പേടിഎം നിക്ഷേപത്തിന് ബെര്‍ക്‌ഷെയര്‍ ഹാതവേയ്ക്ക് പച്ചക്കൊടി

പേടിഎം നിക്ഷേപത്തിന് ബെര്‍ക്‌ഷെയര്‍ ഹാതവേയ്ക്ക് പച്ചക്കൊടി

ന്യൂഡെല്‍ഹി: പേടിഎം മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡില്‍ നിക്ഷേപം നടത്താന്‍ യുഎസ് നിക്ഷേപ മാന്ത്രികന്‍ വാറന്‍ ബഫറ്റിന്റെ കമ്പനിയായ ബെര്‍ക്‌ഷെയര്‍ ഹാതവേയ്ക്ക് അനുമതി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 300 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് വണ്‍97 കമ്മ്യൂണിക്കേഷന്‍സില്‍ നടത്തുക. നിക്ഷേപത്തിന് പകരമായി പേടിഎമ്മിലെ 1.7 മില്യണ്‍ ഇക്വിറ്റി ഓഹരികള്‍ ബെര്‍ക്‌ഷെയറിന് ലഭിക്കും.

വാറന്‍ ബഫറ്റിന്റെ നിക്ഷേപസ്ഥാപനമായ ബെര്‍ക്‌ഷെയര്‍ ഹാതവേയുടെ ഇന്ത്യയിലെ ആദ്യ നിക്ഷേപമാണിത്. വിജയ് ശേഖര്‍ ശര്‍മ്മ നയിക്കുന്ന പേടിഎം ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്‌മെന്റ് സേവന ദാതാവാണ്.

നിലവില്‍ ജപ്പാന്‍ ആസ്ഥാനമായ സോഫ്റ്റ് ബാങ്കിനും ചൈനയുടെ ആലിബാബ ഗ്രൂപ്പിനും പേടിഎമ്മില്‍ നിക്ഷേപമുണ്ട്.ആലിബാബയ്ക്ക് 42 ശതമാനവും സോഫ്റ്റ്ബാങ്കിന് 20 ശതമാനവും ഓഹരി പങ്കാളിത്തവുമാണ് പേടിഎമ്മിലുളളത്. പേടിഎമ്മിന്റെ സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ്മയ്ക്ക് നിലവില്‍ 16 ശതമാനം ഓഹരിയാണ് കമ്പനിയിലുളളത്.വാറന്‍ ബഫറ്റിന്റെ കമ്പനിയുമായി പേടിഎം ഉന്നത മാനേജ്‌മെന്റ് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ഇന്ത്യ വളരെ നിക്ഷേപ സാധ്യതയുള്ള സാമ്പത്തിക ശക്തിയാണെന്നും ഇന്ത്യയിലെ മികച്ച ബിസിനസുകളില്‍ നിക്ഷേപം നടത്താന്‍ താല്പര്യമുണ്ടെന്നും കഴിഞ്ഞ വര്‍ഷം നല്‍കിയ ഒരു അഭിമുഖത്തില്‍ ബഫറ്റ് പറഞ്ഞിരുന്നു.

Comments

comments