മാന്ദ്യകാലത്തു കടം എഴുതിത്തള്ളാം

മാന്ദ്യകാലത്തു കടം എഴുതിത്തള്ളാം

ഭൂപണയ വായ്പകള്‍ എഴുതിത്തള്ളാന്‍ നിരസിച്ച ഒബാമ ഭരണകൂടത്തിന്റെ തീരുമാനം ട്രംപ് സര്‍ക്കാരിന്റെ വരവ് എളുപ്പമാക്കി

2008-ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഭൗതിക സ്തംഭനാവസ്ഥയെക്കുറിച്ചു ജോയ് സ്റ്റിഗ്ലിറ്റ്‌സും ലാറി സമ്മേഴ്‌സും തമ്മില്‍ നടത്തിയ സംവാദം, സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിനെക്കുറിച്ച് നിരുന്മേഷകരമായ ചിത്രമാണ് നല്‍കിയത്. ചരിത്രം സ്വയം ആവര്‍ത്തിക്കുന്നില്ല, പക്ഷേ അത് സ്വയം സംസാരിക്കുമെന്ന മാര്‍ക്ക് ട്വയിന്റെ വാചകം ഓര്‍ക്കുക. എന്നാല്‍, നമ്മുടെ സമീപകാല സാമ്പത്തിക ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ബോബ് ഡൈലാന്‍ ഈ വാചകങ്ങള്‍ തിരുത്തിയിരിക്കുന്നത് ഇങ്ങനെയാണ്, ചരിത്രം സ്വയം സംസാരിക്കുകയല്ല, അത് ശപഥം ചെയ്യുകയാണ്.

വെളിപ്പെടുത്തപ്പെട്ട പ്രതിസന്ധിയുടെ ഘടനാപരമായ വെല്ലുവിളികളെ നേരിടാനും തീവ്രത ഉയര്‍ത്താനും കഴിയാത്തവിധം അപര്യാപ്തമായ നയമാണു നടപ്പാക്കുന്നതെന്ന് സ്റ്റിഗ്ലിറ്റ്‌സും കോള്‍മാറും സമ്മതിക്കുന്നു. ഇരുവരുടെയും വാഗ്വാദങ്ങള്‍, ധനപരമായ ഉത്തേജകത്തിന്റെ വലുപ്പം, സാമ്പത്തിക നിയന്ത്രണം, വരുമാന വിതരണത്തിന്റെ പ്രാധാന്യം എന്നിവയെയെല്ലാം അഭിമുഖീകരിക്കുന്നു. എന്നാല്‍ ഇതിനു പുറമേ വരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

വായ്പാദാതാക്കള്‍ക്ക് അനുകൂലമായി ക്രമീകരണത്തില്‍ വരുത്തിയ മാറ്റം നിര്‍ണായകമായ ഒരു അവസരനഷ്ടത്തിനിടയാക്കുമെന്നായിരുന്നു വിശ്വാസം. ഇത് വായ്പാസ്വീകര്‍ത്താക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിസന്ധിയെ തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട നീണ്ടുനില്‍ക്കുന്ന ഭൗതികസ്തംഭനാവസ്ഥയ്ക്കു കാരണമായി. ഈ നഷ്ടപ്പെടുത്തിയ അവസരങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ സങ്കീര്‍ണതകള്‍ വളരെ നിഗൂഢമാണ്.

2008 സെപ്റ്റംബറില്‍ അമേരിക്കന്‍ ട്രഷറി സെക്രട്ടറി ഹാങ്ക് പോള്‍സണ്‍ 700 ബില്ല്യണ്‍ ഡോളറിന്റെ ട്രബിള്‍ഡ് അസറ്റ് റിലീഫ് പ്രോഗ്രാം (ടാര്‍പ്) അവതരിപ്പിക്കുകയുണ്ടായി. ബാങ്കുകളുടെ കടം എഴുതിത്തള്ളാന്‍ സഹായധനം ഉപയോഗിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. എന്നാല്‍ ഈ ബാങ്കുകളില്‍ ഇക്വിറ്റി ഉടമസ്ഥാവകാശം സ്ഥാപിക്കാതെയായിരുന്നു ഇത്. അന്ന് റോബര്‍ട്ട് ഡഗ്ഗറിനെപ്പോലുള്ളവര്‍ നികുതിദായകരുടെ പണം കൂടുതല്‍ ഫലപ്രദവും കാര്യക്ഷമമവുമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സാധാരണക്കാരായ അമേരിക്കക്കാരുടെ ഗാര്‍ഹിക വായ്പകളുടെ മൂല്യം കുറയ്ക്കാനും, ഈ കുറവ് വീടുകളുടെ വിലയില്‍ പ്രതിഫലിപ്പിക്കാനുമാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ധനകാര്യ സ്ഥാപനങ്ങളില്‍ മൂലധനനിക്ഷേപം നടത്തുന്നതിലൂടെ ബിസിനസുകള്‍ നിക്ഷേപത്തിന്റെ അപര്യാപ്തത മൂലം നിഷ്‌ക്രിയമായിത്തീരും. ഇക്വിറ്റിയേക്കാള്‍ 20 മടങ്ങ് വലുതായ ഒരു ബാലന്‍സ് ഷീറ്റിനെ പിന്തുണയ്ക്കാന്‍ കഴിയുമെന്നതിനാല്‍, ആരോഗ്യകരമായ സാമ്പത്തിക സംവിധാനത്തെ പുനഃസ്ഥാപിക്കാന്‍ 700 ബില്യണ്‍ ഡോളറിന് ഏറെ ദൂരം മുമ്പോട്ടു പോകേണ്ടി വരുന്നു.

ബാങ്കുകളിലേക്ക് ഇക്വിറ്റികള്‍ നിറയ്ക്കാനായി നിക്ഷേപം സംബന്ധിച്ച് അമേരിക്കന്‍ പ്രതിനിധിസഭയില്‍ അവതരിപ്പിച്ച നിയമത്തിന്റെ ഭാഗമാക്കാനായില്ല. അങ്ങനെ ഞങ്ങള്‍ ഹൗസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചെയര്‍മാന്‍ ബാര്‍ണി ഫ്രാങ്കിനോട് ചോദ്യം ചോദിക്കാന്‍ ജിം മോറനെ ചട്ടംകെട്ടി. ടാര്‍പ് പദ്ധതിയില്‍ നിന്നുള്ള പ്രചോദനം കൈക്കൊണ്ടിട്ടാണോ നികുതിദായകരുടെ പണം ഇക്വിറ്റി ഇന്‍ജക്ഷന് വേണ്ടി എടുക്കാന്‍ ജനാവിലെ പണം എടുത്തതെന്നായിരുന്നു ചോദ്യം. ഇത് അദ്ദേഹം സഭയില്‍ സമ്മതിച്ചു.

ജോര്‍ജ്ജ് ബുഷ് ഭരണത്തിന്റെ അവസാനദിവസങ്ങളില്‍ ഒരു ഉപകരണമായി പോള്‍സണ്‍ ഇതിനെ ഉപയോഗിച്ചിരുന്നു. എന്നാല്‍, അത് തെറ്റായ രീതിയിലായിരുന്നുവെന്നു മാത്രം. പ്രധാന ബാങ്കുകളുടെ മേധാധാവികളെ വിളിച്ചു ചേര്‍ത്ത് അനുവദിച്ച തുക എടുക്കണമെന്ന് നിര്‍ബന്ധിച്ചു. എന്നാല്‍ അങ്ങനെ ചെയ്തതിനാല്‍ യഥാര്‍ത്ഥത്തില്‍ ബാങ്കുകള്‍ക്കു കളങ്കം ചാര്‍ത്തുകയായിരുന്നു അദ്ദേഹം.

തുടര്‍ന്നു ബരാക് ഒബാമ അധികാരമേറ്റെടുത്തപ്പോള്‍, വീണ്ടും തകര്‍ച്ചയിലേക്കു നീങ്ങുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ മൂലധനം ഇറക്കാന്‍ സഹായകമായ ഒരു സാമ്പത്തികനയം സ്വീകരിക്കാനും സമ്പദ്‌വ്യവസ്ഥ തിരിച്ചുപിടിക്കാന്‍ സഹായിക്കാനായി ആസ്തിവായ്പകള്‍ എഴുതിത്തള്ളാനും സമ്മേഴ്‌സില്‍ സമ്മര്‍ദ്ദമുയര്‍ന്നു. എന്നാല്‍ ആവശ്യം സമ്മേഴ്‌സ് തള്ളിക്കളഞ്ഞു. ബാങ്കുകള്‍ ദേശസാല്‍ക്കരിക്കേണ്ടി വരുമെന്ന കാരണമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇത് രാഷ്ട്രീയപരമായി അസ്വീകാര്യമാകുമത്രെ. സോഷ്യലിസത്തിന്റെ ഛായയുള്ള ഇത്തരമൊരു നയം അംഗീകരിക്കാന്‍ അമേരിക്ക സോഷ്യലിസ്റ്റ് രാഷ്ട്രമല്ലെന്ന് അദ്ദേഹം നിലപാടു കടുപ്പിച്ചു.

എന്നാല്‍, അദ്ദേഹത്തിന്റെ വാദങ്ങള്‍ അപ്രസക്തമായിരുന്നുവെന്നാണ് ഇപ്പോള്‍ മനസ്സിലാക്കാനാകുന്നത്. അധികമൂല്യമുള്ള ആസ്തികളുള്ള ബാങ്കുകളെ മോചിതരാക്കാന്‍ ബുഷ്, ഒബാമ ഭരണകൂടങ്ങള്‍ മേല്‍പ്പറഞ്ഞ സോഷ്യലിസ്റ്റ് നയങ്ങളാണു പിന്തുടര്‍ന്നത്. നേരിടാന്‍ മുന്‍കൈയെടുത്തു. മുമ്പു നല്‍കിയ നയശുപാര്‍ശ സ്വീകരിച്ചിരുന്നെങ്കില്‍, ഭൂപണയ വായ്പാപ്രശനങ്ങള്‍ അഭിമുഖീകരിച്ചിരുന്ന നിക്ഷേപകര്‍ക്കും വായ്പാസ്വീകര്‍ത്താക്കള്‍ക്കും അവര്‍ക്കു സംഭവിച്ചതിനേക്കാള്‍ വലിയ നഷ്ടം നേരിടേണ്ടി വരുമായിരുന്നു. ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം അനുഭവപ്പെട്ടേനെ. ബാധ്യതയില്‍ വന്നുചേര്‍ന്ന വ്യതിയാനം, ദുരന്തത്തിന്റെ ഉത്തരവാദികള്‍ക്കു നഷ്ടമുണ്ടാക്കുകയും അത് ഭൂരിപക്ഷം ജനങ്ങളെയും അധാര്‍മികതയില്‍ അധഃപതിപ്പിക്കുന്ന അസമത്വം കുറയ്ക്കുകയും ചെയ്യുമായിരുന്നു.

ഭരണകൂടത്തിനു മുമ്പാകെ വെച്ച നിര്‍ദേശത്തിലെ ഒരു പ്രശ്‌നം ഇതിലൂടെ തിരിച്ചറിയാനായി. അമിത വായ്പാഭാരം പേറുന്ന ആളുകള്‍ക്ക് വായ്പ എടുക്കാത്തവരില്‍ നിന്ന് എതിര്‍പ്പു നേരിടേണ്ടിവരും. ഈ പ്രശ്‌നം മറികടക്കാന്‍ വഴികള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ അത് വലിയ ചര്‍ച്ചാവിഷയമായി. എന്നാല്‍ ഒബാമ ഭരണകൂടം ഞങ്ങളുടെ ഉപദേശം അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ബുഷ്- ഒബാമ ഭരണകൂടങ്ങളുടെ ഇക്കാര്യത്തിലുള്ള സമീപനം ഇതു പിന്തുടരുന്ന ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നു തികച്ചും വിരുദ്ധമായിരുന്നു. അമേരിക്ക തന്നെ മുമ്പ് വിജയകരമായി നടപ്പിലാക്കിയ കടം എഴുതിത്തള്ളലുകളില്‍ നിന്നു പരസ്പരവിരുദ്ധമായ സമീപനവുമായിരുന്നു ഇത്.

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിന്റെ നേതൃത്വത്തില്‍ അധിക മൂലധനസമാഹരണത്തിന് ബാങ്കുകള്‍ ശ്രമിച്ചിരുന്നു. ഇതിനായി കമ്പോളത്തിലേക്ക് ഇറങ്ങാനുള്ള അവസരം അവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ക്ക് വിഭവസമാഹാരണത്തിനായില്ലെങ്കില്‍ ബ്രിട്ടീഷ് ട്രഷറി പണം നിക്ഷേപിക്കുമെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്റ്ും ലോയ്ഡ്‌സ് ടിഎസ്ബിയും സര്‍ക്കാര്‍ പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഇക്വിറ്റി ഇന്‍ജക്ഷനൊപ്പം ശമ്പളേതര ആനുകൂല്യങ്ങള്‍ക്കും ലാഭവിഹിതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പോള്‍സന്റെ നിക്ഷേപ രീതിക്ക് വിപരീതമായി കമ്പോളത്തില്‍ നിന്ന് കടം വാങ്ങുന്നപക്ഷം ബാങ്കുകളുടെ സ്തംഭനാവസ്ഥ അതിജീവിക്കാനായി.

1930- കളിലെ മഹാമാന്ദ്യകാലത്ത്, അമേരിക്ക ബാങ്കുകളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും മൂലധനനിക്ഷേപത്തിലൂടെയും ഭൂപണയ വായ്പകളുടെ പുനര്‍വിന്യാസത്തിലൂടെയുമാണ് അതിജീവനം നടത്തിയത്.
പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഒബാമ ഭരണകൂടം വിജയിച്ചുവെന്ന കാര്യം നിസ്തര്‍ക്കമാണ്. എന്നാല്‍, അതിനു രാഷ്ട്രീയമായി ഒരു വലിയ വിലയൊടുക്കേണ്ടി വന്നു. ഭരണകൂടത്തിന്റെ നയങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. മാത്രമല്ല, വായ്പയെടുത്ത ജനങ്ങള്‍ക്കു പകരം പകരം ബാങ്കുകളെ സംരക്ഷിച്ചതിലൂടെ രാജ്യത്തെ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ഭിന്നത വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്.

കാലാകാലങ്ങളില്‍, വളര്‍ച്ച വര്‍ദ്ധിപ്പിക്കാനുദ്ദേശിക്കുന്ന അമേരിക്കന്‍ നയങ്ങള്‍ വളര്‍ച്ച പരിമിതമാക്കുന്ന നടപടികളിലൂടെ താഴ്ത്തപ്പെടുകയാണുണ്ടായത്. ഭാവിയിലെ ലാഭമെടുപ്പിനു വേണ്ടി അനിശ്ചിതത്വത്തെ ആശ്രയിച്ചാണ് മൂല്യം അനുമാനിക്കപ്പെടുന്നത് എന്നതിനാല്‍ ഓഹരികളെ സംബന്ധിച്ച് ഇതു പ്രശ്‌നമാകുന്നു. ദീര്‍ഘകാല ചരിത്രത്തെ ആശ്രയിച്ചല്ല മൂല്യനിര്‍ണയം നടത്തുന്നത്, മറ്റൊരു ദിശയിലേക്കു തെളിക്കുന്ന സാഹചര്യം കൂടി പരിഗണിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ഇതേക്കുറിച്ച് ധനകാര്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം അമേരിക്കന്‍ സമ്പദ്ഘടന വളരെയധികം വളര്‍ച്ച കൈവരിച്ചാലും, ധനപരമായ ഉത്തേജനപരിപാടിയുടെ പ്രത്യാഘാതങ്ങള്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ ഇല്ലാതാകും.

വോട്ടര്‍മാര്‍ ഒബാമ ഭരണകൂടത്തെയും ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സിനെയുമാണ് കുറ്റപ്പെടുത്തുന്നത്. 2009 ആദ്യത്തില്‍ കോടീശ്വരന്മാരായ കോഷ് സഹോദരന്മാര്‍, ചാള്‍സും ഡേവിഡും വന്‍കിട സാമ്പത്തിക പിന്തുണയോടെ രൂപീകരിച്ച ടീ പാര്‍ട്ടി സമ്മര്‍ദ്ദശക്തിയായി. 2010 ജനുവരിയില്‍ വാഷിംഗ്ടണില്‍ നിന്നുള്ള സെനറ്റംഗം ടെഡ് കെന്നഡി മരിച്ചതോടെ ഒഴിവുവന്ന സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗം സ്‌കോട്ട് ബ്രൗണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് 2010- ലെ ഇടക്കാല തെരഞ്ഞെടുപ്പോടെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിന്റെ നിയന്ത്രണം റിപ്പബ്ലിക്കന്മാര്‍ ഏറ്റെടുത്തു. 2014- ല്‍ സെനറ്റിന്റെ നിയന്ത്രണവും അവര്‍ക്കായി. 2016- ല്‍ ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു നാമനിര്‍ദ്ദേശവും ചെയ്തു.

ഡെമോക്രാറ്റിക് പാര്‍ട്ടി, അതിന്റെ പഴയ തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്തേണ്ടത് അനിവാര്യമാണ്. ഈ വര്‍ഷത്തെ ഇടക്കാല തെരഞ്ഞെടുപ്പുകള്‍ ട്രംപ് ഭരണകൂടത്തിന്റെ ജനഹിതപരിശോധനയാകും.
2020-ല്‍ അമേരിക്ക വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വേദിയാകും. രാജ്യത്തെ നേരിടുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ 10 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതിനേക്കാള്‍ വളരെ ആഴമേറിയതാണ്, പൊതുജനങ്ങള്‍ക്ക് അത് അറിയാം. മാത്രമല്ല, ട്രംപ് ഭരണകൂടത്തിന്റെ എക്കാലത്തേയും മിതമായ വളര്‍ച്ചാ വര്‍ദ്ധനനയങ്ങള്‍ നമുക്കു പിന്നിലുണ്ട്. വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇനിയും പൂര്‍ണമായി അനുഭവപ്പെടേണ്ടതുണ്ട്.

