കൂടുതല്‍ കാലം മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് കുട്ടികള്‍ കൂടുമെന്നു പഠനം

കൂടുതല്‍ കാലം മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് കുട്ടികള്‍ കൂടുമെന്നു പഠനം

സ്ത്രീകളിലെ മുലയൂട്ടലും അവരുടെ ഉല്‍പ്പാദന ക്ഷമതയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനത്തിലെ സൂചന

അഞ്ചു മാസമോ അതില്‍ കൂടുതലോ കാലം മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് കുടുതല്‍ കുട്ടികളുണ്ടാകാനുള്ള സാധ്യതയെന്ന് പുതിയ പഠനം. ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വകലാശാല, ഹണ്ടര്‍ സര്‍കാല എന്നിവിടങ്ങളിലെ ഗവേഷകര്‍ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. സ്ത്രീകളിലെ മുലയൂട്ടലും അവരുടെ ഉല്‍പ്പാദന ക്ഷമതയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനത്തിലെ സൂചന.

ഒരു സ്ത്രീക്ക് ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം അവര്‍ ആദ്യത്തെ കുട്ടിയെ എത്ര കാലം മുലയൂട്ടുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഒരു ചെറിയ കാലയളവില്‍ മാത്രം കുട്ടികളെ മുലയൂട്ടുന്നവര്‍ക്ക് തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് കുട്ടികളുടെ എണ്ണം കൂടണമെന്നില്ല. എന്നാല്‍ കൂടുതല്‍ കാലം മുലയൂട്ടുന്നവര്‍ക്ക് അതിനുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷര്‍ സൂചിപ്പിക്കുന്നു. ”കൂടുതല്‍ കാലം മുലയൂട്ടുന്ന സ്ത്രീകള്‍ക്കെല്ലാം അംഗസംഖ്യ കൂടുന്ന കുടുംബമുണ്ടെന്നല്ല ഈ പഠനത്തിന്റെ അര്‍ത്ഥം. അത് വ്യക്തിപരമായ താല്‍പ്പര്യം കൂടിയാണ്. എന്നാല്‍ അവരിലെ ഉല്‍പ്പാദന ക്ഷമത കൂടുതലായിരിക്കും. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കുട്ടിയെ മുലയൂട്ടണമന്ന സന്ദേശം എല്ലാവര്‍ക്കും അറിയാമെങ്കിലും അത് ഒട്ടുമിക്ക സ്ത്രീകളും പാലിക്കുന്നില്ല എന്നതാണ് വസ്തുത,” കോര്‍ണല്‍ സര്‍വകലാശാല പ്രൊഫസര്‍ വിദ മരാലനി പറയുന്നു.

1979 മുതല്‍ 2012 കാലഘട്ടം വരെയുള്ള 3700 ല്‍ പരം അമ്മമാരുടെ ഡാറ്റകള്‍ പരിശോധനയ്ക്കു വിധേയമാക്കിയാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. സ്ത്രീകളിലെ മുലയൂട്ടലും അവരുടെ ഉല്‍പ്പാദന ക്ഷമതയുടെ തമ്മിലുള്ള അഭേദ്യബന്ധമാണ് ഈ പഠനത്തിലൂടെ വെളിവാക്കപ്പെടുന്നതെന്ന് ഡെമോഗ്രാഫി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
———–

Comments

comments

Categories: Health, Slider