പണം നല്‍കി പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിനെ ഏറ്റെടുക്കാന്‍ ബ്ലാക്‌സ്റ്റോണ്‍

പണം നല്‍കി പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിനെ ഏറ്റെടുക്കാന്‍ ബ്ലാക്‌സ്റ്റോണ്‍

മുഴുവന്‍ തുകയും പണമായി കൈമാറാമെന്ന് അമേരിക്കന്‍ കമ്പനിയുടെ വാഗ്ദാനം; പിഎന്‍ബി ഹൗസിംഗിനെ സ്വന്തമാക്കാന്‍ 20 കമ്പനികള്‍ രംഗത്ത്

മുംബൈ: നിഷ്‌ക്രിയാസ്തി മൂലം വലയുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കീഴിലുള്ള പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് കമ്പനിയെ പൂര്‍ണമായും പണം കൈമാറ്റം ചെയ്ത് ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നത് അമേരിക്ക ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി ഫണ്ട് സ്ഥാപനമായ ബ്ലാക്‌സ്റ്റോണ്‍ മാത്രം. ആദ്യ ഘട്ടത്തിലെ ഏഴ് നിക്ഷേപകരം ഈ ആഴ്ച അവസാനം തീരുമാനിക്കാനിരിക്കുകയാണ് കമ്പനി. പഞ്ചാബ് ഹൗസിംഗ് ഫിനാന്‍സ് കമ്പനിയെ നയിക്കുന്ന മുതിര്‍ന്ന മാനേജ്‌മെന്റിനെ കുറിച്ച് ബിഡര്‍മാര്‍ക്ക് മികച്ച വിശ്വാസമാണുള്ളതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഓഹരി വില്‍പ്പനക്ക് ശേഷവും ഇതേ ഉദ്യോഗസ്ഥര്‍ തന്നെ കമ്പനിയെ നയിക്കണമെന്നാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നതെന്നും കമ്പനി വ്യക്തമാക്കി. പിഎന്‍ബി മാനേജ്‌മെന്റുമായി ബ്ലാക്‌സ്റ്റോണിന്റെ ഉദ്യോഗസ്ഥര്‍ സിംഗപ്പൂരില്‍ വച്ച് കൂടിക്കാഴ്ച നടത്തി ബിസിനസ് ഏറ്റെടുക്കാനുള്ള താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. പിഎന്‍ബിയുടെ 51 ശതമാനം ഓഹരികളായിരിക്കും ബിഡ് സ്വന്തമാക്കുന്ന കമ്പനിക്ക് ലഭിക്കുക.

2011 ല്‍ രാജ്യത്തെ ഓഫീസ് സ്‌പേസ് വ്യവസായത്തില്‍ ബ്ലാക്ക്‌സ്റ്റോണ്‍ നിക്ഷേപങ്ങള്‍ ആരംഭിച്ചിരുന്നു. നിലവില്‍ ഇന്ത്യയിലെ ഓഫീസ് കെട്ടിടങ്ങളുടെ ഏറ്റവും വലിയ ഉടമകളായി അമേരിക്കന്‍ കമ്പനി വളര്‍ന്നിട്ടുണ്ട്. ‘വാണിജ്യ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ തന്നെ ഹൗസിംഗ് ഫിനാന്‍സ് മേഖലയില്‍ കൂട്ടുപ്രവര്‍ത്തനത്തിനുള്ള സാധ്യതകളും തേടണം. ഹൗസിംഗ് ഫിനാന്‍സ് കമ്പനിയില്‍ നിക്ഷേപം നടത്തിക്കൊണ്ട് റീട്ടെയ്ല്‍ സെഗ്മെന്റിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ ബ്ലാക്ക്‌സ്റ്റോണ്‍ വ്യക്തമാക്കി. ബിഡിംഗ് സ്വന്തമാക്കിയതിന് ശേഷം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ ബ്ലാക്ക്‌സ്‌റ്റോണ്‍ കണ്‍സോര്‍ഷ്യം സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വാര്‍ബര്‍ഗ് പിന്‍കസ്, കെകെആര്‍, ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ്, ഇന്ത്യാബുള്‍സ്, ദി കൊട്ടാക് ഗ്രൂപ്പ്, ഗോദ്‌റെജ് തുടങ്ങി ഇരുപതോളം കമ്പനികള്‍ പിഎന്‍ബി ഫിനാന്‍സിന്റെ ഭൂരിഭാഗ ഓഹരികള്‍ സ്വന്തമാക്കുന്നതിന് ബിഡുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ബിഡിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചുന്നത് ഈ വാരം അവസാനത്തോടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റെടുക്കല്‍ പ്രക്രിയകളെല്ലാം തന്നെ ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് പിഎന്‍ബി കരുതുന്നത്.

Comments

comments

Categories: Banking
Tags: PNB

Related Articles