സ്വപ്‌നവീട് ഒരുക്കുന്ന സംരംഭങ്ങള്‍

സ്വപ്‌നവീട് ഒരുക്കുന്ന സംരംഭങ്ങള്‍

ഒരു വീടിന് അഥവാ കോര്‍പ്പറേറ്റ് കമ്പനിക്ക് ആവശ്യമായ എല്ലാ മോടിപിടിപ്പിക്കലുകളും ഏറ്റെടുക്കുന്ന സംരംഭങ്ങള്‍ ഇന്ന് വിപണിയില്‍ വര്‍ധിച്ചു വരികയാണ്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സേവനങ്ങളിലൂടെ കോണ്‍ട്രാക്റ്റര്‍മാര്‍ മുതല്‍ വിതരണക്കാരെ വരെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്ന ഇത്തരം സംരംഭങ്ങള്‍ ഉപഭോക്താവിന്റെ കീശ കാലിയാക്കാത്ത തരത്തിലുള്ള സേവനങ്ങളും നല്‍കിവരുന്നു

ഏതൊരാളുടേയും സ്വപ്‌നമാണ് സ്വന്തമായി ഒരു വീട്. നമ്മുടെ മനസിനിണങ്ങിയ രൂപകല്‍പ്പനയും അലങ്കാരങ്ങളും മറ്റു ചേരുവകളും കൂട്ടിച്ചേര്‍ത്ത് ഒരു വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന നിരവധി സംരംഭങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഒരു വീടിന് അഥവാ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ആവശ്യമായ എല്ലാ മോടിപിടിപ്പിക്കലുകളും ഇവര്‍ ഏറ്റെടുക്കുകയാണ്. ഓണ്‍ലൈന്‍ സംരംഭങ്ങള്‍ വ്യാപകമാകുന്ന ഇക്കാലത്ത് ഒരു വീട് എന്ന യാഥാര്‍ത്ഥ്യം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ വിഭാഗക്കാരെയെല്ലാം ഇവര്‍ ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്നു. അതായത് ഓരോ വിഭാഗത്തിനും ഇണങ്ങിയ അലങ്കാരങ്ങള്‍ അന്വേഷിച്ച് പലയിടങ്ങളിലായി നാം അലയേണ്ടതില്ലെന്നു സാരം. ഡിസൈനര്‍മാര്‍, അലങ്കാരപ്പണിക്കാര്‍, കോണ്‍ട്രാക്റ്റര്‍മാര്‍, അസംസ്‌കൃത വസ്തുക്കളുടെ വിതരണക്കാര്‍, തൊഴിലാളികള്‍ എന്നിവരെയെല്ലാം നിര്‍ദിഷ്ട തിയതിയില്‍ തന്നെ തയാറാക്കിയാണ് ഇവര്‍ ഉപഭോക്താക്കളുടെ വിലയേറിയ സമയം കാത്തു സൂക്ഷിക്കുന്നത്.

വീട് മോടിപിടിപ്പിക്കാന്‍ ആവശ്യമായവയെല്ലാം സജ്ജമാക്കുന്ന ഈ സംരംഭങ്ങള്‍ ഉപഭോക്താക്കളുടെ ടെന്‍ഷന്‍ കുറയ്ക്കുക മാത്രമല്ല, കീശ കാലിയാക്കാതെ താങ്ങാവുന്ന നിരക്കിലും കൂടിയാണ് സേവനങ്ങള്‍ നല്‍കി വരുന്നത്. വിപണി ഗവേഷകരായ ടെക്‌നാവിയോ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മേഖലയുടെ വളര്‍ച്ച വരും വര്‍ഷങ്ങളില്‍ വന്‍ ഉയര്‍ച്ചയിലേക്ക് എത്തുമെന്നാണ് സൂചന. 2019 ഓടുകൂടി മേഖലയുടെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 50.42 ആകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മേഖലയിലെ വന്‍കിട കമ്പനികളായ ലിവ്‌സ്‌പേസ്, ഹോംലെയ്ന്‍, അര്‍ബന്‍ ലാഡര്‍, ഫാബ്ഫര്‍ണിഷ്, പെപ്പര്‍ഫ്രൈ, ഫര്‍ലെന്‍കോ, നെസ്‌റ്റോപിയ എന്നീ കമ്പനികളാണ് വിപണിയില്‍ ഏറെ നേട്ടം കൊയ്യുന്നത്. എന്നാല്‍ ഹോം ഇന്റീരിയര്‍ മേഖലയില്‍ മികച്ച നേട്ടം കൊയ്യുന്ന ഏതാനും ചില ചെറു സ്റ്റാര്‍ട്ടപ്പുകളും ഈ നിരയിലുണ്ട്. മേഖലയിലെ തുടക്കക്കാരാണെങ്കിലും ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.

അറൈവെ

മുംബൈ ആസ്ഥാനമായി യഷ് കേല കഴിഞ്ഞ വര്‍ഷം തുടങ്ങിയ സംരംഭമാണ് അറൈവെ (അൃൃശ്മല). ഇന്റീരിയര്‍ ഡിസൈനിംഗ് താങ്ങാവുന്ന നിരക്കില്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്ന കമ്പനി മേഖലയിലെ പരിചയസമ്പന്നരായ ആളുകളുടെ സേവനം ഉറപ്പാക്കുന്നതിനൊപ്പം ലോജിസ്റ്റിക്‌സ്, പ്രൊഡക്ഷന്‍, ഫിനാന്‍സിംഗ് എന്നിവ പരാതികള്‍ക്കിട നല്‍കാതെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നു. ഇഎംഐ സൗകര്യം ലഭ്യമാക്കിയിരിക്കുന്ന കമ്പനി മാസം തോറും തവണകളായി ഒരു മുറിക്ക് 2000 രൂപ എന്ന നിരക്കിലാണ് ഈടാക്കി വരുന്നത്. ഓമ്‌നി ചാനല്‍ മാതൃകയില്‍ സേവനം നല്‍കുന്ന അറൈവയ്ക്ക് മുംബൈ, ചെന്നൈ, കൊച്ചി, ബെംഗളൂരു, കോലോപൂര്‍, ഔറംഗബാദ്, ഡെല്‍ഹി എന്നിവിടങ്ങില്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളുമുണ്ട്.

മാര്‍ക്ക് ഡിസൈന്‍

ഇന്റീരിയര്‍ ഡിസൈന്‍, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് മാര്‍ക്ക് ഡിസൈന്‍ (ങമൃസ ഉ്വ്യി). ആഷിഷ് ദിംഗ്ര ആരംഭിച്ച ഈ കമ്പനി ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഫര്‍ണിച്ചര്‍, അത്യാധുനിക രീതിയിലുള്ള കിച്ചണ്‍ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. വീടിന്റെ ഒരു മുറി രൂപകല്‍പ്പന ചെയ്യുന്നതിന് 5000 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. നിലവില്‍ അഞ്ഞൂറോളം പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കിയ മാര്‍ക്ക് ഡിസൈനിന്റെ പ്രതിമാസ വരുമാനം ഒരു കോടി രൂപ പിന്നിട്ടിരിക്കുന്നു. നിലവില്‍ ഓഫ്‌ലൈന്‍ സേവനം മാത്രം നല്‍കുന്ന കമ്പനി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഇന്റീരിയര്‍ ഡിസൈനിഗ് വിപുലീകരിക്കാനും പദ്ധതിയിടുന്നുണ്ട്.

ഹൗസോം

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റീരിയര്‍ ഡിസൈന്‍ സ്റ്റാര്‍പ്പായ ഹൗസോം ഫ്‌ളോര്‍ പ്ലാന്‍ മുതല്‍ ഒരു വീടിന്റെ മുഴുവന്‍ ഡിസൈനിംഗും ഏറ്റെടുത്ത് നടത്താറുണ്ട്. രണ്ടു വര്‍ഷം മുമ്പ് പ്രദീപ് സിംഗ്‌വി തുടക്കമിട്ട സംരംഭം ഇതിനോടകം ഒമ്പതോളം പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കി 7.8 ദശലക്ഷം തുക വരുമാനം നേടിയിട്ടുണ്ട്. വിര്‍ച്വല്‍ റിയാലിറ്റി ടൂളിന്റെ സഹായത്തോടെ ഈ സംരംഭം ഉപഭോക്താക്കള്‍ക്ക് അവരുടെ വീടിന്റെ ഒരു ത്രീഡി അനുഭവം സാധ്യമാക്കുന്നുണ്ട്. ഒരു പ്രോജക്റ്റിന് ശരാശരി 15 ലക്ഷം രൂപ ഈടാക്കുന്ന കമ്പനി രണ്ടു വര്‍ഷത്തിനുളളില്‍ വിവിധ നിക്ഷേപകരില്‍ നിന്നായി 50 ലക്ഷം രൂപ നിക്ഷേപം സമാഹരിച്ചിട്ടുണ്ട്.

