സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും കൈത്താങ്ങായി പി ഫോര്‍ സിയുടെ സ്‌കെയിലപ് പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും കൈത്താങ്ങായി പി ഫോര്‍ സിയുടെ സ്‌കെയിലപ് പദ്ധതി

ബ്രാന്റിംഗിനും വാര്‍ത്താ വിനിമയത്തിനും തന്ത്രപരമായ പിന്തുണ നല്‍കുന്നതിനു പുറമേ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട, ഇടത്തരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വന്തമായ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍, മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍ സംവിധാനം വികസിപ്പിക്കുന്നതിനും സ്‌കെയിലപിലൂടെ സഹായം ലഭിക്കും

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും (SME) കൈത്താങ്ങായി പി ഫോര്‍ സിയുടെ സ്‌കെയിലപ് പദ്ധതി. സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്.എം.ഇ കള്‍ക്കും ബ്രാന്റിംഗിനും വാര്‍ത്താ വിനിമയ സഹായത്തിനുമായി പ്രത്യേകം ഒരുക്കിയതാണ് സ്‌കെയിലപ്. പത്ര പ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാല പരിചയ സമ്പത്തുള്ള ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് മുബൈ കേന്ദ്രമായി ആരംഭിച്ച വാര്‍ത്താ വിനിമയ കണ്‍സല്‍ട്ടന്‍സിയാണ് പാഷന്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍ എന്ന പി ഫോര്‍ സി.

ബ്രാന്റിംഗിനും വാര്‍ത്താ വിനിമയത്തിനും തന്ത്രപരമായ പിന്തുണ നല്‍കുന്നതിനു പുറമേ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട, ഇടത്തരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വന്തമായ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍, മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍ സംവിധാനം വികസിപ്പിക്കുന്നതിനും സ്‌കെയിലപിലൂടെ സഹായം ലഭിക്കും. ഇതിനായി അതാത് സ്ഥാപനങ്ങളുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ചു ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനും പരിപാടിയുണ്ട്. മൂന്നു മാസം, ആറുമാസം കാലയളവിലേക്കുള്ള പ്രത്യേകം പാക്കേജുകള്‍ ഇതിനായി ആവിഷ്‌കരിച്ചിട്ടുണ്ട്.

ഒരു സംഘം സീനിയര്‍ പത്രപ്രവര്‍ത്തകര്‍ ചേര്‍ന്ന് 2014ല്‍ ആരംഭിച്ച പി ഫോര്‍ സി പ്രമുഖ കോര്‍പറേറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സമഗ്രമായ വാര്‍ത്താ വിനിമയ, ബ്രാന്റിംഗ്, പി.ആര്‍, മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍, ഇവന്റ് മാനേജ്‌മെന്റ്, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ രംഗങ്ങളില്‍ സഹായം നല്‍കി വരുന്നുണ്ട്. മുന്‍ പത്രപ്രവര്‍ത്തകരും വാര്‍ത്താ വിനിമയ രംഗത്ത് പരിചയ സമ്പന്നരായ പ്രൊഫഷണലുകളും കൈകോര്‍ക്കുന്ന പി ഫോര്‍ സിക്ക് മുംബൈ, ഡെല്‍ഹി, ബാംഗഌര്‍, കൊച്ചി എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്.

സ്റ്റാര്‍ട്ടപ്, ചെറുകിട, മൈക്രോ മേഖലകളില്‍ ഒരു കുതിച്ചു ചാട്ടമാണ് ഇപ്പോള്‍ രാജ്യത്തു നടക്കുന്നത്. എന്നാല്‍ നിരവധി സ്ഥാപനങ്ങള്‍ ആവേശകരമായ തുടക്കത്തിനു ശേഷം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനാവാതെ പൂട്ടിപ്പോകുന്നു. ബ്രാന്റിംഗ്, മാര്‍ക്കറ്റിംഗ് രംഗങ്ങളില്‍ വേണ്ടത്ര മികവില്ലാത്ത കമ്മ്യൂണിക്കേഷന്‍ മാതൃകകളാണ് ഇവയുടെ പരാജയ കാരണങ്ങളിലൊന്ന്. ഈ സുപ്രധാന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് സ്‌കെയിലപ് പാക്കേജ് ഒരുക്കിയിട്ടുള്ളത്-പി ഫോര്‍ സി സ്ഥാപകനും ഇക്കണോമിക് ടൈംസ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ പത്രങ്ങളില്‍ 23 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള മാധ്യമ പ്രവര്‍ത്തകനുമായ എം ശബരീനാഥ് പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ടു തന്നെ പി ഫോര്‍ സി നേടിയ പ്രവര്‍ത്തന വിജയത്തിന്റെ കാരണങ്ങളിലൊന്ന് ബ്രാന്റിംഗിനും മാര്‍ക്കറ്റിങ്ങിനുമായി ആശയങ്ങളും ഉള്ളടക്കവും ആശ്രയിക്കുന്ന സമഗ്രമായ അതിന്റെ വാര്‍ത്താ വിനിമയ മാതൃകയാണ്. ആഴ്ചയിലേഴു ദിവസവും 24 മണിക്കൂറും ഐഡിയാലാബ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സിക്ക് ഉള്ളടക്കം, ക്രിയേറ്റീവുകള്‍, ഇവന്റുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയ്ക്കായി പ്രത്യേകം ടീമുകളുണ്ട്.

