ഇന്ത്യയില്‍ ശിശുമരണ നിരക്ക് കുറഞ്ഞതായി യുഎന്‍

ഇന്ത്യയില്‍ ശിശുമരണ നിരക്ക് കുറഞ്ഞതായി യുഎന്‍

1990 മുതല്‍ കുട്ടികളുടെ സംരക്ഷണ കാര്യത്തില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് യൂനിസെഫ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ശിശുമരണ നിരക്ക് കുറഞ്ഞതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ശിശുമരണ നിരക്കില്‍ കുറവുണ്ടായെങ്കിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശിശുമരണ നിരക്കുള്ള രാജ്യമായി തന്നെ ഇന്ത്യ തുടരുകയാണ്. 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ 32 കുട്ടികള്‍ എന്ന നിലയിലായിരുന്നു ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷത്തെ ശിശു മരണ നിരക്ക്. 2016ല്‍ 1000 കുട്ടി ജനിക്കുമ്പോള്‍ 34 കുട്ടികള്‍ മരിക്കുന്നു എന്ന നിലയിലായിരുന്നു.

ഇക്കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 8,02,000 കുട്ടികളാണ് മരണമടഞ്ഞതെന്ന് യുഎന്നിനു കീഴിയുള്ള യുഎന്‍ഐജിഎംഇ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ 8,67,000 കുട്ടികള്‍ മരണമടഞ്ഞ സ്ഥാനത്താണിത്.
കുടിവെള്ളം, ശുചിത്വം, പോഷാകാഹാരം, അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവയുടെ അഭാവമാണ് ശിശുമരണങ്ങള്‍ക്കുള്ള പ്രധാന കാരണമായി യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ശുചിത്വം ഉറപ്പാക്കുന്നതിനും ആരോഗ്യം, പോഷാകാഹാരം എന്നിവയ്ക്കും ഊന്നല്‍ നല്‍കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഫലം കാണുന്നുവെന്നും വിലയിരുത്തപ്പെടുന്നു. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ശുചിത്വം ഉറപ്പാക്കുന്നത്ിലൂടെ 2019 ഓക്‌റ്റോബറോടെ രാജ്യത്ത് മൂന്ന് ലക്ഷം മരണങ്ങള്‍ ഒഴിവാക്കാനാകുമെന്ന് ലോക വ്യാപാര സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇന്ത്യയുടെ ശിശുമരണ നിരക്കില്‍ ആശാവഹമായ ഇടിവുണ്ടാകുമെന്ന് യൂനിസെഫ് ഇന്ത്യ പ്രതിനിധി യാസ്മിന്‍ അലി ഹഖ് പറഞ്ഞു. 1990 മുതല്‍ കുട്ടികളുടെ സംരക്ഷണ കാര്യത്തില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് യൂനിസെഫ് ഡാറ്റ, റിസര്‍ച്ച്. പോളിസി വിഭാഗം ഡയറക്റ്റര്‍ ലോറന്‍സ് ചാണ്ടി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Current Affairs, Slider