സോഫ്റ്റ്ബാങ്കുമായും എന്‍ടിടിയുമായും കൈകോര്‍ത്ത് ബിഎസ്എന്‍എല്‍

സോഫ്റ്റ്ബാങ്കുമായും എന്‍ടിടിയുമായും കൈകോര്‍ത്ത് ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 5ജി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന് കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ സോഫ്റ്റ്ബാങ്കുമായും എന്‍ടിടി കമ്മ്യൂണിക്കേഷന്‍സുമായും കരാര്‍ ഒപ്പിട്ടു. കരാറിനു കീഴില്‍ ഇന്ത്യയിലെ സ്മാര്‍ട്ടി സിറ്റികള്‍ക്കായുള്ള പ്രത്യേക ഡിജിറ്റല്‍ സൊലൂഷനുകള്‍ അവതരിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.
5ജി അവതരണത്തില്‍ മറ്റ് കമ്പനികളേക്കാള്‍ മുന്നിലാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. 4ജി ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ട് നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ 5ജിയുടെ കാര്യത്തില്‍ ഈ കാലതാമസമുണ്ടാകില്ല. ഇന്ത്യയില്‍ 2020ഓടെ വ്യാവസായികാടിസ്ഥാനത്തില്‍ 5ജി എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 5ജി സാങ്കേതിക വിദ്യക്കായി നോക്കിയ, സിസ്‌കോ എന്നീ കമ്പനികളുമായും കരാറില്‍ എത്തിയിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: SoftBank