സ്റ്റാര്‍ട്ടപുകള്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാത്ത ഒരു മേഖലയാണ് മാര്‍ക്കറ്റിംഗും ബ്രാന്റ് സംബന്ധിച്ച വാര്‍ത്താ വിനിമയങ്ങളും. കൊച്ചു വാര്‍ത്താശകലങ്ങളായാണ് ഇവയിപ്പോള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്. ഇതിനായി യോഗ്യതയുള്ള വ്യക്തികളുടെ അഭാവമോ പരിചയ സമ്പന്നരായ പ്രൊഫഷണലുകളെയോ ഏജന്‍സികളെയോ ആശ്രയിക്കാന്‍ വേണ്ടത്ര പണമില്ലാത്തതോ ആണ് പലരുടേയും പ്രശ്‌നം. കഴിവുള്ള വ്യക്തികളെ കണ്ടെത്താനും അവരെ പരിശീലിപ്പിക്കാനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ച് ബ്രാന്റിംഗ്, മാര്‍ക്കറ്റിംഗ് വാര്‍ത്താ വിനിമയം ആരംഭിക്കാനും സ്ഥാപനങ്ങളെ പ്രാപ്തരാക്കാന്‍ കെല്‍പുള്ള സമ്പൂര്‍ണ പദ്ധതിയാണ് ഞങ്ങളുടേത്-‘ വാര്‍ത്താ വിനിമയ രംഗത്ത് 22 വര്‍ഷത്തെ പരിചയ സമ്പത്തുള്ള പി ഫോര്‍ സിയുടെ സഹ സ്ഥാപകന്‍ ജോസഫ് അലക്‌സാണ്ടര്‍ പറഞ്ഞു.

‘ ഈ സമഗ്ര പരിശീലന പദ്ധതിയുടെ കീഴില്‍ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ്, ഏജന്‍സി ഓഫീസുകളില്‍ അവര്‍ക്കു നേരിട്ടു പരിശീലനം, ബ്രാന്റ് ഐഡന്റിറ്റിക്കായി മൊത്തത്തിലുള്ള സാങ്കേതിക പിന്തുണ, ബ്രാന്റിംഗ്, പി.ആര്‍, മാര്‍ക്കറ്റ് കമ്മ്യൂണിക്കേഷന്‍, കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളിലെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു, ” അദ്ദേഹം പറഞ്ഞു.

ഇതിനായി നിരവധി കോര്‍പറേറ്റ് മേധാവികളുടേയും സീനിയര്‍ എക്‌സിക്യൂട്ടീവുകളുടേയും ഉപദേഷ്ടാക്കളുടേയും പരിശീലകരുടേയും സേവനം കമ്പനി ഉപയോഗപ്പെടുത്തുന്നുണ്ട്. പാക്കേജിന്റെ ഭാഗമായി ആവശ്യമെങ്കില്‍ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുക, അവര്‍ക്ക് വാര്‍ത്താ വിനിമയം സംബന്ധിച്ച എല്ലാ മേഖലകളിലും പരിശീലനം നല്‍കുക എന്നീ പദ്ധതികളും ഉള്‍പ്പെടുന്നു. വാര്‍ത്താ നിര്‍മ്മിതിയുടെ തന്ത്രങ്ങള്‍, ഡിജിറ്റലും അല്ലാതെയുമുള്ള മാര്‍ക്കറ്റിംഗ് ക്രിയേറ്റീവുകളുടെ സൃഷ്ടി, മാധ്യമങ്ങളും പൊതുജനങ്ങളുമായി ഇടപെടുന്നതിന്റെ ഫലപ്രദമായ രീതികള്‍ എന്നിവയില്‍ പരിശീലനം നല്‍കും. താല്‍പര്യമുള്ള കമ്പനികള്‍ക്ക് അവരുടെ സ്ഥാപനങ്ങളില്‍ വാര്‍ത്താ വിനിമയം കൈകാര്യം ചെയ്യുന്ന വ്യക്തികളെ പ്രത്യേകമായി രൂപ കല്‍പന ചെയ്ത ഈ പദ്ധതിയില്‍ ചേര്‍ക്കാവുന്നതാണ്.

ഓരോ കമ്പനിക്കും അവ എത്ര വലുതോ ചെറുതോ ആകട്ടെ, ലോകത്തോടു പലതും പറയാനുണ്ടാകും. അവര്‍ക്കുവേണ്ടി മുതല്‍ മുടക്കാന്‍ സാധ്യതയുള്ളവര്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും വായനക്കാര്‍ക്കുമെല്ലാം അതു കേള്‍ക്കാന്‍ താല്‍പര്യവും. എന്നാല്‍ വ്യത്യസ്ഥ മാധ്യമങ്ങളിലൂടെ ഫലപ്രദമായും വിശ്വാസ്യതയോടെയും നാം ഇതു പറഞ്ഞു ഫലിപ്പിക്കേണ്ടിയിരിക്കുന്നു.ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സംഘങ്ങളെ പ്രാരംഭ ഘട്ടം മുതല്‍ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം-ശബരി നാഥ് കൂട്ടിച്ചേര്‍ത്തു.
………………………….

കാപ്ഷന്‍ ശബരിനാഥ്, ജോസഫ് അലക്‌സാണ്ടര്‍

പത്ര പ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാല പരിചയ സമ്പത്തുള്ള ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് മുബൈ കേന്ദ്രമായി ആരംഭിച്ച വാര്‍ത്താ വിനിമയ കണ്‍സല്‍ട്ടന്‍സിയാണ് പാഷന്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍ എന്ന പി ഫോര്‍ സി
……………………

ആഴ്ചയിലേഴു ദിവസവും 24 മണിക്കൂറും ഐഡിയാലാബ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സിക്ക് ഉള്ളടക്കം, ക്രിയേറ്റീവുകള്‍, ഇവന്റുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയ്ക്കായി പ്രത്യേകം ടീമുകളുണ്ട്‌

Comments

comments

Categories: FK News