Archive

Back to homepage
Top Stories

ഡിഎച്ച്എല്‍ എക്‌സ്പ്രസ് നിരക്കില്‍ 6.9 ശതമാനം വര്‍ധനവുണ്ടാകും

കൊച്ചി : പ്രമുഖ കൊറിയര്‍ കമ്പനിയായ സേവനദാതാക്കളായ ഡിഎച്ച്എല്‍ എക്‌സ്പ്രസ് അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ നിരക്ക് വര്‍ധിപ്പിക്കുന്നു. 2018നെ അപേക്ഷിച്ച് ശരാശരി 6.9 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ത്യയിലുണ്ടാവുക. ഓരോ രാജ്യത്തിലെയും നാണ്യപ്പെരുപ്പം, കറന്‍സി മൂല്യത്തിലുണ്ടാകുന്ന വ്യതിയാനം എന്നിവ കണക്കിലെടുത്താണ്

Business & Economy

ഉഷ മാര്‍ട്ടിനിന്റെ സ്റ്റീല്‍ ബിസിനസ് ടാറ്റ സ്റ്റീല്‍ ഏറ്റെടുക്കും

മുംബൈ: കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉഷ മാര്‍ട്ടിനിന്റെ സ്റ്റീല്‍ ബിസിനസ് ഏറ്റെടുക്കുന്നതിന് ടാറ്റ സ്റ്റീല്‍ കരാര്‍ ഒപ്പിട്ടു. 4300-4700 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടപ്പാക്കുകയെന്ന് ടാറ്റ സ്റ്റീല്‍ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിഎല്‍ടിക്ക് (നാഷണല്‍ കമ്പനി ലോ

Business & Economy

2,020 സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് ഒയോ

ന്യൂഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സാങ്കേതിക വിദഗ്ധരും എന്‍ജിനീയര്‍മാരുമടക്കം 2,020 ഓളം പേരെ നിയമിക്കാന്‍ ഒയോ റൂംസ് പദ്ധതിയിടുന്നു. ചൈന, ഇന്തോനേഷ്യ, യുകെ എന്നിവിടങ്ങളിലെ ബിസിനസ് വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം. 2020ഓടെ 2,020 സാങ്കേതിക വിദഗ്ധരെ കൂടി

Business & Economy

പുതിയ റിട്ടേണ്‍ ഫോം ആറ് മാസത്തിനുള്ളില്‍ തയാറാകും

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ ഫോം രൂപകല്‍പന ചെയ്യാന്‍ ജിഎസ്ടി നെറ്റ്‌വര്‍ക്ക് (ജിഎസ്ടിഎന്‍) ടെക് ഭീമന്‍ ഇന്‍ഫോസിസിന് നിര്‍ദേശം നല്‍കി. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് ഇക്കാര്യം അറിയിച്ചത്. ജിഎസ്ടിഎനിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി

Tech

മെഗാ വില്‍പ്പന മേളയ്‌ക്കൊരുങ്ങി ഫ്ലിപ്കാര്‍ട്ടും ആമസോണും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലെ ഉല്‍സവകാല വില്‍പ്പന മേളകള്‍ക്ക് തയാറെടുത്ത് ഫഌപ്കാര്‍ട്ടും ആമസോണും. രണ്ടാം നിര നഗരങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വമ്പിച്ച ഓഫറുകളാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ ഒരുക്കിയിട്ടുള്ളത്. ലളിതമായ ഇഎംഐ സേവനങ്ങളും അതിവേഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഡെലിവെറി ചെയ്യുന്നതിനായി മികച്ച ലോജിസ്റ്റിക്‌സ്

Business & Economy

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.8% വളര്‍ച്ച നേടുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ (2018-2019) ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം ഉയര്‍ത്തി ഫിച്ച് റേറ്റിംഗ്‌സ്. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് യുഎസ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ പുതിയ വിലയിരുത്തല്‍. നേരത്തെ 7.4 ശതമാനം

Business & Economy

വ്യാപാര യുദ്ധം ഇന്ത്യയെ പ്രതികൂലമായി ബാധിക്കും: കെ എം ബിര്‍ള

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന വ്യാപാര യുദ്ധം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള. ഇന്ത്യയില്‍ അലൂമിനിയം ഇറക്കുമതി വര്‍ധിക്കുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കോപ്പര്‍ ഇറക്കുമതി വര്‍ധിക്കുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി ഉയര്‍ത്തിയേക്കും.

