സെപ്റ്റംബര്‍-ജൂലൈ: ഇപിഎഫില്‍ അംഗങ്ങളായത് 1.2 കോടി പേര്‍

സെപ്റ്റംബര്‍-ജൂലൈ: ഇപിഎഫില്‍ അംഗങ്ങളായത് 1.2 കോടി പേര്‍

ന്യൂഡെല്‍ഹി: 2017 സെപ്റ്റംബറിനും 2018 ജൂലായ്ക്കുമിടയിലുള്ള കാലയളവില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) അംഗങ്ങളായത് 1.2 കോടി പേര്‍. ഇതില്‍ 22നും 25നും മധ്യേ പ്രായമുള്ളവരാണ് കൂടുതല്‍ പേരുമെന്ന് മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ പുറത്തുവിട്ട ഡാറ്റയില്‍ പറയുന്നു. 31.36 ലക്ഷമാണ് ഈ കണക്ക്.

ഈകാലയളവില്‍ എന്‍പിഎസില്‍ (ദേശീയ പെന്‍ഷന്‍ പദ്ധതി) വരിക്കാരായത് 6.48 ലക്ഷം പേരാണ്. 18നും 21നും മധ്യേ പ്രായമുള്ള 29 ലക്ഷം പേരാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗങ്ങളായത്. 21.86 ലക്ഷം പേരുമാണ് 35 വയസ്സിനുമുകളില്‍ അംഗങ്ങളായത്.

14 ലക്ഷത്തിലേറെ പേര്‍ മുടങ്ങിയ വിഹിതം വീണ്ടും അടയ്ക്കാന്‍ തുടങ്ങിയതായും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും നിലവില്‍ 72 ലക്ഷം അക്കൗണ്ടുകള്‍ നിര്‍ജീവമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹിക സുരക്ഷിതത്വ പദ്ധതിയാണ് ഇപിഎഫ്.

Comments

comments

Categories: FK News