കാര്‍ഷിക യന്ത്രങ്ങള്‍ വാടകക്കെടുക്കാന്‍ ആപ്പ്

കാര്‍ഷിക യന്ത്രങ്ങള്‍ വാടകക്കെടുക്കാന്‍ ആപ്പ്

രാജ്യത്തെ രണ്ടാമത്തെ വലിയ ട്രാക്റ്റര്‍ നിര്‍മാണ കമ്പനിയായ ട്രാക്‌റ്റേഴ്‌സ് ആന്‍ഡ് ഫാം എക്വിപ്‌മെന്റ് (ടിഎഎഫ്ഇ), കാര്‍ഷികോപകരണങ്ങളും ട്രാക്റ്റുകളും വാടകക്കെടുക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള സേവനവും ആപ്ലിക്കേഷനും ആരംഭിച്ചു. ജെഫാം സര്‍വീസസ്, ജെഫാം സര്‍വീസസ് ആപ്പ് എന്നിവയാണ് ദേശീയ തലത്തില്‍ പ്രഖ്യാപിച്ചത്. ട്രാക്റ്ററുകളും, ആധുനിക കാര്‍ഷിക ഉപകരണങ്ങളും കര്‍ഷകര്‍ക്ക് സൗജന്യ ചെലവില്‍ വാടകക്ക് എടുക്കുന്നതിന് ജെഫാം സര്‍വീസസ് സഹായിക്കും. തങ്ങളുടെ കൈവശം നിലവിലുള്ള ട്രാക്റ്ററുകളും കാര്‍ഷിക ഉപകരണങ്ങളും ആവശ്യക്കാര്‍ക്ക് വാടകക്ക്് നല്‍കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് അതിനുള്ള സൗകര്യവും ജെഫാം സര്‍വീസസ് ആപ്പ് വഴി ലഭ്യമാണ്. ആപ്ലിക്കേഷന്‍ വഴി കര്‍ഷക സംരംഭകരെ ബന്ധപ്പെടാനും, വാടക വില നിര്‍ണയിക്കാനും, അവരുടെ ആവശ്യകതകള്‍ നിറവേറ്റാനും സാധിക്കും.

ഇന്ത്യയിലെ 65 ശതമാനം ജനങ്ങളും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും രാജ്യത്തെ കാര്‍ഷിക വിളവ് ആഗോള ശരാശരിയിലും മറ്റ് വിസക്വര വിപണികളെക്കാളും പിന്നിലാണെന്ന് ടിഎഇഎഫ് ചൂണ്ടിക്കാട്ടുന്നു. 20 കോടിയിലധികം ഇന്ത്യന്‍ കര്‍ഷകര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ യന്ത്രവല്‍ക്കരണത്തിന്റെ സാധ്യതകള്‍ ഇപ്പോഴും ഉപയോഗിക്കാനാരംഭിച്ചിട്ടില്ല. ഉല്‍പ്പാദനക്ഷമതയിലും കാര്‍ഷിക വരുമാനത്തിലും കൊണ്ടുവരുന്ന ഏതൊരു മാതൃകാ പരിവര്‍ത്തനവും ഇന്ത്യയുടെ 86 ശതമാനം കൃഷിഭൂമിയും കൈവശം വെച്ചിരിക്കുന്ന ചെറുകിട കര്‍ഷകരില്‍ കേന്ദ്രീകരിക്കേണ്ടതാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, അസം തുടങ്ങി വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് കമ്പനി ‘ജെഫാം സര്‍വീസസ’് നടപ്പിലാക്കുന്നത്. പ്രാഥമികമായി പദ്ധതി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy