നിഞ്ച എച്ച്2ആര്‍, യുദ്ധവിമാനം, എഫ്1 കാര്‍, ടെസ്‌ല ; ഇവരില്‍ ആര് ജയിക്കും ?

നിഞ്ച എച്ച്2ആര്‍, യുദ്ധവിമാനം, എഫ്1 കാര്‍, ടെസ്‌ല ; ഇവരില്‍ ആര് ജയിക്കും ?

മല്‍സരത്തിനൊടുവില്‍ വിജയം കാവസാക്കി നിഞ്ച എച്ച്2ആര്‍ എന്ന മോട്ടോര്‍സൈക്കിള്‍ അതികായനൊപ്പം നിന്നു

ഇസ്താംബുള്‍ : ലോകത്തെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിളാണ് കാവസാക്കി നിഞ്ച എച്ച്2ആര്‍. എന്നാല്‍ മറ്റ് ഫാസ്റ്റ് മെഷീനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിഞ്ച എച്ച്2ആറിന്റെ പ്രകടന മികവ് എങ്ങനെയെന്ന് അറിയേണ്ടേ ? നിഞ്ച എച്ച്2ആര്‍, ഫോര്‍മുല വണ്‍ കാര്‍, യുദ്ധവിമാനം, ടെസ്‌ല എന്നിവ ഒന്നിച്ചുമത്സരിച്ചാല്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കും ?

ഇസ്താംബുള്‍ ന്യൂ എയര്‍പോര്‍ട്ടില്‍ ടെക്‌നോഫെസ്റ്റ് ഇസ്താംബുള്‍ എയ്‌റോസ്‌പേസ് ആന്‍ഡ് ടെക്‌നോളജി ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ആവേശകരമായ റേസ് സംഘടിപ്പിച്ചത്. തീര്‍ച്ചയായും ഇത്തരത്തിലൊരു ഡ്രാഗ് റേസ് അധികം കാണാനിടയില്ലാത്തതാണ്.

തുര്‍ക്കി വ്യോമസേനയുടെ എഫ്-16 യുദ്ധ വിമാനം, റെഡ്ബുള്‍ എഫ്1 കാര്‍, ടെസ്‌ല മോഡല്‍ എസ് പി100ഡിഎല്‍ റേസര്‍ എന്നീ ഫാസ്റ്റ് മെഷീനുകളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. മുന്‍ പ്രൊഫഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസര്‍ കെനാന്‍ സോഫുഗ്ലു കാവസാക്കി നിഞ്ച എച്ച്2ആര്‍ ഓടിച്ചു. ടെസ്റ്റ് ഡ്രൈവറായ ജാക്ക് ഡെന്നീസ് ഫോര്‍മുല വണ്‍ കാറും പ്രൊഫഷണല്‍ ഡ്രൈവറായ എമ്മ കിമിലെയ്‌നന്‍ റോഡ് ലീഗല്‍ മെഷീനായ ടെസ്‌ല മോഡല്‍ എസ് പി100ഡിഎല്‍ കാറും ഓടിച്ചു.

എന്നാല്‍ മല്‍സരത്തിനൊടുവില്‍ വിജയം കാവസാക്കി നിഞ്ച എച്ച്2ആര്‍ എന്ന മോട്ടോര്‍സൈക്കിള്‍ അതികായനൊപ്പം നിന്നു. ഫോര്‍മുല വണ്‍ കാറിനേക്കാള്‍ 0.04 സെക്കന്‍ഡ് വേഗത്തിലാണ് നിഞ്ച എച്ച്2ആര്‍ ഫിനിഷ് ചെയ്തത്. യുദ്ധവിമാനത്തിന് മൂന്നാം സ്ഥാനം മാത്രം. ടെസ്‌ല നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

Comments

comments

Categories: Auto
Tags: Ninja