Business & Economy

ഇന്ത്യന്‍ വിപണിയില്‍ നേട്ടമുണ്ടാക്കാനാരംഭിച്ചെന്ന് ജനറല്‍ ഇലക്ട്രിക്

  ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ഉണ്ടായിരുന്ന മികച്ച അവസരങ്ങള്‍ കമ്പനിയെ സംബന്ധിച്ച് ലാഭത്തിലേക്ക് പരിവര്‍ത്തിതമാവാന്‍ തുടങ്ങിയെന്ന് ജനറല്‍ ഇലക്ട്രിക് ഇന്ത്യ സിഇഒ വിശാല്‍ വാന്‍ചു വ്യക്തമാക്കി. കമ്പനിയെ സംബന്ധിച്ച് വലിയ ഭാവി പ്രതീക്ഷകളുള്ള വിപണിയാണ് ഇന്ത്യയെന്നും യുഎസ് കമ്പനിയുടെ ഇന്ത്യന്‍ മേധാവി

FK News

100 ജിബിപിഎസ് ഇന്‍ര്‍നെറ്റ് സ്പീഡ് വൈകാതെ ലഭ്യമാവുമെന്ന് ഐഎസ്ആര്‍ഒ

  ഹൈദരാബാദ്: രാജ്യത്ത് വൈകാതെ തന്നെ 100 ജിബിപിഎസ് (ജിഗാബൈറ്റ് പെര്‍ സെക്കന്റ്) ഇന്റനെറ്റ് സ്പീഡ് അനുഭവവേദ്യമാകുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി. വിവര സാങ്കേതിക വിദ്യാ ഉപഗ്രഹമായ ജിസാറ്റിന്റെ വിക്ഷേപണത്തോടെ എതാനും വര്‍ഷങ്ങള്‍ക്കകം

Business & Economy

കാര്‍ഷിക യന്ത്രങ്ങള്‍ വാടകക്കെടുക്കാന്‍ ആപ്പ്

രാജ്യത്തെ രണ്ടാമത്തെ വലിയ ട്രാക്റ്റര്‍ നിര്‍മാണ കമ്പനിയായ ട്രാക്‌റ്റേഴ്‌സ് ആന്‍ഡ് ഫാം എക്വിപ്‌മെന്റ് (ടിഎഎഫ്ഇ), കാര്‍ഷികോപകരണങ്ങളും ട്രാക്റ്റുകളും വാടകക്കെടുക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള സേവനവും ആപ്ലിക്കേഷനും ആരംഭിച്ചു. ജെഫാം സര്‍വീസസ്, ജെഫാം സര്‍വീസസ് ആപ്പ് എന്നിവയാണ് ദേശീയ തലത്തില്‍ പ്രഖ്യാപിച്ചത്. ട്രാക്റ്ററുകളും, ആധുനിക

Banking

മല്‍സരം വേണ്ടെന്ന് ചെറുകിട പൊതുമേഖലാ ബാങ്കുകളോട് കേന്ദ്രം

  ന്യൂഡെല്‍ഹി: പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും കടുത്ത മല്‍സരം ഒഴിവാക്കാനും ചെറുകിട പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെനിര്‍ദേശം. കിട്ടാക്കടം മൂലം നിരവധി ബാങ്കുകള്‍ പ്രതിസന്ധിയിലേക്ക് പോയ സാഹചര്യത്തിലാണ് കര്‍ശന പെരുമാറ്റച്ചട്ടം സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. അധികമായുള്ള ബ്രാഞ്ചുകള്‍ അടച്ചു പൂട്ടണമെന്നും വളരാന്‍ അനുയോജ്യമായ ഇടങ്ങളില്‍

Business & Economy

ഉത്സവാനുകൂല്യങ്ങളുമായി ഉപഭോക്തൃ കമ്പനികള്‍

ന്യൂഡെല്‍ഹി: ആസന്നമായ ഉല്‍സവ സീസണ്‍ ഉന്നം വെച്ച് നിത്യോപയോഗ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളിലടക്കം ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാമൊരുങ്ങി പ്രമുഖ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍. പലചരക്ക് വസ്തുക്കളും മറ്റ് നിത്യോപയോഗ സാധനങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലേതിനേക്കാള്‍ 10 മുതല്‍ 15 ശതമാനം വരെ വിലക്കുറവില്‍ വിറ്റഴിക്കാനാണ്

Business & Economy

കാമധേനു ബ്രാന്‍ഡില്‍ ഡസന്‍ ഉല്‍പ്പന്നങ്ങളുമായി ഇ-കൊമേഴ്‌സ് വിപണിയിലേക്ക് ദീന്‍ ദയാല്‍ ധാം

  മഥുര: ഗോസംരക്ഷണത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്ന പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ ഗോസംരക്ഷണ പ്രവര്‍ത്തനത്തിന്റെ മാതൃക കാട്ടാന്‍ സംഘപരിവാര്‍ സംഘടന രംഗത്ത്. ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയില്‍ പ്രവര്‍ത്തിക്കുന്ന ദീന്‍ ദയാല്‍ ധാം കേന്ദ്രമാണ് ചാണകവും ഗോമൂത്രവും പാലും നെയ്യും അടക്കം പശുക്കളില്‍ നിന്നു

