മ്യൂച്വല്‍ ഫണ്ട്: ചാര്‍ജുകളില്‍ കുറവ് വരുത്തിയേക്കും

മ്യൂച്വല്‍ ഫണ്ട്: ചാര്‍ജുകളില്‍ കുറവ് വരുത്തിയേക്കും

ന്യൂഡെല്‍ഹി: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരില്‍ നിന്ന് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്ന തുകയില്‍ കുറവ് വരുത്തുന്നത് പരിഗണനയില്‍. മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ( സെബി) മ്യൂച്വല്‍ ഫണ്ട് അഡൈ്വസറി കമ്മിറ്റിയെ ഇതിനായി ചുമതലയേല്‍പ്പിച്ചിട്ടുണ്ട്
കൈകാര്യം ചെയ്യുന്ന ആസ്തിക്കനുസരിച്ചായിരിക്കും ഈടാക്കുന്ന ചാര്‍ജുകള്‍ നിശ്ചയിക്കുക. നിലവില്‍ 2.50 ശതമാനം വരെയാണ് വാര്‍ഷിക അടിസ്ഥാനത്തില്‍ വിവിധ ചാര്‍ജുകളായി പരാമവധി ഈടാക്കുന്നത്. ഇത് 2.25 ശതമാനത്തിലേക്ക് കുറച്ചേക്കും. 300 കോടി ആസ്തിയെങ്കിലും കൈകാര്യം ചെയ്യുന്ന ഫണ്ടുകള്‍ക്ക് പരമാവധി 2.25 ശതമാനവും 500 കോടി രൂപ മുതല്‍ 2000 കോടി രൂപ വരെ കൈകാര്യം ചെയ്യുന്ന ഫണ്ടുകള്‍ക്ക് 2 ശതമാനവുമാകും ചാര്‍ജ്.
2000 കോടി രൂപ മുതല്‍ 5000 കോടി രൂപ വരെ െൈകകാര്യം ചെയ്യുന്ന ഫണ്ടുകള്‍ക്ക് 1.75 ശതമാനവും 5000 കോടി രൂപ മുതല്‍ 20,000 കോടി രൂപ വരെ ആസ്തി കൈകാര്യം ചെയ്യുന്ന ഫണ്ടുകള്‍ക്ക് പരമാവധി 1.5 ശതമാനവും 20,000 കോടിക്ക് മുകളില്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന എഎംസികള്‍ 1.25 ശതമാനവും മാത്രമേ പരാമവധി ഈടാക്കാവൂ എന്ന തരത്തില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന.

Comments

comments

Categories: Business & Economy
Tags: Mutual fund