ഐപിഒക്ക് പദ്ധതിയുണ്ടെന്ന് അസീസി ഡെവലപ്‌മെന്റ്‌സ് ചെയർമാൻ

ഐപിഒക്ക് പദ്ധതിയുണ്ടെന്ന് അസീസി ഡെവലപ്‌മെന്റ്‌സ് ചെയർമാൻ

നിലവിൽ 12 ബില്ല്യൺ ഡോളറിന്റെ പദ്ധതികളാണ് അസീസി ഡെവലപ്‌മെന്റ്‌സിനുള്ളത്

ദുബായ്: പ്രമുഖ ബിൽഡറായ അസീസി ഡെവലപ്‌മെന്റ്‌സ് തങ്ങളുടെ ഹോസ്പിറ്റാലിറ്റി, ഡെവലപ്‌മെന്റ് ബിസിനസ് ലിസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നു. കമ്പനിയുടെ സ്ഥാപകനായ മിർവയിസ് അസീസി തന്നെയാണ് ഐപിഒ (പ്രഥമ ഓഹരി വിൽപ്പന) നടത്താൻ തങ്ങൾ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തിയത്.

ഓഡിറ്റ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. ഈ വർഷം അവസാനം അതുണ്ടാകും. ഓഡിറ്റ് റിപ്പോർട്ട് വന്ന ശേഷമായിരിക്കും എപ്പോഴാണ് ഐപിഒക്ക് അപേക്ഷിക്കേണ്ടതെന്ന് തീരുമാനിക്കുക.

നിലവിൽ അസീസി ഡെവലപ്‌മെന്റിന് 12 ബില്ല്യൺ ഡോളറിന്റെ പദ്ധതികൾ പണിപ്പുരയിലുണ്ട്. ദുബായിലുടനീളം നിരവധി പദ്ധതികളുടെ പണി പുരോഗമിക്കുകയും ചെയ്യുന്നു.

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ അംബരചുംബി നിർമിക്കാനും അസീസി ആലോചിക്കുന്നുണ്ട്. ഷേഖ് സയിദ് റോഡിൽ നിർമിക്കുന്ന വമ്പൻ കെട്ടിടം 2021 അവാസനമാകുമ്പോഴേക്കോ 2022 ആദ്യമോ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വർഷം 13 പദ്ധതികളാണ് പണി പൂർത്തിയാക്കി കൈമാറ്റം ചെയ്യാൻ സാധിച്ചത്. ഈ വർഷം നാലാംപാദം തുടങ്ങുന്നതോടെ ഏഴ് പദ്ധതികൾ കൈമാറ്റത്തിന് സജ്ജമായിരിക്കും.

Comments

comments

Categories: Business & Economy
Tags: IPO