ഡിഎച്ച്എല്‍ എക്‌സ്പ്രസ് നിരക്കില്‍ 6.9 ശതമാനം വര്‍ധനവുണ്ടാകും

ഡിഎച്ച്എല്‍ എക്‌സ്പ്രസ് നിരക്കില്‍ 6.9 ശതമാനം വര്‍ധനവുണ്ടാകും

കൊച്ചി : പ്രമുഖ കൊറിയര്‍ കമ്പനിയായ സേവനദാതാക്കളായ ഡിഎച്ച്എല്‍ എക്‌സ്പ്രസ് അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ നിരക്ക് വര്‍ധിപ്പിക്കുന്നു. 2018നെ അപേക്ഷിച്ച് ശരാശരി 6.9 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ത്യയിലുണ്ടാവുക. ഓരോ രാജ്യത്തിലെയും നാണ്യപ്പെരുപ്പം, കറന്‍സി മൂല്യത്തിലുണ്ടാകുന്ന വ്യതിയാനം എന്നിവ കണക്കിലെടുത്താണ് ഓരോ വര്‍ഷവും നിരക്ക് പുതുക്കി നിശ്ചയിക്കുന്നതെന്ന് ഡിഎച്ച്എല്‍ എക്‌സ്പ്രസ് ഇന്ത്യ കണ്‍ട്രി മാനേജര്‍ ആര്‍ എസ് സുബ്രഹ്മണ്യന്‍ പറഞ്ഞു.

220-ലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിഎച്ച്എല്‍, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി അടിക്കടി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് നിരക്ക് വര്‍ധന വഴിയുള്ള വരുമാനത്തിന്റെ നല്ലൊരു പങ്കും ഉപയോഗപ്പെടുത്തുന്നത്.

പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുക വഴി കത്തുകളും പാഴ്‌സലുകളും ഉപയോക്താവില്‍ എത്തുന്നതിലെ കാലദൈര്‍ഘ്യം കുറക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുമാസങ്ങളായി സോര്‍ട്ടിംഗ് ഹബ്ബുകള്‍ വികസിപ്പിക്കുന്നതിലും പുതിയ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിലുമാണ് കമ്പനി ശ്രദ്ധപതിപ്പിക്കുന്നത്. പാഴ്‌സലുകള്‍ സോര്‍ട്ട് ചെയ്യുന്നതിലെ കാലതാമസമൊഴിവാക്കാന്‍ ഇതുവഴി സാധിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും രാജ്യാന്തര തലത്തിലും വിമാനങ്ങളുടെ ഉപയോഗം ശക്തിപ്പെടുത്താന്‍ ഡിഎച്ച്എല്‍ നടപടി സ്വീകരിച്ചു വരുന്നു. ഏറ്റവും ഉയര്‍ന്ന സുരക്ഷിതത്വ, പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളാണ് ഡിഎച്ച്എല്‍ ലഭ്യമാക്കുന്നതെന്നും സുബ്രഹ്മണ്യന്‍ വിശദീകരിച്ചു.

Comments

comments

Categories: Top Stories
Tags: DHL