Archive

Back to homepage
Tech

ഫ്‌ളിപ്കാര്‍ട്ട് 3462 കോടി രൂപ സമാഹരിച്ചു

ന്യൂഡെല്‍ഹി: വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫഌപ്കാര്‍ട്ടിന്റെ ഓണ്‍ലൈന്‍ വിപണി വിഭാഗമായ ഫഌപ്കാര്‍ട്ട് ഇന്റര്‍നെറ്റ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫഌപ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലെയ്‌സില്‍ നിന്ന് 3462 കോടി രൂപ സമാഹരിച്ചു. രണ്ട് തവണകളായിട്ടാകും നിക്ഷേപം ലഭിക്കുക. വാള്‍മാര്‍ട്ട് ഫഌപ്കാര്‍ട്ടിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുത്തതിനുശേഷമുള്ള കമ്പനിയുടെ പ്രധാന

Tech

പ്രാദേശിക ഉള്ളടക്കങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ആമസോണ്‍ പ്രൈം വീഡിയോ

ബെംഗളൂരു: യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിന്റെ വീഡിയോ സ്്ട്രീമിംഗ് സേവനമായ ആമസോണ്‍ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ പ്രാദേശിക ഉള്ളടങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് ഒറിജിനല്‍ ഉള്ളടക്കങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങുന്നു. നിലവില്‍ തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, ഹിന്ദി എന്നിങ്ങനെ രാജ്യത്തെ അഞ്ചു പ്രാദേശിക ഭാഷകളിലാണ്

Arabia

ദുബായിലെ കരീമിനെ ഏറ്റെടുക്കാന്‍ പദ്ധതിയിട്ട് യുബര്‍

ദുബായ്: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുബര്‍ ദുബായിലെ തങ്ങളുടെ പ്രമുഖ എതിരാളിയായ കരീം നെറ്റ്‌വര്‍ക്‌സിനെ ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നു. ഈ നീക്കത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണെന്ന് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 2 ബില്യണ്‍ ഡോളര്‍ മുതല്‍ മുതല്‍ 2.

Arabia

കുവൈറ്റിലെ ഷേഖ് ജാബിര്‍ അല്‍ അഹമ്മദ് പാലത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍

കുവൈറ്റ് സിറ്റി: രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷേഖ് ജാബിര്‍ അല്‍ അഹമ്മദ് പാലം നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തതായി അധികൃതര്‍. രാജ്യത്തിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നായ ഈ പ്രോജക്റ്റ് പൂര്‍ത്തിയാകുന്നതോടെ നിലവിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിനാകും സമാപ്തിയാകുക. പ്രാദേശിക മേഖലകളിലെ റോഡുകളില്‍

Arabia

യാത്രക്കാരുടെ എണ്ണത്തില്‍ അതിവേഗ വളര്‍ച്ച നേടി ജിദ്ദ – റിയാദ് വിമാനപാത

റിയാദ്: മധ്യ പൂര്‍വേഷ്യയില്‍ അതിവേഗം വളരുന്ന വിമാനപാതകളില്‍ ഇടംപിടിച്ച് ജിദ്ദ- റിയാദ് എയര്‍പോര്‍ട്ടുകള്‍. ഫ്‌ളൈറ്റ് റൂട്ട്‌സ് അനലൈസര്‍ റൂട്ട്‌സ്ഓണ്‍ലൈന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്തില്‍ തന്നെ അതിവേഗ വളര്‍ച്ച നേടുന്ന പാതയായി മാറിയിരിക്കുകയാണ് സൗദിയിലെ ഈ എയര്‍പോര്‍ട്ടുകള്‍. 857 കിലോമീറ്റര്‍ ദൂരമുള്ള

Arabia

ദുബായ് ക്ലോക്ക് അനാച്ഛാദനം ചെയ്തു, മൂല്യം 1,90,000 ഡോളര്‍

ദുബായ്: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദുബായ് ക്ലോക്ക് അനാച്ഛാദനം ചെയ്തു. ദുബായ് നഗരത്തിന് ഓര്‍മ്മപ്പെടുത്തല്‍ എന്ന ലേബലുമായി 19ാം മത് എഡിഷന്‍ ഹോട്ടല്‍ ഷോയിലാണ് 1,90,000 ഡോളര്‍ മൂല്യമുള്ള ക്ലോക്കിന് തിരശീല ഉയര്‍ന്നത്. അവാര്‍ഡ് ജേതാവായ ആര്‍ക്കിട്ടെക്റ്റ് അംജദ് അല്‍

