2019 അപ്രീലിയ എസ്ആര്‍ 150 സ്‌കൂട്ടറുകള്‍ പുറത്തിറക്കി

2019 അപ്രീലിയ എസ്ആര്‍ 150 സ്‌കൂട്ടറുകള്‍ പുറത്തിറക്കി

പുതുതായി നീല പെയിന്റ് സ്‌കീം നല്‍കി

ന്യൂഡെല്‍ഹി : 2019 മോഡല്‍ അപ്രീലിയ എസ്ആര്‍ 150 ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്ന് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭിക്കുമെന്ന് പിയാജിയോ ഇന്ത്യ അറിയിച്ചു. ബേസ് മോഡലിന് 70,031 രൂപയും പുതിയ എസ്ആര്‍ 150 കാര്‍ബണിന് 73,500 രൂപയും എസ്ആര്‍ 150 റേസിന് 80,211 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതിയ പെയിന്റ് ഓപ്ഷനുകള്‍, ഫീച്ചറുകള്‍ എന്നിവയോടെയാണ് എസ്ആര്‍ 150 സ്‌കൂട്ടറുകള്‍ വരുന്നത്. പെര്‍ഫോമന്‍സ് സ്‌കൂട്ടറിന് പുതിയ ലുക്ക് ലഭിച്ചിരിക്കുന്നു.

അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, പുതിയ വിന്‍ഡ്ഷീല്‍ഡ്, സെമി ഡിജിറ്റല്‍ കണ്‍സോള്‍ എന്നിവയോടെയാണ് 2019 അപ്രീലിയ എസ്ആര്‍ 150 വരുന്നത്. ഇറ്റലിയുടെ ദേശീയ പതാകയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട പുതിയ കളര്‍ സ്‌കീം 2019 അപ്രീലിയ എസ്ആര്‍ 150 റേസ് വേരിയന്റില്‍ കാണാം. ചുവപ്പ്, വെളുപ്പ്, പച്ച നിറങ്ങളാണ് പെയിന്റ് ചെയ്തിരിക്കുന്നത്. എസ്ആര്‍ 150 കാര്‍ബണ്‍, എസ്ആര്‍ 150 റേസ് വേരിയന്റുകളുടെ അലോയ് വീലുകള്‍ ചുവപ്പ് നിറത്തിലാണ്. സ്റ്റാന്‍ഡേഡ് എസ്ആര്‍ 150 സ്‌കൂട്ടറിന് കറുത്ത അലോയ് വീലുകള്‍ നല്‍കി. കൂടാതെ 2019 അപ്രീലിയ എസ്ആര്‍ 150 സ്‌കൂട്ടറിന് പുതിയ ബ്ലൂ പെയിന്റ് സ്‌കീം ലഭിച്ചു.

അതേ എന്‍ജിനില്‍ തന്നെയാണ് സ്‌കൂട്ടര്‍ വരുന്നത്. 154.8 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 10.4 ബിഎച്ച്പി കരുത്തും 11.4 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിവിടിയാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറും സസ്‌പെന്‍ഷന്‍ ജോലി നിര്‍വ്വഹിക്കും. മുന്‍ ചക്രത്തില്‍ സിംഗിള്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കും നല്‍കിയിരിക്കുന്നു. അപ്രീലിയ എസ്ആര്‍ 150 യില്‍ തല്‍ക്കാലം എബിഎസ്, സിബിഎസ് എന്നിവ നല്‍കിയിട്ടില്ല.

ഇന്ത്യയില്‍ അപ്രീലിയ എസ്ആര്‍ 150 സ്‌കൂട്ടറിന് സെഗ്‌മെന്റില്‍ എതിരാളികളായി ആരുമില്ല. എന്നാല്‍ വില വെച്ചുനോക്കുമ്പോള്‍ സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ടിവിഎസ് എന്‍ടോര്‍ക്ക് 125, വെസ്പ എസ്എക്‌സ്എല്‍ 150 എന്നിവയുമായി കൊമ്പുകോര്‍ക്കും.

Comments

comments

Categories: Auto
Tags: Aprilia 2019