2010 മുതലുണ്ടായിട്ടുള്ള സാമ്പത്തികമാന്ദ്യവും റിസ്‌ക്-ഓഫ് എപ്പിസോഡുകളും മാര്‍ക്കറ്റ് തിരുത്തലുകളും മന്ദഗതിയിലുള്ള വളര്‍ച്ചയും താഴ്ന്ന പണപ്പെരുപ്പവും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ പ്രധാന കേന്ദ്രബാങ്കുകള്‍ വളര്‍ച്ചയെപറ്റി പറയുമ്പോള്‍ പണപ്പെരുപ്പനിരക്ക് കുറയുകയാണുണ്ടായത്. എന്നിരുന്നാലും ഒരു ദശകത്തില്‍ ആദ്യമായി, ഏറ്റവും വലിയ അപകടസാധ്യതകള്‍ മന്ദഗതിയിലുള്ള വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവുമാണ്. ഒരു വ്യാപാരയുദ്ധത്തില്‍ നിന്ന് ഉണ്ടാകാവുന്ന നിഷേധാത്മകമായ വിതരണ ഷോക്ക് ഈ അപകടങ്ങളില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രീയപ്രേരിതമായ വിതരണ നിയന്ത്രണങ്ങള്‍ കാരണം എണ്ണവില ഉയരും. ഇത് അമേരിക്കയിലെ പണപ്പെരുപ്പ ഗാര്‍ഹിക നയങ്ങളെയും ബാധിക്കുന്നു.

ട്രംപിന്റെ സംരക്ഷിത സാമ്പത്തിക, വ്യാപാര നയങ്ങള്‍ സ്വകാര്യനിക്ഷേപത്തെ സഹായിക്കുകയും യുഎസ്എയില്‍ നേരിട്ടുള്ള വിദേശനിക്ഷേപവും വിപുലമായ ബാഹ്യ ധനകമ്മിയും കുറക്കുന്നു. അദ്ദേഹത്തിന്റെ കുടിയേറ്റവിരുദ്ധ നിലപാട് പക്വതപ്രാപിക്കുന്ന സമൂഹത്തിനു വേണ്ടി വരുന്ന തൊഴിലാളികളുടെ പിന്തുണ ഇല്ലാതാക്കും. യുഎസും ആഗോള ഇക്വിറ്റികളും ഉയര്‍ന്ന വരുമാനം ഉണ്ടാക്കുമ്പോള്‍ത്തന്നെ ട്രംപിന് വിപണികള്‍ ഭരണത്തിന്റെ ആദ്യവര്‍ഷം സംശയത്തിന്റെ ആനുകൂല്യം നല്‍കിയിരുന്നു. നിക്ഷേപകര്‍ അദ്ദേഹത്തിന്റെ നികുതി വെട്ടിച്ചുരുക്കലുകളും നിയന്ത്രണങ്ങള്‍ നീക്കലും ആഘോഷിച്ചു.

ട്രംപ് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കോര്‍പ്പറേറ്റ് നികുതി പരിഷ്‌കരണങ്ങളെ നിക്ഷേപകര്‍ അഭിനന്ദിക്കുകയുണ്ടായി. കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ 35 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വെട്ടിക്കുറയ്ക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വരുമാന വര്‍ധനവിനുള്ള ചില നടപടികള്‍ ഇതിന്റെ ആക്കം കുറയ്ക്കുമെങ്കിലും സമ്പന്ന രാജ്യമായ അമേരിക്കയ്ക്ക് ചുമത്താവുന്ന നികുതിയുടെ ശരാശരിയില്‍ താഴെയാണിത്.
ഭാവിയിലെ പരിസ്ഥിതി സൗഹൃദ സമ്പദ് വ്യവസ്ഥയില്‍ അമേരിക്കയുടെ മത്സരക്ഷമത പ്രയാസകരമാക്കിത്തീര്‍ക്കും. സ്വകാര്യ മേഖലയെ ഭീഷണിപ്പെടുത്തുന്നത് യുഎസില്‍ നിക്ഷേപിക്കുന്നതിനു കമ്പനികളെ വിമുഖരാക്കും.രാജ്യം നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളെ ഡമോക്രാറ്റുകള്‍ അവഗണിക്കരുത്.

Comments

comments

Categories: Business & Economy
Tags: inflation