8.48 ലക്ഷം രൂപയാണ് കാറിന്റെ വില
മുംബൈ: നിസാന്റെ പ്രീമിയം സെഡാനായ സണ്ണിയുടെ സ്പെഷല്‍ എഡിഷന് വിപണിയില്‍ അവതരിച്ചു. ആധുനിക സാങ്കേതിക വിദ്യയും കുലീനമായ ഡിസൈനുമാണ് സ്പെഷല്‍ എഡിഷന് സണ്ണിയുടെ പ്രത്യേകത. സ്റ്റൈലിഷ് ബ്ലാക്ക് റൂഫ് റാപ്പ്, പുതിയ ബോഡി ഡിസൈന്‍, കറുത്ത വീല്‍ കവര്‍, റിയര്‍ സ്പോയിലര്‍ എന്നിവയടങ്ങിയ സ്പെഷ്യല്‍ എഡിഷന് സണ്ണിക്ക് 8.48 ലക്ഷം രൂപയാണ് വില.
50ലേറെ ഫീച്ചറുകളുമായി സുരക്ഷയും സൗകര്യവും ഒരുക്കുന്ന ഇന്റഗ്രേറ്റഡ് കണക്റ്റഡ് കാര്‍ ടെക്നോളജി, നിസാന്‍ കണക്റ്റും ഘടിപ്പിച്ചാണ് സണ്ണി സ്പെഷല്‍ എഡിഷന് വിപണിയിലെത്തുന്നത്. 6.2 ഇഞ്ച് ടച്ച് സ്ക്രീനോട് കൂടിയ ഫോണ്‍ മിററിംഗ് സൗകര്യമുള്ള ഓഡിയോ വീഡിയോ നാവിഗേഷന്‍ സംവിധാനമാണ് സണ്ണി ലിമിറ്റഡ് എഡിഷനിലുള്ളത്.
മികച്ച ഡ്രൈവിംഗ് അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ തരത്തിലാണ് നിസാന്‍ സണ്ണി അവതരിപ്പിക്കുന്നതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്റ് കൊമേഴ്സ്യല്‍ ഡയറക്റ്റര്‍ ഹര്‍ദീപ് സിംഗ് ബ്രാര്‍ പറഞ്ഞു.
ജിയോ ഫെന്‍സിംഗ്, സ്പീഡ് അലര്‍ട്ട്, കര്‍ഫ്യൂ അലര്‍ട്ട്, ലൊക്കേറ്റ് മൈ കാര്‍, ഷെയര്‍ മൈ കാര്‍ ലോക്കേഷന്‍ അഡ്രസ് എന്നീ ഫീച്ചറുകള്‍ വാഹനത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം കാണുന്നു.
കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, യാത്രക്കാരെ കാറിലേക്ക് നയിക്കുന്ന ലീഡ് മി ടു കാര്‍ എന്നീ സൗകര്യങ്ങളും ഇതിലുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ വേരിയന്റുകളില്‍ പുതിയ സ്പെഷ്യല്‍ എഡിഷന് സണ്ണി ലഭ്യമാണ്. 1.5 ലിറ്റര്‍ പെട്രോള്‍ സിവിടിയും ലഭ്യമാണ്. ഡ്യുവല്‍ എയര്‍ബാഗുകള്‍, സ്പീഡ് സെന്‍സിങ്ങ് ഡോര്‍ ലോക്കര്‍, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.