ദുബായ് ക്ലോക്ക് അനാച്ഛാദനം ചെയ്തു, മൂല്യം 1,90,000 ഡോളര്‍

ദുബായ് ക്ലോക്ക് അനാച്ഛാദനം ചെയ്തു, മൂല്യം 1,90,000 ഡോളര്‍

ആര്‍ക്കിട്ടെക്റ്റ് അംജദ് അല്‍ ഹാജ് നിര്‍മിച്ച ക്ലോക്ക് ഹോട്ടല്‍ ഷോയിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്

ദുബായ്: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദുബായ് ക്ലോക്ക് അനാച്ഛാദനം ചെയ്തു. ദുബായ് നഗരത്തിന് ഓര്‍മ്മപ്പെടുത്തല്‍ എന്ന ലേബലുമായി 19ാം മത് എഡിഷന്‍ ഹോട്ടല്‍ ഷോയിലാണ് 1,90,000 ഡോളര്‍ മൂല്യമുള്ള ക്ലോക്കിന് തിരശീല ഉയര്‍ന്നത്. അവാര്‍ഡ് ജേതാവായ ആര്‍ക്കിട്ടെക്റ്റ് അംജദ് അല്‍ ഹാജ് നിര്‍മിച്ച ഈ ക്ലോക്ക് ലക്ഷ്വറി ഹോട്ടലുകളിലും പാര്‍ക്കുകളിലും സ്ഥാപിക്കാന്‍ ഇണങ്ങിയ മാതൃകയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. പൂര്‍ണമായും സ്റ്റീലില്‍ തയാറാക്കിയ, മൂന്ന് മീറ്റര്‍ ഉയരത്തില്‍ ഗ്ലാസ് പ്രതലത്തോടുകൂടിയ ഈ വമ്പന്‍ ക്ലോക്ക് ഇപ്പോള്‍ തന്നെ സന്ദര്‍കരുടെ ഹൃദയം കവര്‍ന്നു കഴിഞ്ഞു.

ദുബായ് നഗരത്തിന്റെ പ്രതീകം എന്ന നിലയിലാണ് ക്ലോക്കിന് ദുബായ് ക്ലോക്ക് എന്ന പേര് നല്‍കിയതെന്ന് നിര്‍മാതാവ് അംജദ് അല്‍ ഹാജ് പറഞ്ഞു. സന്ദര്‍ശകര്‍ക്ക് ഏറെ ആകര്‍ഷണമാകുന്ന ഈ മാസ്മരിക കാഴ്ച ഹോട്ടല്‍ ഷോയിലെ തന്നെ ഹിറ്റായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ലക്ഷ്വറി ഹോട്ടലിന്റെ മാതൃകയില്‍ ദുബായിയിലെ ഹോസ്പിറ്റാലിറ്റി വിഭാഗത്തിന്റെ എല്ലാവിധ ആഡംബരവും ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് ഇതു നിര്‍മിച്ചിരിക്കുന്നത്.

Comments

comments

Categories: Arabia
Tags: Dubai clock