Business & Economy

ഇറക്കുമതി നിയന്ത്രണങ്ങള്‍ വിശദീകരിക്കുക ഇന്ത്യക്ക് വെല്ലുവിളി

ന്യൂഡെല്‍ഹി: ചില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനുള്ള തീരുമാനത്തിനു പിന്നിലെ വ്യക്തമായ കാരണങ്ങള്‍ ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ ( ഡബ്ല്യുടിഒ) വിശദീകരിക്കേണ്ടതായി വരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രാജ്യസുരക്ഷ, പൊതു ധാര്‍മികതയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കല്‍, സസ്യ ജന്തു ജാലങ്ങളുടെ സംരക്ഷണം, നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി

Business & Economy

200 ബില്യണ്‍ ഡോളര്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി തീരുവ ചുമത്തി യുഎസ്

വാഷിംഗ്ടണ്‍: യുഎസ്-ചൈന വ്യാപാര യുദ്ധം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവ ഏര്‍പ്പെടുത്തി. പത്ത് ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിരിക്കുന്നത്. യുഎസിലെ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും തിരിച്ചടിയാകുന്ന

Business & Economy

പ്രത്യക്ഷ നികുതി ശേഖരണം 11.5 ലക്ഷം കോടി കടക്കും: സിബിഡിടി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷം പ്രത്യക്ഷ നികുതി ശേഖരണം 11.5 ലക്ഷം കോടി രൂപ കവിയുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സേഷന്‍( സിബിഡിറ്റി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2018-19 ബജറ്റില്‍ പ്രത്യക്ഷ നികുതി ശേഖരണം 14.3 ശതമാനം വര്‍ധിച്ച്

Banking

ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നു: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ബാങ്കിംഗ് മേഖലയില്‍ സര്‍ക്കാര്‍ നടപ്പാലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഫലം കണ്ടുതുടങ്ങിയെന്നും നിഷ്‌ക്രിയാസ്തികളില്‍ വീണ്ടെടുക്കലുകള്‍ വര്‍ധിച്ചുവെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് ക്രമരഹിതമായി വായ്പകള്‍ അനുവദിച്ചതാണ് നിഷ്‌ക്രിയാസ്തികളുടെ വന്‍ തോതിലുള്ള വര്‍ധനയ്ക്ക് ഇടയാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. 2008

Business & Economy

രൂപയുടെ മൂല്യ തകര്‍ച്ച ഉത്സവകാല വില്‍പ്പനയ്ക്ക് തിരിച്ചടിയാകില്ല

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് ഉത്സവകാല വില്‍പ്പനയെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 75 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയില്ലെങ്കില്‍് ഉത്സവസീസണില്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ പ്രമുഖ ലൈഫ്‌സ്റ്റൈല്‍, ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകള്‍ തയാറാകില്ലെന്നാണ് വ്യാപാരികളുടെ

Banking

ദേനാ, വിജയ, ബറോഡ ബാങ്കുകള്‍ ഒന്നാകുന്നു

ന്യൂഡെല്‍ഹി: എസ്ബിടി അടക്കമുള്ള അഞ്ച് അനുബന്ധ ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) ലയിപ്പിച്ചതിനു പിന്നാലെ മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ കൂടി ലയനത്തിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നീ ബാങ്കുകളെ

FK News

വിസ്താരയുടെ അന്താരാഷ്ട്ര സേവനാനുമതി വൈകും

ന്യൂഡെല്‍ഹി: ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സിന് അന്താരാഷ്ട്ര സേവനങ്ങള്‍ ഉടന്‍ ആരംഭിക്കാനാവില്ല. വ്യോമയാന വ്യവസായത്തില്‍ കമ്പനി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാത്തതിനാലാണ് ഇക്കാര്യത്തില്‍ കാലതാമസം നേരിടുന്നത്. അന്താരാഷ്ട്ര സേവനങ്ങളുടെ മാനദണ്ഡങ്ങളില്‍ ഇളവുകള്‍ നേടാന്‍ ശ്രമിച്ച എയര്‍ ഏഷ്യ വിമാന

Business & Economy

റിലയന്‍സ് എആര്‍സി വിപുലീകരണത്തിനൊരുങ്ങി

റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി തങ്ങളുടെ മൊത്തം കൈകാര്യ ആസ്തി (എയുഎം) വിപൂലീകരിക്കാന്‍ ഒരുങ്ങുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 4,000 കോടി രൂപയിലേക്ക് ആസ്തി ഇരട്ടിപ്പിക്കാനാണ് പദ്ധതി. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കാപിറ്റലിന്റെ ഭാഗമാണ് കമ്പനി. അടുത്ത രണ്ട് മാസത്തിനുള്ളില്‍

