ഉല്‍സവം കൂടാന്‍ സണ്ണി സ്‌പെഷല്‍ എഡിഷന്‍

ഉല്‍സവം കൂടാന്‍ സണ്ണി സ്‌പെഷല്‍ എഡിഷന്‍

എക്‌സ് ഷോറൂം വില 8.48 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഉത്സവ സീസണ്‍ പ്രമാണിച്ച് നിസാന്‍ സണ്ണി ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി. 8.48 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. കറുത്ത റൂഫ് റാപ്പ്, പുതിയ ബോഡി ഡീകാളുകള്‍, ബ്ലാക്ക്ഡ്-ഔട്ട് വീല്‍ കവറുകള്‍ എന്നിവ ലിമിറ്റഡ് എഡിഷനില്‍ കാണാം. പുതിയ റിയര്‍ സ്‌പോയ്‌ലറും ലഭിച്ചിരിക്കുന്നു.

ചുവപ്പിലും കറുപ്പിലും തീര്‍ത്ത പ്രീമിയം സീറ്റ് കവറുകള്‍, 2 ടോണ്‍ കളര്‍ സ്‌കീം എന്നിവയാണ് സണ്ണി സ്‌പെഷല്‍ എഡിഷന്റെ അകത്തെ വിശേഷങ്ങള്‍. സ്മാര്‍ട്ട്‌ഫോണ്‍ മിറര്‍ ചെയ്യാന്‍ സാധിക്കുന്ന 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം പാക്കേജിന്റെ ഭാഗമാണ്. അമ്പതിലധികം ഫീച്ചറുകളോടെ ഇന്റഗ്രേറ്റഡ് കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയായ നിസാന്‍കണക്റ്റും സണ്ണിയില്‍ നല്‍കിയിരിക്കുന്നു.

ജിയോ-ഫെന്‍സിംഗ്, സ്പീഡ് അലര്‍ട്ട്, കര്‍ഫ്യൂ അലര്‍ട്ട്, അടുത്തുള്ള പിറ്റ്-സ്റ്റോപ്പുകള്‍, ലൊക്കേറ്റ് മൈ കാര്‍, ഷെയര്‍ മൈ കാര്‍ ലൊക്കേഷന്‍ എന്നിവ ഫീച്ചറുകളില്‍ ചിലതാണ്. കാറിനെയും ഉടമയെയും സംബന്ധിച്ച സുരക്ഷാ ആശങ്കകള്‍ ദൂരീകരിക്കാന്‍ ഈ ഫീച്ചറുകള്‍ സഹായിക്കും. കീലെസ് എന്‍ട്രി, ഇന്റലിജന്റ് കീ മുഖേന പുഷ് സ്റ്റോപ്പ്-സ്റ്റാര്‍ട്ട്, ലീഡ് മീ ടു കാര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ഇരട്ട എയര്‍ ബാഗുകള്‍, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്.

രണ്ട് പവര്‍ട്രെയ്ന്‍ ഓപ്ഷനുകളില്‍ സണ്ണി സ്‌പെഷല്‍ എഡിഷന്‍ ലഭിക്കും. 99 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന, 1.5 ലിറ്റര്‍ പെട്രോള്‍, 86 എച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. രണ്ട് എന്‍ജിനുകള്‍ക്കും 5 സ്പീഡ് മാന്വല്‍ എന്ന ഓപ്ഷന്‍ മാത്രമാണുള്ളത്. എന്നാല്‍ പെട്രോള്‍ വേരിയന്റിന് സിവിടി ഗിയര്‍ബോക്‌സ് ലഭിക്കും.

ഫിയറ്റ് ലീനിയ, ഹ്യുണ്ടായ് വെര്‍ണയുടെ താഴ്ന്ന സ്‌പെക് വേരിയന്റുകള്‍, ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് എന്നിവയാണ് സണ്ണിയുടെ എതിരാളികള്‍.

Comments

comments

Categories: Auto