ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ച് ഇമ്രാന്‍ ഖാന്‍

ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ച് ഇമ്രാന്‍ ഖാന്‍

ന്യൂഡെല്‍ഹി: ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താല്‍പ്പര്യമറിയിച്ച് പാക്കിസ്ഥാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താമെന്നും ഇമ്രാന്‍ ഖാന്‍ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഭീകരവാദം അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാക്കിസ്ഥാന്‍ തയാറാണ്. വ്യാപാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, വിനോദസഞ്ചാരം, മനുഷ്യാവകാശ വിഷയങ്ങള്‍ എന്നിവയെ കുറിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ കത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ‘മോദി സാഹബ്’ എന്നാണ് ഇമ്രാന്‍ ഖാന്‍ കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്.
2015നു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നിട്ടില്ല. 2015ല്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനിലെത്തിയപ്പോഴാണ് ഇരു രാജ്യങ്ങളും തമ്മില്‍ അവസാനമായി ചര്‍ച്ച നടന്നത്. പിന്നീട് പത്താന്‍കോട്ട് ഭീകരാക്രമണം നടന്നതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീഴുകയായിരുന്നു. എന്നാല്‍, കശ്മീര്‍ അടക്കമുള്ള എല്ലാ പ്രശ്‌നങ്ങളും ഫലവത്തായ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ കത്തില്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: FK News
Tags: india-pak

Related Articles