ടാറ്റ മോട്ടോഴ്‌സിന്റെ കിടിലന്‍ യുദ്ധ വാഹനങ്ങള്‍

ടാറ്റ മോട്ടോഴ്‌സിന്റെ കിടിലന്‍ യുദ്ധ വാഹനങ്ങള്‍

ഇന്ത്യന്‍ സൈന്യത്തിനും പാരാമിലിറ്ററി ഫോഴ്‌സിനും സ്‌റ്റേറ്റ് പൊലീസിനും ഇതുവരെ 1.5 ലക്ഷത്തിലധികം വാഹനങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് വിതരണം ചെയ്തു കഴിഞ്ഞു. ഒരു കോംബാറ്റ് ശ്രേണി അടക്കം വീല്‍ഡ് ഡിഫന്‍സ് വാഹനങ്ങളുടെ സമ്പൂര്‍ണ്ണ ശ്രേണി ലഭ്യമാക്കുന്ന ഏക ഏഷ്യന്‍ കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സെന്ന് കമ്പനി അവകാശപ്പെടുന്നു

പുനെ: പ്രതിരോധ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കരഗതാഗത കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് കയറ്റുമതി മികവുള്ള രണ്ട് പതാകവാഹക വാഹനങ്ങളാണ് പുനെയില്‍ നടന്ന ബിംസ്റ്റെക് നാഷന്‍സ് സമ്മിറ്റ് 2018ല്‍ പ്രദര്‍ശിപ്പിച്ചത്. ബിംസ്റ്റെക് നാഷന്‍സില്‍ നിന്നുള്ള കരസേന മേധാവിക്കും ഏകദേശം 400ലധികം കരസേന ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ അവതരിപ്പിച്ച വാഹനങ്ങളില്‍ ടാറ്റ 4×4 മൈന്‍ പ്രൊട്ടക്ടഡ് വെഹിക്കിള്‍ (എംപിവി), WhA-P8x8 ഐസിവിയും (ഡിആര്‍ഡിഒയുമായി സഹകരിച്ച് വികസിപ്പിച്ചത്) ഉള്‍പ്പെടുന്നു. യുദ്ധ ശ്രേണി വാഹനങ്ങളിലെ ടാറ്റ മോട്ടോഴ്‌സിന്റെ വൈദഗ്ധ്യവും ഭാരത സര്‍ക്കാരിന്റെ ‘മേക്ക്-ഇന്‍-ഇന്ത്യ ഫോര്‍ ഡിഫന്‍സ്’ നയത്തോടുള്ള പ്രതിബദ്ധതയും പ്രകടമാക്കുന്നതാണ് ഈ വാഹനങ്ങള്‍.

ബിംസ്റ്റെക് നാഷന്‍സുമായി അടുത്തിടെ ടാറ്റ മോട്ടോഴ്‌സ് സൈനിക വാഹനങ്ങളുടെ വിതരണത്തിനുള്ള സുപ്രധാന കരാറിലൊപ്പിട്ടിരുന്നു. മ്യാന്‍മറിനു വേണ്ടി ടാറ്റ സെനോണ്‍ GS 800, യൂണിഫില്‍, മൊനുസ്‌കോ, മാലി ദൗത്യത്തിനായി ടാറ്റ മൈന്‍ പ്രൊട്ടക്ടഡ് വാഹനങ്ങള്‍, മ്യാന്‍മറിനും തായ്‌ലന്‍ഡിനും വേണ്ടി ടാറ്റ 2.5T GS LPTA 715 4×4, നേപ്പാളിനു വേണ്ടി ടാറ്റ 5T GS LPTA 1628 4×4, ഈ രാജ്യങ്ങളുടെ യുഎന്‍ സമാധാന സംരക്ഷണത്തിനായുള്ള ലോജിസ്റ്റിക് വാഹനങ്ങള്‍ എന്നിവയും ഇതിലുള്‍പ്പെടുന്നു.

കോംബാറ്റ്, ആര്‍മേഡ്,കോംബാറ്റ് സപ്പോര്‍ട്ട്& ലോജിസ്റ്റിക് വാഹനങ്ങളുടെ ശ്രേണി ലഭ്യമാക്കി മിലിറ്ററി, പാരമിലിറ്ററി, പൊലീസ് സേനകള്‍ക്ക് അവരുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ പ്രശസ്തമായ തങ്ങളുടെ പ്രതിരോധ വാഹന ശ്രേണി കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ഡിഫന്‍സ് & ഗവണ്‍മെന്റ് ബിസിനസ് വൈസ് പ്രസിഡന്റ് വെര്‍നോണ്‍ നൊറോണ പറഞ്ഞു. ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ടാറ്റ സൈനിക വാഹനങ്ങള്‍ അന്താരാഷ്ട്ര ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നത് കര്‍ശനമായ പ്രീ-പര്‍ച്ചേസ് പരിശോധന (വ്യത്യസ്ത ഭൂപ്രദേശങ്ങളിലും കാലാവസ്ഥകളിലുമായി വര്‍ഷങ്ങളോളം വ്യാപിച്ചുകിടക്കുന്ന) കള്‍ക്കും സൈനിക നിലവാരം സൂക്ഷ്മമായി ഉറപ്പാകിയ ശേഷവുമാണെന്ന് അവര്‍ക്കറിയാം. ഇതുവഴി ഈടിന്റെയും ദീര്‍ഘനാള്‍ നില നില്‍പ്പിന്റെയും കാര്യത്തില്‍ വിദേശ സൈനിക സംഘങ്ങളുടെ വിശ്വാസം ആര്‍ജിക്കാനും ടാറ്റ മോട്ടോഴ്‌സിനു കഴിയുന്നു.

