മല്‍സരം വേണ്ടെന്ന് ചെറുകിട പൊതുമേഖലാ ബാങ്കുകളോട് കേന്ദ്രം

മല്‍സരം വേണ്ടെന്ന് ചെറുകിട പൊതുമേഖലാ ബാങ്കുകളോട് കേന്ദ്രം

സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍: വന്‍കിട ബാങ്കുകളുമായുള്ള മത്സരം ഒഴിവാക്കുക, പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുക, അധികമായുള്ള ബ്രാഞ്ചുകള്‍ അടച്ചു പൂട്ടുക

 

ന്യൂഡെല്‍ഹി: പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും കടുത്ത മല്‍സരം ഒഴിവാക്കാനും ചെറുകിട പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെനിര്‍ദേശം. കിട്ടാക്കടം മൂലം നിരവധി ബാങ്കുകള്‍ പ്രതിസന്ധിയിലേക്ക് പോയ സാഹചര്യത്തിലാണ് കര്‍ശന പെരുമാറ്റച്ചട്ടം സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. അധികമായുള്ള ബ്രാഞ്ചുകള്‍ അടച്ചു പൂട്ടണമെന്നും വളരാന്‍ അനുയോജ്യമായ ഇടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വന്‍കിട ബാങ്കുകളുമായുള്ള മത്സരം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ”പൊതുമേഖലാ ബാങ്കുകള്‍ വ്യതിരിക്തമായി ബാങ്കിംഗ് നടത്തണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വലിയ കോര്‍പ്പറേറ്റ് വായ്പകള്‍ക്കോ മേഖലകള്‍ക്കോ വേണ്ടി മത്സരിക്കാന്‍ ചെറുകിട ബാങ്കുകള്‍ക്ക് സാധിക്കില്ല. അവര്‍യ്ക്ക് ദീര്‍ഘകാല ഫണ്ടിംഗ് നടത്താനുള്ള കരുത്തോ ശേഷിയോ ഇല്ല”, ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു നിര്‍ദേശം പുറത്തു വന്നിരിക്കുന്നത്. മൂന്നു ബാങ്കുകളും ലയിപ്പിക്കുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കാവും രൂപം കൊള്ളുക. മൂന്ന് ബാങ്കുകളുടെയും ബോര്‍ഡുകള്‍ നിര്‍ദിഷ്ട ലയനത്തിന് അനുമതി നല്‍കാനുള്ള നടപടിക്രമങ്ങള്‍ പരിഗണിച്ച് വരികയാണ്. 2018 ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 10.29 ലക്ഷം കോടി രൂപയുടെ ബിസിനസുള്ള ബാങ്ക് ഓഫ് ബറോഡയാണ് ഈ ബാങ്കുകളില്‍ ഏറ്റവും വലുത്.

ദേശീയ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ മുതലായവ മാനുഷിക വിഭവങ്ങള്‍, വിവരസാങ്കേതികവിദ്യ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സംഘടിത ഉറവിടങ്ങളെ നവീകരിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 21 പൊതുമേഖലാ ബാങ്കുകളാണുള്ളത്. ലയനങ്ങളിലൂടെ ഇവയുടെ എണ്ണം 10-11 ആയി കുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഉയരുന്നത് തടയാന്‍ വേഗത്തിലുള്ള തിരുത്തല്‍ നടപടി (പിസിഎ) മാര്‍ഗരേഖ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പിലാക്കി വരുന്നുണ്ട്. നിലവില്‍ 11 പൊതുമേഖലാ ബാങ്കുകള്‍ പിസിഎ ചട്ടക്കൂടിന് കീഴിലുണ്ട്. ഈ ബാങ്കുകള്‍ക്ക് പുതിയ വായ്പകള്‍ അനുവദിക്കുന്നതിനും മറ്റും നിയന്ത്രണമുണ്ട്. പ്രവര്‍ത്തന പദ്ധതികള്‍ അടക്കമുള്ളവ സമര്‍പ്പിക്കാനും ഈ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 25ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബാങ്കുകളുടെ പ്രകടനത്തിന്റെ ത്രൈമാസ വിശകലനം നടത്തും. അതിനൊപ്പം തന്നെ പിസിഎക്ക് കീഴിലുള്ള ബാങ്കുകള്‍ തങ്ങളുടെ പദ്ധതികള്‍ പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുറക്കുന്നതിന് സാധ്യമായ നിരവധി മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്. ഇഎഎസ്ഇ പരിപാടിക്ക് കീഴില്‍ (ഉയര്‍ന്ന ലഭ്യതയും, സേവന മേന്മയും) പൊതുമേഖലാ ബാങ്കുകളുടെ കോര്‍പ്പറേറ്റ് വായ്പ 2019 മാര്‍ച്ചോടെ 40 ശതമാനത്തില്‍ താഴെയായി കുറക്കാനോ അല്ലെങ്കില്‍ 2017 സെപ്റ്റംബറില്‍ ഉണ്ടായിരുന്നതില്‍ നിന്ന് 15 ശതമാനമെങ്കിലും താഴ്ത്താനോ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

————————————————

വളരാന്‍ അനുയോജ്യമായ ഇടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു

വേേു:െ//ലരീിീാശരശോല.െശിറശമശോല.െരീാ/ശിറൗേെൃ്യ/യമിസശിഴ/ളശിമിരല/യമിസശിഴ/ാെമഹഹലൃുയെെമസെലറീേരീിീെഹശറമലേീുലൃമശേീിെമ്ീശറളശഴവേംശവേഹമൃഴലൃയമിസ/െമൃശേരഹലവെീം/65907800.രാെ

Comments

comments

Categories: Banking