കാര്‍ബണ്‍ പുറന്തള്ളല്‍ അവസാനിപ്പിക്കാന്‍ ഡാല്‍മിയ സിമെന്റ്

കാര്‍ബണ്‍ പുറന്തള്ളല്‍ അവസാനിപ്പിക്കാന്‍ ഡാല്‍മിയ സിമെന്റ്

2040 ഓടെ പൂര്‍ണമായും കാര്‍ബണ്‍ നെഗറ്റീവ് ആകും; ഇന്ത്യയിലെ 14 പ്ലാന്റുകളിലും ഹരിത ഇന്ധനം, ഹരിതോര്‍ജം, ഹരിത അസംസ്‌കൃത വസ്തുക്കള്‍ എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന് ഡാല്‍മിയ സിമെന്റ്

ന്യൂഡെല്‍ഹി: 2040 ഓടെ പൂര്‍ണമായും കാര്‍ബണ്‍ നെഗറ്റീവ് ആകാന്‍ ലക്ഷ്യമിട്ട് ഡാല്‍മിയ സിമെന്റ്. ഉല്‍പ്പാദന പ്രക്രിയക്കിടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ സാങ്കേതിക വിദ്യകളില്‍ നിക്ഷേപിച്ചുകൊണ്ട് ചെലവ് കുറക്കുന്നതിനുള്ള അവസരങ്ങള്‍ തങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഡാല്‍മിയ സിമെന്റ് ഗ്രൂപ്പ് സിഇഒ മഹേന്ദ്ര സിംഘി പറഞ്ഞു. തങ്ങളുടെ കാര്‍ബണ്‍ ന്യൂന ഉല്‍പ്പന്ന നിര വര്‍ധിപ്പിച്ചുകൊണ്ട് വരികയാണെന്നും പരിവര്‍ത്തന വെല്ലുവിളികള്‍ അവസരങ്ങളാക്കി മാറ്റുന്നതിന് ഇന്ത്യയിലെ തങ്ങളുടെ 14 പ്ലാന്റുകളിലും ഹരിത ഇന്ധനം, ഹരിതോര്‍ജം, ഹരിത അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിഫോര്‍ണിയയില്‍ നടന്ന ഗ്ലോബല്‍ ക്ലൈമേറ്റ് ആക്ഷന്‍ സമ്മിറ്റിന്റെ (ജിസിഎഎസ്) ഭാഗമായി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും 2015 ലെ പാരിസ് കാലാവസ്ഥാ വ്യതിയാന കരാറിലെ ലക്ഷ്യങ്ങള്‍ നേടുന്നതിനുമായി നിര്‍ണായകമായ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനായി നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനമാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

പൂര്‍ണമായും ഹരിതമാകാന്‍ ഒരുങ്ങുന്ന കമ്പനികളുടെ ആഗോള കൂട്ടായ്മയായ ആര്‍ഇ 100 ക്ലബിലേക്ക് ആദ്യമായി എത്തിച്ചേരുന്ന ഇന്ത്യന്‍ സിമെന്റ് കമ്പനിയെന്ന ബഹുമതിയും ഡാല്‍മിയ സ്വന്തമാക്കിയിട്ടുണ്ട്. സമീപകാല നേട്ടങ്ങള്‍ക്കായി ബിസിനസ് വളര്‍ച്ച നിലനിര്‍ത്തുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങളെ ബിസിനസ് അവസരങ്ങളായി പരിവര്‍ത്തനം ചെയ്യുകയെന്നതാണ് മുഖ്യ വെല്ലുവിളി. ഈ മാതൃകാ പരിവര്‍ത്തനം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പുതിയ വരുമാന പ്രവാഹത്തിനും കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ ഒരു ടണ്‍ സിമന്റ് ഉല്‍പ്പാദനത്തിലൂടെ 900 കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് പുറന്തള്ളപ്പെടുന്നത്. എന്നാല്‍ സിഎസ്‌ഐ അംഗങ്ങളായ കമ്പനികള്‍ക്ക് 2016 ല്‍ ഇത് 616 കിലോഗ്രാമായി കുറക്കാനായി. ഇന്ത്യന്‍ സിഎസ്‌ഐ കമ്പനികള്‍ക്ക് 578 കിലോഗ്രാമായി കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സാധിച്ചെന്നും സിംഘി പറഞ്ഞു.

ഏപ്രില്‍ മാസത്തിലെ സിഡിപി (കാര്‍ബണ്‍ ഡിസ്‌ക്ലോഷന്‍ പ്രോജക്റ്റ്) സിമെന്റ് മേഖലാ റിപ്പോര്‍ട്ടില്‍ കുറഞ്ഞ കാര്‍ബണ്‍ പരിവര്‍ത്തന നിലവാരത്തില്‍ ഡാല്‍മിയ സിമെന്റ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ വ്യാവസായിക ഊര്‍ജ ഉപഭോക്താവാണ് സിമെന്റ് മേഖല.

Comments

comments

Categories: FK News

Related Articles