പ്രത്യക്ഷ നികുതി ശേഖരണം 11.5 ലക്ഷം കോടി കടക്കും: സിബിഡിടി

പ്രത്യക്ഷ നികുതി ശേഖരണം 11.5 ലക്ഷം കോടി കടക്കും: സിബിഡിടി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷം പ്രത്യക്ഷ നികുതി ശേഖരണം 11.5 ലക്ഷം കോടി രൂപ കവിയുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സേഷന്‍( സിബിഡിറ്റി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2018-19 ബജറ്റില്‍ പ്രത്യക്ഷ നികുതി ശേഖരണം 14.3 ശതമാനം വര്‍ധിച്ച് 11.5 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
കണ്‍ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സ് ഡാറ്റയുടെ കണക്കുകള്‍ പ്രകാരം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പ്രത്യക്ഷ നികുതി ശേഖരണം മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 4.2 ശതമാനം വര്‍ധിച്ച് 1.54 ലക്ഷം കോടി രൂപയായി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയുള്ള മൊത്തം നികുതി റീഫണ്ട് 95,000 കോടി രൂപയാണെന്ന് ചന്ദ്ര പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യക്ഷ നികുതി വരുമാനം 18 ശതമാനം വര്‍ധിച്ച് 10.03 ലക്ഷം കാടിയിലെത്തിയിരുന്നു. ഈയടുത്ത് നടന്ന ഫഌപാകാര്‍ട്ട്- വാള്‍മാര്‍ട്ട് കരാരില്‍ നിന്നും സര്‍ക്കാരിന് 7,500 കോടി രൂപയാണ് നികുതിയിനത്തില്‍ ലഭിച്ചത്. ഓഗസ്റ്റ് മാസം മധ്യത്തോടെയാണ് ഫഌപ്കാര്‍ട്ടിലെ 77 ശതമാനം ഓഹരികള്‍ 16 ബില്യണ്‍ യുഎസ് ഡോളറിന് ഏറ്റെടുക്കുന്ന ഇടപാട് വാള്‍മാര്‍ട്ട് ഇന്‍ക് പൂര്‍ത്തിയാക്കിയത്.

Comments

comments

Categories: Business & Economy