എഫ്പിഐകള്‍ പുറത്തേക്കു വലിച്ചത് 2 ബില്യണ്‍ ഡോളര്‍

എഫ്പിഐകള്‍ പുറത്തേക്കു വലിച്ചത് 2 ബില്യണ്‍ ഡോളര്‍

കഴിഞ്ഞമാസം 5,200 കോടി രൂപയുടെ നിക്ഷേപമാണ് ഇക്വിറ്റിയിലും ഡെറ്റിലുമായി വിദേശ ഫോര്‍ട്ട്‌പോളിയോ നിേേക്ഷപകര്‍ നടത്തിയത്

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യ തകര്‍ച്ച സംബന്ധിച്ച ആശങ്കയെ തുടര്‍ന്ന് ഈ മാസം ഇതുവരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്ന് പുറത്തേക്ക് വലിച്ചത് ഏകദേശം 2.1 ബില്യണ്‍ ഡോളര്‍. 15,365 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് സെപ്റ്റംബര്‍ മൂന്നു മുതല്‍ 21 വരെയുള്ള കാലയളവില്‍ എഫ്പിഐ കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞമാസം 5,200 കോടി രൂപയുടെ നിക്ഷേപമാണ് ഇക്വിറ്റിയിലും ഡെറ്റിലുമായി വിദേശ ഫോര്‍ട്ട്‌പോളിയോ നിേേക്ഷപകര്‍ നടത്തിയത്. ജൂലൈയില്‍ 2300 കോടി രൂപയുടെ അറ്റ നിക്ഷേപവും രേഖപ്പെടുത്തിയിരുന്നു, എന്നാല്‍ അതിനു മുമ്പ് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 61,000 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പിഐ കള്‍ നടത്തിയത്.
പുതിയ ഡെപ്പോസിറ്ററി ഡാറ്റാ പ്രകാരം ദേശം സെപ്റ്റംബര്‍ മൂന്നു മുതല്‍ 21 വരെയുള്ള കാലയളവില്‍ ഇക്വിറ്റി വിപണിയില്‍ 6,832 രൂപയുടെ അറ്റ പിന്‍വലിക്കലും ഡെറ്റ് വിപണിയില്‍ 8,533 കോടി രൂപയുടെ അറ്റ പിന്‍വലിക്കലും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ നടത്തി.
ഈ വര്‍ഷം ജനുവരി മുതല്‍ യുഎസ് ഡോളറിനെതിരെ ഏകദേശം 12 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായിട്ടുള്ളത്. ഡോളര്‍ കരുത്താര്‍ജിച്ചതിന്റെ ഫലമായി യുഎസ് ട്രഷറി നിക്ഷേപത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച ട്രഷറി നിക്ഷേപത്തില്‍ 3.07 ശതമാനം വര്‍ധനയുണ്ടായി. നാല് മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിത്. ഇന്ത്യന്‍ ട്രഷറി നിക്ഷേപത്തില്‍ സെപ്റ്റംബര്‍ ഒന്നുമതല്‍ 19 വരെയുള്ള കാലയളവില്‍ ഏഴ് ബേസിസ് പോയ്ന്റിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
രൂപയുടെ മൂല്യ തകര്‍ച്ച കൂടുതല്‍ വിറ്റഴിക്കുന്നതിന് വിദേശ നിക്ഷേപകരെ സമ്മര്‍ദത്തിലാക്കുന്നുണ്ടെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്ധന വില വര്‍ധിക്കുന്നതും കറന്റ് എക്കൗണ്ട് കമ്മി വര്‍ധിക്കുന്നതും മാത്രമല്ല ജിഎസ്ടി വരുമാനം സര്‍ക്കാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല എന്നതും എഫ് പി ഐ കളെ പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് മോണിംഗ്സ്റ്റാറിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് ഹിമാന്‍ഷു ശ്രീവാസ്തവ പറയുന്നത്.
ഈ വര്‍ഷം ഇതുവരെയുള്ള മൊത്തം കണക്കെടുത്താല്‍ ഇക്വിറ്റിയില്‍ നിന്ന് 9,200 കോടി രൂപയുടെയും ഡെറ്റില്‍ നിന്ന് 46,510 കോടി രൂപയുടെയും അറ്റ പിന്‍വലിക്കലാണ് എഫ്പിഐകള്‍ നടത്തിയിട്ടുള്ളത്‌

Comments

comments

Categories: Business & Economy
Tags: FPI