫോമാണ്. അടുത്ത വര്‍ഷം ആദ്യമാണ് പ്രോഗ്രാം ഔദ്യോഗികമായി ആരംഭിക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാര്‍ഷിക മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് സഹായിക്കുന്ന ഉല്‍പ്പന്ന/സേവനങ്ങള്‍ വികസിപ്പിക്കുന്നതിനായി ടി-ഹബ്ബും ബീന്‍സ്റ്റാക് അഗ്‌ടെക്കും ചേര്‍ന്ന ഇരു രാജ്യങ്ങളില്‍ നിന്നുള്ള 12 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുക്കും. കാര്‍ഷിക മേഖലയില്‍ മികച്ച സൊലൂഷനുകള്‍ വികസിപ്പിക്കുന്നതും പുതിയ വിപണികളിലേക്ക് വികസിക്കാന്‍ ആഗ്രഹിക്കുന്നതുമായ സ്റ്റാര്‍ട്ടപ്പുകളെയാണ് പരിഗണിക്കുകയെന്നും ഇവര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ പ്രാദേശികവല്‍ക്കരണം, ശരിയായ വിപണന മാധ്യമങ്ങള്‍ തെരഞ്ഞെടുക്കല്‍, ലക്ഷ്യമിടുന്ന ഉപഭോക്താക്കളുടെ മുന്നില്‍ തങ്ങളെ അവതരിപ്പിക്കല്‍, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കികൊണ്ട് അവരുടെ ബിസിനസ് വികസനത്തിന് ടി-ഹബ്ബ് സഹായം നല്‍കുമെന്നും ടി-ഹബ്ബ് സിഇഒ ശ്രീനിവാസ് കൊല്ലിപറ പറഞ്ഞു.

Comments

comments

Categories: FK News