രാജ്യത്തിന്റെ ധനക്കമ്മി ലക്ഷ്യത്തിന്റെ 94.7 ശതമാനത്തിലെത്തി

രാജ്യത്തിന്റെ ധനക്കമ്മി ലക്ഷ്യത്തിന്റെ 94.7 ശതമാനത്തിലെത്തി

മുംബൈ: ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ധനക്കമ്മി സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യത്തിന്റെ 94.7 ശതമാനമായി.സര്‍ക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസം ആഗസ്റ്റ് അവസാനത്തോടെ ( അഞ്ചു മാസം കൊണ്ട്) 5.91 ലക്ഷമായി ധനക്കമ്മി ഉയര്‍ന്നുവെന്ന് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

10,70,859 കോടി രൂപയാണ് ഈ കാലയളവിലെ സര്‍ക്കാരിന്റെ ചെലവ്.ഇതില്‍ 9,38,641 കോടി രൂപ നികുതി വരുമാനത്തില്‍ നിന്നും 1,32,218 കോടി രൂപ മൂലധന അക്കൗണ്ടില്‍ നിന്നുമാണ് ചെലവഴിച്ചത്. ഓഗസ്റ്റ് വരെ 4,79,568 കോടി രൂപയാണ് സര്‍ക്കാരിന് വരുമാനമായി ലഭിച്ചത്. ഇതില്‍ 3,66,216 കോടി രൂപ നികുതി ഇനത്തിലും 98,332 കോടി രൂപ നികുതി ഇതര വിഭാഗത്തിലുമാണ് ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.3 ശതമാനത്തില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

ധനക്കമ്മി നിയന്ത്രിക്കുന്നതിനായി നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നേരത്തെ പറഞ്ഞിരുന്നു.

Comments

comments