ജീപ്പ് കോംപസ് ലിമിറ്റഡ് പ്ലസ് വേരിയന്റ് പുറത്തിറക്കി

ജീപ്പ് കോംപസ് ലിമിറ്റഡ് പ്ലസ് വേരിയന്റ് പുറത്തിറക്കി

50,000 രൂപ നല്‍കി ബുക്കിംഗ് നടത്താം. ഒക്‌റ്റോബര്‍ ആദ്യ വാരം വിതരണം ആരംഭിക്കും

ന്യൂഡെല്‍ഹി : കോംപസ് എസ്‌യുവിയുടെ ടോപ് ഓഫ് ദ ലൈന്‍, ഫുള്ളി ലോഡഡ് വേരിയന്റ് ജീപ്പ് ഇന്ത്യ പുറത്തിറക്കി. ലിമിറ്റഡ് പ്ലസ് എന്ന പുതിയ പതിപ്പ് മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. ഡീസല്‍ 2 വീല്‍ ഡ്രൈവ് മാന്വലിന് 21.07 ലക്ഷവും പെട്രോള്‍ 2 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്കിന് 21.41 ലക്ഷവും ഡീസല്‍ 4 വീല്‍ ഡ്രൈവ് മാന്വലിന് 22.85 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

കോംപസ് ലിമിറ്റഡ് വേരിയന്റില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകളുമായാണ് ലിമിറ്റഡ് പ്ലസ് വേരിയന്റ് വരുന്നത്. ലിമിറ്റഡ് പ്ലസിന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചുകഴിഞ്ഞു. 50,000 രൂപ നല്‍കി ബുക്കിംഗ് നടത്താം. ഒക്‌റ്റോബര്‍ ആദ്യ വാരത്തില്‍ വിതരണം ആരംഭിക്കും.

വലിയ പനോരമിക് സണ്‍റൂഫ് ജീപ്പ് കോംപസ് ലിമിറ്റഡ് പ്ലസ് വേരിയന്റിലെ പ്രധാന ഫീച്ചറാണ്. കറുപ്പിലും പോളിഷ്ഡ് അലുമിനിയത്തിലും തീര്‍ത്ത 18 ഇഞ്ച് വീലുകള്‍, പുതിയ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സഹിതം ബ്രാന്‍ഡ്-ന്യൂ യുകണക്റ്റ് ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം എന്നിവയാണ് മറ്റ് പുതിയ വിശേഷങ്ങള്‍.

ഇവ കൂടാതെ ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകള്‍, ഓട്ടോമാറ്റിക് റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഡിമ്മിംഗ് റിയര്‍ വ്യൂ മിറര്‍ എന്നിവയും ജീപ്പ് കോംപസ് ലിമിറ്റഡ് പ്ലസ് വേരിയന്റിന് ലഭിച്ചു. ലിമിറ്റഡ് പ്ലസില്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡാണ്. നിലവില്‍ 26,000 യൂണിറ്റിലധികം ജീപ്പ് കോംപസ് എസ്‌യുവി ഇന്ത്യയില്‍ വിറ്റുകഴിഞ്ഞു. ഈ ഹൈ-സ്‌പെക്, ഫുള്ളി ലോഡഡ് പതിപ്പ് വില്‍പ്പന വേഗം വര്‍ധിപ്പിക്കും.

Comments

comments

Categories: Auto
Tags: Jeep Compass