Tech

ഇന്‍ഫോസിസിന് തിരിച്ചടി; ബന്‍സാലിന് 12.17 കോടി രൂപ നല്‍കണം

  ബെംഗളൂരു: മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) രാജീവ് ബന്‍സാലിന് 12.17 കോടി രൂപ വിരമിക്കല്‍ ആനുകൂല്യമായി കൈമാറാന്‍ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന് ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ നിര്‍ദേശം. 2015 ല്‍ ബന്‍സാല്‍ വിരമിച്ച മാസം മുതലുള്ള പലിശയും കമ്പനി

Business & Economy

പതഞ്ജലിയുടെ ഭീഷണി: പാലിന് വില കുറക്കില്ലെന്ന് മദര്‍ ഡെയറി

ന്യൂഡെല്‍ഹി: കുറഞ്ഞ വിലയില്‍ പശുവിന്‍ പാല്‍ ലഭ്യമാക്കിക്കൊണ്ട് ബാബാ രാംദേവിന്റെ പതഞ്ജലി ക്ഷീര വിപണിയിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്ന് രൂപപ്പെടാന്‍ സാധ്യതയുള്ള കിടമല്‍സരത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ വിലകുറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിപണിയിലെ മുന്‍നിരക്കാരായ മദര്‍ ഡെയറി അറിയിച്ചു. ക്ഷീര വിപണിയിലേക്ക് എത്ര പുതിയ

FK News

കാര്‍ബണ്‍ പുറന്തള്ളല്‍ അവസാനിപ്പിക്കാന്‍ ഡാല്‍മിയ സിമെന്റ്

ന്യൂഡെല്‍ഹി: 2040 ഓടെ പൂര്‍ണമായും കാര്‍ബണ്‍ നെഗറ്റീവ് ആകാന്‍ ലക്ഷ്യമിട്ട് ഡാല്‍മിയ സിമെന്റ്. ഉല്‍പ്പാദന പ്രക്രിയക്കിടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ സാങ്കേതിക വിദ്യകളില്‍ നിക്ഷേപിച്ചുകൊണ്ട് ചെലവ് കുറക്കുന്നതിനുള്ള അവസരങ്ങള്‍ തങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഡാല്‍മിയ സിമെന്റ് ഗ്രൂപ്പ് സിഇഒ മഹേന്ദ്ര സിംഘി പറഞ്ഞു.

Business & Economy

വിപുലീകരണത്തിന് 1,500 കോടി മുടക്കാന്‍ സിനിപോളിസ്

മുംബൈ: പ്രമുഖ മെക്‌സിക്കന്‍ മള്‍ടിപ്ലക്‌സ് കമ്പനിയായ സിനിപോളിസിന്റെ ഇന്ത്യന്‍ വിഭാഗം വിപുലീകരണത്തിനൊരുങ്ങുന്നു. പുതിയതായി 500 സ്‌ക്രീനുകള്‍ കൂടി സ്ഥാപിക്കാന്‍ 1,500 കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതിയാണ് സിനിപോളിസ് ഇന്ത്യ തയാറാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്ത് 350 സ്‌ക്രീനുകളാണ് കമ്പനിക്കുള്ളത്. ഈ വര്‍ഷം അവസാനത്തോടെ

Business & Economy

വ്യാപാര സമയം നീട്ടുന്നത് സെബി മാറ്റി വെച്ചു

ന്യൂഡെല്‍ഹി: ഓഹരി വ്യാപാര സമയം നീട്ടുന്നത് നടപ്പാക്കാനുള്ള തീയതി മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ( സെബി) മാറ്റി വെച്ചു. ഒക്‌റ്റോബര്‍ ഒന്നു മുതല്‍ വ്യാപാര സമയം ദീര്‍ഘിപ്പിക്കാനായിരുന്നു മുന്‍ തീരുമാനം. വ്യാപാര സമയം നീട്ടുന്നത് സംബന്ധിച്ച്

Banking

എസ്ബിഐ എട്ട് നിഷ്‌ക്രിയാസ്തികള്‍ വില്‍ക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) എട്ട് നിഷ്‌ക്രിയാസ്തികള്‍ (എന്‍പിഎ) വില്‍ക്കാന്‍ ഒരുങ്ങുന്നു. 3,900 കോടി രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുടെ ഈ നീക്കം. ഇതിനായി അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍(എആര്‍സി), സാമ്പത്തിക