ടെലികോം മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു

ടെലികോം മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു

ന്യൂഡെല്‍ഹി: ടെലികോം മേഖലയില്‍ കനത്ത തൊഴില്‍ നഷ്ടമുണ്ടാകുന്നതായി റിപ്പോര്‍ട്ട്. നിരവധി ഓപ്പറേറ്റര്‍മാര്‍ തങ്ങളുട ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടിയതോടെയാണ് തൊഴിലവസരങ്ങള്‍ കൂട്ടത്തോടെ ഇല്ലാകുന്നത്. പ്ലേസ്‌മെന്റ് ഏജന്‍സിയായ റന്‍ഡ്‌സ്റ്റഡ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2018ല്‍ 50,000 മുതല്‍ 75,000 വരെ ജീവനക്കാരെയാണ് കമ്പനികള്‍ പിരിട്ടുവിടുക. അതേസമയം, പിരിച്ചുവിടല്‍ 90,000 കടക്കുമെന്നാണ് റിക്രൂട്ട്‌മെന്റ്, ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലായ ടീംലീസ് സര്‍വീസസിന്റെ കണക്കുകള്‍ പറയുന്നത്.
2016 മുതല്‍ തൊഴില്‍ കാര്യക്ഷമത ശക്തിപ്പെടുത്താനും ശമ്പളയിനത്തിലെ ചെലവിടല്‍ കുറയ്ക്കാനുമുള്ള നടപടികള്‍ മൂലം ടെലികോം മേഖലയില്‍ 50,000-70,000 തൊഴിലുകള്‍ നഷ്ടപ്പെട്ടന്നതായി ബെംഗളൂരുവിലെ സ്‌പെഷ്യലിസ്റ്റ് സ്റ്റാഫിംഗ് കമ്പനിയായ എക്‌സ്‌ഫെനോയുടെ സഹസ്ഥാപകന്‍ കമല്‍ കരന്ത് പറയുന്നു. ചില ടെലികോം കമ്പനികളുടെ ബിസിനസുകളെ ആശ്രയിക്കുന്ന പരോക്ഷമായ തൊഴിലുകളിലുണ്ടായ നഷ്ടം കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ ഇത് 1.25-1.50 ലക്ഷമായിരിക്കുമെന്ന് കമല്‍ കരന്ത് പറയുന്നു. സെയില്‍സ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, ഹ്യുമന്‍ റിസോഴ്‌സസ്, ഫിനാന്‍സ് എന്നീ മേഖലകളിലെ തൊഴിലുകള്‍ കമ്പനികള്‍ വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കുകയാണ്.
നിലവിലെ ഏറ്റവും മല്‍സരക്ഷമതയുള്ള കമ്പനിയായ റിലയന്‍സ് ജിയോ ജീവനക്കാരെ നിയമിക്കുന്നത് തുടരുന്നുണ്ടെന്നത് ആശാവഹമായ കാര്യമാണ്. 2018-19 വര്‍ഷക്കാലയളവില്‍ 75,000-80,000ജീവനക്കാരെ നിയമിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് റിലയന്‍സ് ജിയോ ചീഫ് എച്ച്ആര്‍ഒ സഞ്ജയ് ജോഗ് പറയുന്നു.

Comments

comments

Categories: FK News
Tags: Telecom job

Related Articles