ഇന്ത്യയിലെയും വിദേശത്തെയും സുരക്ഷാ സേനയുടെ പ്രത്യാക്രമണങ്ങള്‍ക്കും മറ്റു സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വാഹന സൗകര്യം ലഭ്യമാക്കുന്നതിനുള്ള യഥാര്‍ഥ തദ്ദേശീയ വൈദഗ്ധ്യത്തിന് തെളിവാണ് പ്രദര്‍ശനത്തിലുള്ള ടാറ്റ 4×4 മൈന്‍ പ്രൊട്ടക്ടഡ് വെഹിക്കിള്‍ (എംപിവി), WhAP 8×8 ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിള്‍ എന്നിവയെന്നും കമ്പനി പറയുന്നു.

ടാറ്റ മോട്ടോഴ്‌സിന്റെ പതാകവാഹക ഉല്‍പ്പന്നമായ ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിള്‍ WhA-P8x8 (വീല്‍ഡ് ആര്‍മേഡ് ആംഫീബിയസ് പ്ലാറ്റ്‌ഫോം) പരമാവധി അതിജീവന ശേഷി, എല്ലാ ഭൂപ്രദേശങ്ങളിലുമുള്ള മികച്ച പെര്‍ഫോമന്‍സ്, ഉഗ്രശേഷി എന്നിവ നല്‍കും വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റു(ഡിആര്‍ഡിഒ) മായി സഹകരിച്ചാണ് ഈ വാഹനം വികസിപ്പിച്ചിരിക്കുന്നത്. 18 മാസങ്ങളുടെ റെക്കോഡ് വേഗതയില്‍ വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ മേഖലാ ഒഇഎം ആണ് ടാറ്റ മോട്ടോഴ്‌സ്. ബ്ലാസ്റ്റ് സംരക്ഷണം, ബാലിസ്റ്റിക് സംരക്ഷണം, എന്‍ബിസി സംരക്ഷണം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുള്ള ഫുള്ളി ലോഡഡ് വാഹനമാണിത്. അളവും വലിപ്പവും മാറ്റം വരുത്താവുന്ന ഫീച്ചറുകള്‍ വ്യത്യസ്ത ഭൂപ്രദേശങ്ങള്‍ക്കും ദൗത്യങ്ങള്‍ക്കും അനുയോജ്യമാംവിധം വാഹനത്തിന് ഭേദഗതി വരുത്തുന്നതിന് സഹായിക്കുന്നു. കുറഞ്ഞ മെയ്ന്റനന്‍സ് ചെലവും 10+2 സീറ്റീംഗ് കപ്പാസിറ്റിയുമുള്ള WhA-P8x8 ആര്‍മേഡ് ഫൈറ്റിംഗ് വെഹിക്കിള്‍സ്, സിബിആര്‍എന്‍ വെഹിക്കിള്‍, റെസ്‌ക്യൂ & സപ്പോര്‍ട്ട് വെഹിക്കിള്‍, മെഡിക്കല്‍ ഇവാക്കുവേഷന്‍ വെഹിക്കിള്‍, മോര്‍ട്ടാര്‍ കാരിയര്‍, കമാന്‍ഡേഴ്‌സ് വെഹിക്കിള്‍, ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ വെഹിക്കിള്‍ തുടങ്ങിയ വ്യത്യസ്ത വേരിയന്റുകളിലെത്തുന്നു.

മൈന്‍-പ്രൂഫ് വാഹനം എന്ന നിലയിലും പ്രത്യേക റെസ്‌പോണ്‍സ് വാഹനം എന്ന നിലയിലും എസ്‌കോര്‍ട്ടിന് സംരക്ഷണം നല്‍കുന്ന വാഹനം എന്ന നിലയിലും വികസിപ്പിച്ചിട്ടുള്ളതാണ് 4×4 കോണ്‍ഫിഗറേഷനുള്ള മൈന്‍ പ്രൊട്ടക്ടഡ് വെഹിക്കിള്‍(എംപിവി). രാജ്യാന്തര സഞ്ചാരം സാധ്യമാക്കുന്ന മികച്ച ഗ്രൗണ്ട് ക്ലിയറന്‍സുമായാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്നുള്ള പ്രതികരണത്തിന് മികച്ച ആക്‌സിലറേഷനും പരമാവധി വേഗതയും നല്‍കുന്ന ഉയര്‍ന്ന കരുത്ത്, ഭാരം അനുപാതമാണ് വാഹനത്തിനുള്ളത്.

1958 മുതല്‍ ഇന്ത്യന്‍ കര സേനയുടെ അഭിമാന പങ്കാളിയായ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യന്‍ മിലിറ്ററി, പാരാമിലിറ്ററി ഫോഴ്‌സസ്, പോലീസ് സേനാ വിഭാഗങ്ങള്‍ക്ക് 1.5 ലക്ഷത്തിലധികം വാഹനങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു. കൂടാതെ, സാര്‍ക്ക്, ആസിയാന്‍, ആഫ്രിക്കന്‍ മേഖലകളിലും ഡിഫന്‍സ് സേവനങ്ങളുടെ മുന്‍നിര വിതരണക്കാരാണ് ടാറ്റ മോട്ടോഴ്‌സ്. യുഎന്നിന്റെ സമാധാന സംരക്ഷണ ദൗത്യങ്ങള്‍ക്കുള്ള പ്രത്യേക വാഹനങ്ങളുടെ വിതരണക്കാര്‍ എന്ന നിലയിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: Auto