Archive

Back to homepage
Entrepreneurship

ചെറുകിട വായ്പകള്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍

കൊച്ചി: രാജ്യത്തെ ചെറുകിട വായ്പകളില്‍ 40 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്നു വലിയ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആകെ വായ്പയെടുത്തവരുടെ 32 ശതമാനവും രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനവും ഈ മേഖലയില്‍ നിന്നാണ്.

Banking

യെസ് ബാങ്ക് റുപീബോസ് ഡോട്ട് കോമുമായി സഹകരിക്കും

മുംബൈ: പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ യെസ് ബാങ്ക് ഓണ്‍ലൈന്‍ സാമ്പത്തിക സേവന സ്ഥാപനമായ റുപീബോസ് ഡോട്ട് കോമുമായി സഹകരണം പ്രഖ്യാപിച്ചു. ബാങ്കിന്റെ ചാറ്റ് ബോട്ട് അധിഷ്ഠിത പ്ലാറ്റ്‌ഫോമായ യെസ് എംപവര്‍ ബോട്ടിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഉദ്ദേശ്യം. സഹകരണത്തിന്റെ ഭാഗമായി

Top Stories

ഇന്‍സ്റ്റഗ്രാം സ്ഥാപകര്‍ ഫേസ്ബുക്ക് വിട്ടു

സീട്ടില്‍: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമിന്റെ സ്ഥാപകരായ കെവിന്‍ സിസ്‌ട്രോമും (സിഇഒ), മൈക്ക് ക്രെയ്ഗറും (സിടിഒ) ഫേസ്ബുക്ക് വിട്ടു. പുതിയ സംരംഭകത്വ മോഹങ്ങളാണ് നടപടിക്കു പിന്നിലെന്നാണ് വിലയിരുത്തല്‍. അതേ സമയം മാതൃ കമ്പനിയുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയാണ് നടപടിക്കു പിന്നിലെന്നും വിലയിരുത്തലുകളുണ്ട്.

FK News

ഹെല്‍പ്അസ്ഗ്രീനിന് യുഎന്‍ യംഗ് ലീഡേഴ്‌സ് അവാര്‍ഡ്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ബയോടെക് സ്റ്റാര്‍ട്ടപ്പായ ഹെല്‍പ്അസ്ഗ്രീന്‍ ഈ വര്‍ഷത്തെ യുഎന്‍ യംഗ് ലീഡേഴ്‌സ് അവാര്‍ഡിന് അര്‍ഹമായി. ആരാധനാലയങ്ങളില്‍ നിന്ന് നിത്യേന പുറംതള്ളുന്ന പൂക്കളും മറ്റ് വസ്തുക്കളും സംസ്‌കരിച്ച് ഫൂല്‍ എന്ന ബ്രാന്‍ഡില്‍ കാര്‍ബണ്‍ വിമുക്ത ചന്ദനതിരി, സ്വാഭാവിക വെരികംമ്പോസ്റ്റ്, തെര്‍മോകോളിന് ബദലായി

Business & Economy

ഇന്‍ഡസ്ട്രി ഇന്നൊവേഷന്‍ പ്ലാറ്റ്‌ഫോം  വികസിപ്പിച്ച് ആങ്കര്‍ ഗ്രൂപ്പ്

ന്യൂഡെല്‍ഹി: സ്വിസ് നിക്ഷേപക സ്ഥാപനമായ ആങ്കര്‍ ഗ്രൂപ്പ് തങ്ങളുടെ ഇന്‍ഡസ്ട്രി ഇന്നൊവേഷന്‍ പ്ലാറ്റ്‌ഫോം ഇന്ത്യയിലേക്ക് വികസിപ്പിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഇന്നൊവേഷന്‍ പ്ലാറ്റ്‌ഫോമിന്റെ സാന്നിധ്യവും സ്വാധീനവും പുതിയ വിപണികളിലേക്ക് വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് നീക്കം. ഇന്ത്യന്‍ കോര്‍പ്പറേറ്റുകളെ കോണ്ടിനെന്റല്‍ യൂറോപ്പ്, സ്‌കാന്‍ഡിനേവിയ, യുകെ പോലുള്ള

FK News

ബംഗ്ലാദേശിനെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ജലപാത

ന്യൂഡെല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബംഗ്ലാദേശിനെയും ബന്ധിപ്പിച്ച് ചരക്ക് ഗതാഗതത്തിന് ജലപാത നിര്‍മിക്കുന്നതിന് ഇന്ത്യ പദ്ധതിയിടുന്നു. ഏകദേശം 5,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിന് സമയം ലാഭിക്കാമെന്നതാണ് പ്രധാന നേട്ടം. കൂടാതെ ചരക്കു നീക്കത്തിന്റെ ചെലവും

FK News

ടെലികോം മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു

ന്യൂഡെല്‍ഹി: ടെലികോം മേഖലയില്‍ കനത്ത തൊഴില്‍ നഷ്ടമുണ്ടാകുന്നതായി റിപ്പോര്‍ട്ട്. നിരവധി ഓപ്പറേറ്റര്‍മാര്‍ തങ്ങളുട ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടിയതോടെയാണ് തൊഴിലവസരങ്ങള്‍ കൂട്ടത്തോടെ ഇല്ലാകുന്നത്. പ്ലേസ്‌മെന്റ് ഏജന്‍സിയായ റന്‍ഡ്‌സ്റ്റഡ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2018ല്‍ 50,000 മുതല്‍ 75,000 വരെ ജീവനക്കാരെയാണ് കമ്പനികള്‍ പിരിട്ടുവിടുക.

Business & Economy

പുതിയ ഗ്രൂപ്പ് സിഇഒയെ നിയമിക്കാനൊരുങ്ങി ഫ്ലിപ്കാർട്

ബെംഗളൂരു: വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഇ-കൊമേഴ്‌സ് കമ്പനി ഫഌപ്കാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് പുതിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഒഫീസറെ( സിഇഒ) നിയമിക്കാനൊരുങ്ങുന്നുവെന്ന് സൂചന. മേയ് മാസത്തില്‍ കമ്പനി ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മുന്‍ ചെയര്‍മാന്‍ സച്ചിന്‍ ബന്‍സാല്‍ ഫഌപ്കാര്‍ട്ടില്‍ നിന്നും രാജിവച്ചതിനു

Business & Economy

ഡാറ്റ പ്രാദേശികവല്‍ക്കരണം ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് വിനയാകും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് കമ്പനികള്‍ തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ നിര്‍ബന്ധമായും രാജ്യത്ത് തന്നെ സൂക്ഷിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നത് അവരുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാവസായിക വിദഗ്ധര്‍. ദേശീയ ഇ-കൊമേഴ്‌സ് നയത്തിന്റെ കരട് രേഖയിലാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ ഉപയോക്തൃ ഡാറ്റ ഇന്ത്യയില്‍

Business & Economy

ഒന്‍പത് കമ്പനികളുടെ ചില ആസ്തികള്‍ പ്രത്യേകം വില്‍ക്കും

ന്യൂഡെല്‍ഹി: ഒന്‍പത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (സിപിഎസ്ഇ) കീഴിലുള്ള ചില ആസ്തികള്‍ പ്രത്യേകമായി വില്‍ക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിനുകീഴിലുള്ള 24 പൊതുമേഖലാ കമ്പനികളുടെ തന്ത്രപരമായ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാലിതില്‍ ഒന്‍പത് കമ്പനികളുടെ ചില ആസ്തികള്‍ പ്രത്യേകമായി

Business & Economy

ആര്‍ബിഐ വീണ്ടും പലിശ നിരക്ക് ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വീണ്ടും അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) തയാറാക്കിയ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ

Business & Economy

ആഭ്യന്തര വിപണിയില്‍ ഏകീകരണം തുടരുന്നു

രൂപയുടെ മൂല്യം സ്ഥിരത കൈവരിക്കുകയും ആഗോള സൂചകങ്ങള്‍ അനുകൂലമാവുകയും ചെയ്തിട്ടും പോയ വാരം ആഭ്യന്തര വിപണിയിലെ ഏകീകരണം തുടരുകയായിരുന്നു. ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് എണ്ണ വിലയിലുണ്ടായ വര്‍ധനയും വിതരണത്തിലെ തടസങ്ങളും ആഭ്യന്തര വിപണിയിലും എണ്ണ വിലയെ റെക്കോഡ് നിലവാരത്തിലേക്കുയര്‍ത്തി. അമേരിക്കയുടെ

Business & Economy

600 കോടി നിക്ഷേപിച്ച് മാക്‌സ് ഗ്രൂപ്പ്

വാണിജ്യ റിയല്‍ എസ്റ്റേറ്റിലേക്ക് 600 കോടി രൂപയുടെ നിക്ഷേപവുമായി മാക്‌സ് ഗ്രൂപ്പ്. ആറ് ലക്ഷം ചതുരശ്ര അടി സ്ഥലം ഉള്‍പ്പെടെയുള്ള ഒരു പ്രധാന ഓഫീസ് കെട്ടിടം ഇതിന്റെ ഭാഗമായി നോയ്ഡയില്‍ വികസിപ്പിക്കും. വാടക ആസ്തികളുടെ ഒരു വലിയ പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കുന്നതിനുള്ള തന്ത്രത്തിന്റെ

Business & Economy

ഇന്ത്യയുടെ ആദ്യത്തെ ‘റെയ്റ്റ്’മായി ബ്ലാക്ക്‌സ്‌റ്റോണും എംബസി ഗ്രൂപ്പും

മുംബൈ: നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (റെയ്റ്റ്) നിലവില്‍ വരാനൊരുങ്ങുന്നു. യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബ്ലാക്‌സ്‌റ്റോണ്‍ ഗ്രൂപ്പും, ബെംഗലൂരു ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എംബസി ഗ്രൂപ്പും ചേര്‍ന്ന സംയുക്ത സംരംഭമായ ‘എംബസി

Business & Economy

ഇന്ത്യയില്‍ 5 ലക്ഷം സ്റ്റോറുകളിലേക്ക് വ്യാപിക്കാന്‍ മാര്‍സ്

ന്യൂഡെല്‍ഹി: ത്വരിത വളര്‍ച്ചയുള്ള സുപ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് യുഎസ് ചോക്ലേറ്റ് നിര്‍മ്മാതാക്കളായ മാര്‍സ്. ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളുടെ ഭാഗമാകാന്‍ ഇന്ത്യയിലെ വിതരണ ശൃംഖല വര്‍ധിപ്പിക്കാനാണ് മാര്‍സിന്റെ തീരുമാനം. നിലവില്‍ 3,00,000 ഔട്ട്‌ലെറ്റുകള്‍ വഴിയാണ് മാര്‍സ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഇത് 5,00,000 ആക്കി

FK News

പാക് സിമെന്റിന്റെ ഇറക്കുമതി തടയണമെന്ന് ആഭ്യന്തര ഉല്‍പ്പാദകര്‍

ന്യൂഡെല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും കുറഞ്ഞ നിരക്കില്‍ സിമെന്റ് ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തര ഉല്‍പ്പാദ മേഖലക്ക് വന്‍ തിരിച്ചടിയാകുന്നുണ്ടെന്ന് ഇന്ത്യന്‍ സിമെന്റ് ഉല്‍പ്പാദകര്‍. വിപണിയിലെ കുറഞ്ഞ ആവശ്യകതയ്ക്ക് പുറമെ ഉയര്‍ന്ന ചരക്ക് സേവന നികുതിയുടെ കൂടി സമ്മര്‍ദം നേരിടുന്ന മേഖലയ്ക്ക് കൂടുതല്‍ പ്രതിസന്ധി

FK News

ജനങ്ങള്‍ക്ക് അനായാസകരമായ ജീവിതം ഒരുക്കുന്നതില്‍ ആന്ധ്രപ്രദേശ് ഒന്നാമത്

ന്യൂഡെല്‍ഹി: അനായാസ ജീവിത സൂചികയില്‍ (ഈസ് ഓഫ് ലിവിംഗ് ഇന്‍ഡെക്‌സ്) രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി ആന്ധ്രപ്രദേശ്. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് (അടല്‍ മിഷന്‍ ഫോര്‍ റിജൂവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍) പദ്ധതിയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റാങ്കിംഗിലാണ് മറ്റ് സംസ്ഥാനങ്ങളെയെല്ലാം പിന്നിലാക്കി ആന്ധ്രപ്രദേശ്

FK Special

പെയിന്റഡ് ഷൂസിന് പേറ്റന്റ് എടുത്ത പെണ്‍കുട്ടി!

വ്യത്യസ്തങ്ങളായ ആശയങ്ങളാണ് ബിസിനസില്‍ വിജയിക്കുന്നതിന് അടിസ്ഥാനപരമായി വേണ്ടത്. എല്ലാവരും സഞ്ചരിക്കുന്ന വഴിയേ തന്നെ സഞ്ചരിക്കുന്നിടത്തല്ല, മറിച്ച് തന്റേതായ പാത വെട്ടിപ്പിടിക്കുന്നിടത്താണ് ഒരു സംരംഭകയുടെ അല്ലെങ്കില്‍ സംരംഭകന്റെ വിജയം. കൈപിടിച്ചുയര്‍ത്താന്‍ ആരുമില്ലാത്ത അവസ്ഥയില്‍ സ്വയം ഒരു ഫീനിക്‌സ് പക്ഷിയാകാന്‍ ഓരോ വ്യക്തിക്കും കഴിയണം.

FK News

എന്‍ബിഎഫ്‌സികള്‍ക്ക് വായ്പ ഉറപ്പാക്കും: അരുണ്‍ ജയ്റ്റ്‌ലി

മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക്(എന്‍ബിഎഫ്‌സി) വായ്പ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വിപണിയില്‍ നിക്ഷേപകരുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്ര ബാങ്കും ( ആര്‍ബിഐ) മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയും അറിയിച്ചതിനു പിന്നാലെയാണ് അരുണ്‍ ജയ്റ്റ്‌ലിയുടെ ഈ

Auto

മികച്ച ക്രോസ്ഓവര്‍ കാറുകള്‍

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുകള്‍ക്ക് ആവശ്യക്കാരേറുന്ന പ്രവണത ഇന്ത്യയില്‍ വീണ്ടും പ്രകടമായിരിക്കുകയാണ്. കാറുകളില്‍ ചിലത് യഥാര്‍ത്ഥ ക്രോസ്ഓവറാണെങ്കില്‍ മറ്റ് പലതും ക്രോസ്ഓവര്‍ വേഷം ധരിച്ചു എന്ന് പറയുന്നതാവും ശരി. എന്തൊക്കെയായാലും ക്രോസ്ഓവറുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യകത വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ക്രോസ്ഓവര്‍ സെഗ്‌മെന്റില്‍ ഇപ്പോള്‍ നിരവധി പുതിയ