Business & Economy

15,000 കോടിയുടെ കച്ചവടം; ഡെലിവെറൂവിനെ വാങ്ങാന്‍ യുബര്‍

ദുബായ്: ഭക്ഷ്യവിതരണ കമ്പനിയായ ഡെലിവെറൂവിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ ഏറ്റവും വലിയ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ യുബര്‍ ടെക്‌നോളജീസ്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ യുബര്‍ നടത്തിയതായാണ് വിവരം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡെലിവെറൂ. ഏകദേശം രണ്ട് ബില്ല്യണ്‍

Arabia

ആമസോണിന്റെ ഗ്ലോബല്‍ സ്‌റ്റോര്‍ സൗദിയില്‍ തുറന്ന് സൗക്ക്

റിയാദ്: സൗദി അറേബ്യയിലെ ഉപഭോക്താക്കള്‍ക്ക് ഇനി ആമസോണ്‍ ഡോട്‌കോമിലെ ഒരു ദശലക്ഷത്തിലധികം വരുന്ന ഉല്‍പ്പന്നങ്ങള്‍ സൗക്ക് ഡോട് കോമിലൂടെ വാങ്ങാം. ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോര്‍ എന്ന മോഡല്‍ പ്രാവര്‍ത്തികമാക്കിയതോടെയാണ് ഇത് സാധ്യമാകുന്നത്. അപ്പാരല്‍, ഹാന്‍ഡ്ബാഗുകള്‍, ഷൂസ്, വാച്ചുകള്‍, കിച്ചന്‍, ഹോം ഗുഡ്‌സ്

Auto

നിസാന്‍ സണ്ണി സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

മുംബൈ: നിസാന്റെ പ്രീമിയം സെഡാനായ സണ്ണിയുടെ സ്‌പെഷല്‍ എഡിഷന്‍ വിപണിയില്‍ അവതരിച്ചു. ആധുനിക സാങ്കേതിക വിദ്യയും കുലീനമായ ഡിസൈനുമാണ് സ്‌പെഷല്‍ എഡിഷന്‍ സണ്ണിയുടെ പ്രത്യേകത. സ്‌റ്റൈലിഷ് ബ്ലാക്ക് റൂഫ് റാപ്പ്, പുതിയ ബോഡി ഡിസൈന്‍, കറുത്ത വീല്‍ കവര്‍, റിയര്‍ സ്‌പോയിലര്‍

Business & Economy

ഐപിഒക്ക് പദ്ധതിയുണ്ടെന്ന് അസീസി ഡെവലപ്‌മെന്റ്‌സ് ചെയർമാൻ

ദുബായ്: പ്രമുഖ ബിൽഡറായ അസീസി ഡെവലപ്‌മെന്റ്‌സ് തങ്ങളുടെ ഹോസ്പിറ്റാലിറ്റി, ഡെവലപ്‌മെന്റ് ബിസിനസ് ലിസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നു. കമ്പനിയുടെ സ്ഥാപകനായ മിർവയിസ് അസീസി തന്നെയാണ് ഐപിഒ (പ്രഥമ ഓഹരി വിൽപ്പന) നടത്താൻ തങ്ങൾ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തിയത്. ഓഡിറ്റ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. ഈ

Business & Economy

ടെക്‌നോപാര്‍ക്കില്‍ 250 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഡച്ച് കമ്പനി

തിരവനന്തപുരം: സംസ്ഥാനത്തെ ടെക്‌നോപാര്‍ക് കാംപസില്‍ 250 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഡച്ച് കമ്പനിയായ ഫ്‌ളൈടെക്സ്റ്റ്. ടെക്‌നോപാര്‍ക്കിലെ തങ്ങളുടെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായാണ് കമ്പനി 250 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനിലിറ്റിക്‌സ്, മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍

Business & Economy

എഫ്പിഐകള്‍ പുറത്തേക്കു വലിച്ചത് 2 ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യ തകര്‍ച്ച സംബന്ധിച്ച ആശങ്കയെ തുടര്‍ന്ന് ഈ മാസം ഇതുവരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്ന് പുറത്തേക്ക് വലിച്ചത് ഏകദേശം 2.1 ബില്യണ്‍ ഡോളര്‍. 15,365 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് സെപ്റ്റംബര്‍

Business & Economy

സോഫ്റ്റ്ബാങ്കുമായും എന്‍ടിടിയുമായും കൈകോര്‍ത്ത് ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 5ജി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന് കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ സോഫ്റ്റ്ബാങ്കുമായും എന്‍ടിടി കമ്മ്യൂണിക്കേഷന്‍സുമായും കരാര്‍ ഒപ്പിട്ടു. കരാറിനു കീഴില്‍ ഇന്ത്യയിലെ സ്മാര്‍ട്ടി സിറ്റികള്‍ക്കായുള്ള പ്രത്യേക ഡിജിറ്റല്‍ സൊലൂഷനുകള്‍ അവതരിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം