മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വേഗത്തിലാക്കണമെന്ന് ട്രായ്

മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വേഗത്തിലാക്കണമെന്ന് ട്രായ്

കൊല്‍ക്കത്ത: മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വേഗത്തിലാക്കണമെന്ന നിര്‍ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഒരു ഉപഭോക്താവിന് ഫോണ്‍ നമ്പര്‍ മാറ്റാതെ തന്നെ ഉപയോഗിച്ച് മറ്റൊരു സേവനദാതാവിന്റെ പരിധിയിലേക്ക് മാറുന്നതിനുള്ള സംവിധാനമാണ് മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി അഥവാ എംഎന്‍പി പ്രക്രിയ. കൂടുതല്‍ ഉപഭോക്തൃ സൗഹാര്‍ദപരമായ രീതിയിലേക്ക് മൊബീല്‍ എംഎന്‍പി ചട്ടം മാറ്റുമെന്ന് ട്രായ് നേരത്തെ അറിയിച്ചിരുന്നു.

പോര്‍ട്ടിംഗ് അപേക്ഷകളുടെ പ്രക്രിയാ സമയം ഒരു സര്‍ക്കിളിനുള്ളില്‍ രണ്ട് ദിവസമാക്കമെന്നാണ് ട്രായിയുടെ ഏറ്റവും പുതിയ നിര്‍ദേശം. ഒരു സര്‍ക്കിളിനുള്ളില്‍ നിന്ന് മറ്റൊരു സര്‍ക്കിളിലേക്കുള്ള പോര്‍ട്ടിംഗ് അപേക്ഷയിന്മേലുള്ള നടപടി സമയം നാല് ദിവസമായി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.

എംഎന്‍പി സംവിധാനത്തില്‍ ഉപയോക്താക്കള്‍ക്ക് തടസങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് നേരത്തെ ട്രായ് ഉത്തരവിട്ടിരുന്നു. നെറ്റ്‌വര്‍ക്കുകള്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമാക്കുന്നതക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വ്യാപകമായ പരാതികളാണ് ഉപഭോക്താക്കള്‍ ഉന്നയിച്ചിരുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ട്രായിയുടെ നടപടി.

2011 മുതലാണ് രാജ്യത്ത് മൊബീല്‍ നമ്പര്‍ പോര്‍ട്ടിംഗ് സംവിധാനം നിലവില്‍ വന്നത്. ഏകദേശം 345 മില്യണ്‍ പോര്‍ട്ടിംഗ് ആവശ്യങ്ങള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ജനുവരിയില്‍ എംഎന്‍പി നിരക്ക് 19 രൂപയില്‍ നിന്ന് നാല് രൂപയാക്കി ട്രായ് കുറച്ചിരുന്നു.

Comments

comments

Categories: FK News