റെനോമാനിയ

നവനീത് മല്‍ഹോത്ര, റിതു മല്‍ഹോത്ര, രാഹുല്‍ ലോധ എന്നിവര്‍ സഹസംരഭകരായ ഹോം, ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയാണ് റെനോമാനിയ. മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ കമ്പനി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് സേവനങ്ങള്‍ നല്‍കിവരുന്നത്. വീടുകളും മറ്റും ഏറ്റവും പുതിയ ട്രെന്‍ഡിന് അനുസരിച്ച് പുതുക്കി പണിയുന്ന കമ്പനി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വെബ്‌സൈറ്റിലൂടെ പ്രധാനമായും നാല് വിഭാഗങ്ങള്‍ വഴിയാണ് മികച്ച തെരഞ്ഞടുപ്പുകള്‍ നടത്താന്‍ അവസരം നല്‍കുന്നത്. വിവിധ ചിത്രങ്ങള്‍ അടങ്ങിയ ഫോട്ടോ കാറ്റഗറി, സ്‌ക്രാപ്ബുക്ക്, പ്രോ ഫൈന്‍ഡര്‍, ബ്ലോഗുകള്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച അറിവും ആശയവും നല്‍കാന്‍ സഹായിക്കുന്നു. പ്രതിമാസം മൂവായിരത്തോളം സ്ഥിര സന്ദര്‍ശകരുള്ള കമ്പനി വെബ്‌സൈറ്റ് മാസം തോറും സന്ദര്‍ശകരുടെ എണ്ണത്തില്‍ 50 ശതമാനത്തോളം വര്‍ധനവ് ഉണ്ടാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

പര്‍പ്പിള്‍ ടര്‍ട്ടില്‍സ്

20 ലക്ഷം രൂപ നിക്ഷേപത്തില്‍ തുടങ്ങിയ പര്‍പ്പിള്‍ ടര്‍ട്ടില്‍സ് ആദ്യ വര്‍ഷം തന്നെ 45 ലക്ഷം രൂപ വരുമാനം നേടിയാണ് മേഖലയില്‍ വിജയക്കുതിപ്പ് തുടങ്ങിയത്. ഇന്റീരിയര്‍ ഡിസൈനിംഗുമായോ കലയുമായോ യാതൊരു ബന്ധവുമില്ലാത്ത രതീഷ് ഷെട്ടി, ഗൗരവ് റായ് എന്നിവര്‍ ചേര്‍ന്നു തുടങ്ങിയ സംരംഭം തുടക്കത്തില്‍ കലാകാരന്‍മാര്‍ക്ക് അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയാണ് ഇതുവഴി നല്‍കി വന്നിരുന്നത്. പിന്നീട് ഇതിനൊപ്പം ഭംഗിയേറിയ ലൈറ്റുകളും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെയുള്ളവ തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് നല്‍കിവന്നു. നിലവില്‍ 325 രൂപ വിലയുള്ള ഡോര്‍ ഹാന്‍ഡിലുകള്‍ മുതല്‍ ലക്ഷക്കണക്കിന് രൂപ വില വരുന്ന ഫര്‍ണീച്ചറുകളാണ് പര്‍പ്പിള്‍ ടര്‍ട്ടില്‍സിലൂടെ വിറ്റഴിയുന്നത്. 2009ല്‍ തുടങ്ങിയ സംരംഭം ആദ്യ വര്‍ഷം മുതല്‍ ശരാശരി 40 ശതമാനത്തോളം വളര്‍ച്ച നേടുന്നതായും സംരംഭകര്‍ അവകാശപ്പെടുന്നു. വീടുകള്‍ക്കു പുറമെ ടിസിഎസ്, വിപ്രോ, ഗൂഗിള്‍ എന്നീ കോര്‍പ്പറേറ്റുകള്‍ക്കും കമ്പനി സേവനം നല്‍കിവരുന്നു.

Comments

comments

Categories: FK Special
Tags: Home decor