ഇന്ത്യ-സ്‌പെക് നിസാന്‍ കിക്ക്‌സ് തയ്യാര്‍

ഇന്ത്യ-സ്‌പെക് നിസാന്‍ കിക്ക്‌സ് തയ്യാര്‍

ഒക്‌റ്റോബര്‍ 18 ന് എസ്‌യുവി അനാവരണം ചെയ്യും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയിലേക്ക് ആവശ്യമായ സ്‌പെസിഫിക്കേഷനുകളോടെ നിര്‍മ്മിച്ച നിസാന്‍ കിക്ക്‌സ് എസ്‌യുവി വൈകാതെ അനാവരണം ചെയ്യും. അടുത്ത മാസം 18 ന് അനാവരണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയില്‍ എസ്‌യുവിയുടെ പരീക്ഷണം തകൃതിയായി നടന്നുവരികയാണ്. മോഡലിന്റെ ടീസര്‍ ഈയിടെ പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ നിസാന്‍ കിക്ക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഹ്യുണ്ടായ് ക്രെറ്റ ഇപ്പോഴേ വിറച്ചുതുടങ്ങി.

ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നിസാന്‍ കിക്ക്‌സും വിദേശ വിപണികളിലെയും തമ്മില്‍ കാഴ്ച്ചയില്‍ മിക്കവാറും സമാനതകള്‍ ഉണ്ടായിരിക്കും. എന്നാല്‍ സാദൃശ്യം അവിടംകൊണ്ട് അവസാനിക്കും. പ്ലാറ്റ്‌ഫോം വേറെയായിരിക്കും. നിസാന്‍ ടെറാനോ ഉപയോഗിച്ചതിന് സമാനമായ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയായിരിക്കും ഇന്ത്യ-സ്‌പെക് നിസാന്‍ കിക്ക്‌സ് നിര്‍മ്മിക്കുന്നത്. അതായത് ഇന്ത്യാ-ബൗണ്ട് കിക്ക്‌സിന് ടെറാനോയുടേതുപോലെ നീളവും വീല്‍ബേസും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ വിദേശ വിപണികളിലെ കിക്ക്‌സിനേക്കാള്‍ ലെഗ്‌റൂം, ലഗേജ് സ്‌പേസ് എന്നിവ കൂടും. നിസാന്റെ വി പ്ലാറ്റ്‌ഫോമിലാണ് അന്തര്‍ദേശീയ വിപണികളിലെ കിക്ക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്.

5 സീറ്റ് ലേഔട്ടില്‍ മാത്രമായിരിക്കും കിക്ക്‌സ് വരുന്നത്. അന്തര്‍ദേശീയ മോഡലിലേതുപോലെ ഇന്റീരിയര്‍ കാണാം. 8.0 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെ ഫീച്ചറുകളാല്‍ നിറഞ്ഞിരിക്കും. 1.5 ലിറ്റര്‍, 110 എച്ച്പി ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നിവയായിരിക്കും ഇന്ത്യ സ്‌പെക് നിസാന്‍ കിക്ക്‌സിന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍. ഡീസല്‍ എന്‍ജിനുമായി 6 സ്പീഡ് മാന്വലും പെട്രോള്‍ മോട്ടോറുമായി 5 സ്പീഡ് മാന്വല്‍ അല്ലെങ്കില്‍ സിവിടി എന്നിവ ചേര്‍ത്തുവെയ്ക്കും. 9.40 ലക്ഷത്തിനും 15 ലക്ഷം രൂപയ്ക്കുമിടയില്‍ വില നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto
Tags: Nissan