ഇന്‍ഡസ്ട്രി ഇന്നൊവേഷന്‍ പ്ലാറ്റ്‌ഫോം  വികസിപ്പിച്ച് ആങ്കര്‍ ഗ്രൂപ്പ്

ഇന്‍ഡസ്ട്രി ഇന്നൊവേഷന്‍ പ്ലാറ്റ്‌ഫോം  വികസിപ്പിച്ച് ആങ്കര്‍ ഗ്രൂപ്പ്

ന്യൂഡെല്‍ഹി: സ്വിസ് നിക്ഷേപക സ്ഥാപനമായ ആങ്കര്‍ ഗ്രൂപ്പ് തങ്ങളുടെ ഇന്‍ഡസ്ട്രി ഇന്നൊവേഷന്‍ പ്ലാറ്റ്‌ഫോം ഇന്ത്യയിലേക്ക് വികസിപ്പിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഇന്നൊവേഷന്‍ പ്ലാറ്റ്‌ഫോമിന്റെ സാന്നിധ്യവും സ്വാധീനവും പുതിയ വിപണികളിലേക്ക് വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് നീക്കം. ഇന്ത്യന്‍ കോര്‍പ്പറേറ്റുകളെ കോണ്ടിനെന്റല്‍ യൂറോപ്പ്, സ്‌കാന്‍ഡിനേവിയ, യുകെ പോലുള്ള വികസിത വിപണികളിലെ വളര്‍ന്നു വരുന്ന ഇന്നൊവേറ്റീവ് കോര്‍പ്പറേറ്റീവുകളുമായി സഖ്യമുണ്ടാക്കുന്നതിന് പ്ലാറ്റ്‌ഫോം സഹായിക്കും. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് നിക്ഷേപം,ഏറ്റെടുക്കല്‍, സംയുക്ത സംരംഭ കരാറുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കുവേണ്ട സേവനവും ഇതു വഴി ലഭ്യമാകും.

ഗ്രൂപ്പിന്റെ മാര്‍ക്കറ്റ് വിഭാഗമായ ആങ്കര്‍ മാര്‍ക്കറ്റ്‌സ് കൊല്‍ക്കത്ത ആസ്ഥാനമായ സംരംഭകനും നിക്ഷേപകനുമായ രാഘവ് കനോരിയയെ വെഞ്ച്വര്‍ പാര്‍ട്ണറായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇടത്തരം സംരംഭകര്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, സ്വകാര്യ നിക്ഷേപകര്‍ എന്നിവയ്ക്കായുള്ള സ്വതന്ത്ര അഡൈ്വസറി സ്ഥാപനമാണ് ആങ്കര്‍ മാര്‍ക്കറ്റ്‌സ്.

വികസിത ലോകത്ത് നിലവിലുള്ളതും വളര്‍ന്നു വരുന്നതുമായ ടെക്‌നോളജികള്‍ ഉപയോഗിക്കുന്ന പുരോഗമന ചിന്താഗതിയുള്ള കോര്‍പ്പറേറ്റുകളെയാണ് കമ്പനി തേടുന്നതെന്ന് വ്യക്തമാക്കിയ കനോരിയ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഇ-കൊമേഴ്‌സില്‍ മാത്രമല്ല സാമ്പത്തിക സേവനം, ആരോഗ്യ പരിപാലനം, സേവന മേഖല, നിര്‍മാണ കമ്പനികളുടെ ഇന്‍ഡസ്ട്രിയല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇന്നൊവേഷന്‍ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റുകള്‍ക്ക് നിക്ഷേപകരെന്ന നിലയില്‍ നേരിട്ട് ഇടപെടാന്‍ കഴിയുന്ന ഒരു രാജ്യാന്തര പ്ലാറ്റ്‌ഫോം ആരംഭിക്കാനും ആങ്കര്‍ പദ്ധതിയിടുന്നുണ്ട് – അദ്ദേഹം അറിയിച്ചു.

കൊല്‍ക്കത്ത ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക്, നിയോലീപ് ബിസിനസ് ആക്‌സിലറേറ്റര്‍ എന്നിവയുടെ സഹസ്ഥാപകനായ കനോരിയയും സുഹൃത്തുകളും കിഴക്കന്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വികസനത്തിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്, മൊബിലിറ്റി, ഡിജിറ്റല്‍ ആസ്തികള്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാരംഭഘട്ട ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള അഡൈ്വസറി രംഗത്ത് പത്ത് വര്‍ഷത്തിലധികം അനുഭവ സമ്പത്താണ് കനോരിയയ്ക്കുള്ളത്.

Comments

comments

Categories: Business & Economy