ആമസോണിന്റെ ഗ്ലോബല്‍ സ്‌റ്റോര്‍ സൗദിയില്‍ തുറന്ന് സൗക്ക്

ആമസോണിന്റെ ഗ്ലോബല്‍ സ്‌റ്റോര്‍ സൗദിയില്‍ തുറന്ന് സൗക്ക്

സൗദി ഉപഭോക്താക്കള്‍ക്ക് യുഎസിലെ ആമസോണ്‍ ഡോട് കോമില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങാം

റിയാദ്: സൗദി അറേബ്യയിലെ ഉപഭോക്താക്കള്‍ക്ക് ഇനി ആമസോണ്‍ ഡോട്‌കോമിലെ ഒരു ദശലക്ഷത്തിലധികം വരുന്ന ഉല്‍പ്പന്നങ്ങള്‍ സൗക്ക് ഡോട് കോമിലൂടെ വാങ്ങാം. ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോര്‍ എന്ന മോഡല്‍ പ്രാവര്‍ത്തികമാക്കിയതോടെയാണ് ഇത് സാധ്യമാകുന്നത്. അപ്പാരല്‍, ഹാന്‍ഡ്ബാഗുകള്‍, ഷൂസ്, വാച്ചുകള്‍, കിച്ചന്‍, ഹോം ഗുഡ്‌സ് തുടങ്ങിയവയെല്ലാം ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. സൗക്ക് വെബ്‌സൈറ്റിലും ആപ്പിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

സൗക്ക് ഡോട് കോമിലൂടെ ഒരു ദശലക്ഷത്തിലധികം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നതില്‍ ആവേശഭരിതരാണ് ഞങ്ങള്‍. സൗദിയിലെ ജനങ്ങളുടെ മുന്നില്‍ ആഗോള സെലക്ഷന്‍ അവതരിപ്പിക്കാന്‍ ഇതിലൂടെ സാധ്യമാകും. ഞങ്ങളുടെ വളര്‍ച്ചയ്ക്കും ഇതുപകരിക്കും-സൗക്ക് ഡോട്‌കോമിന്റെ സൗദി അറേബ്യ ജനറല്‍ മാനേജര്‍ സീലം ഹമ്മദ് പറഞ്ഞു.

ആമസോണിന്റെ അതേ വീക്ഷണങ്ങള്‍ തന്നെയാണ് ഞങ്ങളും വെച്ചുപുലര്‍ത്തുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും ഷോപ്പിംഗ് അനുഭവങ്ങള്‍ പ്രദാനം ചെയ്യാനും ഇതിലൂടെ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ക്ക് അറബിക് ഭാഷയിലോ ഇംഗ്ലീഷിലോ ഷോപ്പ് ചെയ്യാവുന്നതാണ്. ലോക്കല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ കാഷ് ഓണ്‍ ഡെലിവറി മോഡിലോ പേമെന്റ് നടത്താവുന്നതുമാണ്-അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Arabia
Tags: Amazon, Soudhi