ടൈം മാസിക ടെക്‌നോളജി രംഗത്തെ കോടീശ്വരന്‍ സ്വന്തമാക്കുന്നു

ടൈം മാസിക ടെക്‌നോളജി രംഗത്തെ കോടീശ്വരന്‍ സ്വന്തമാക്കുന്നു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ സെയില്‍സ് ഫോഴ്‌സിന്റെ സഹസ്ഥാപകന്‍ മാര്‍ക്ക് ബെനിയോഫും ഭാര്യയും ടൈം മാഗസിന്‍ സ്വന്തമാക്കുന്നതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 190 മില്യന്‍ ഡോളറിനാണ് ടൈം മാഗസിന്റെ ഉടമയായ മെറിഡിത്ത് കോര്‍പ് വില്‍പന നടത്തുന്നത്.വില്‍പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ 30 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്.സമ്പന്നരായ ടെക്‌നോളജി ഭീമന്മാര്‍ പഴയകാല മാധ്യമ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന പ്രവണത സമീപകാലത്തായി വര്‍ധിച്ചുവരികയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു ടൈം മാഗസിന്‍- സെയില്‍സ് ഫോഴ്‌സ് കരാര്‍.2013-ല്‍ വാഷിംഗ്ടണ്‍ പോസ്റ്റിനെ 250 മില്യന്‍ ഡോളറിന് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് ഏറ്റെടുത്തിരുന്നു.
1923 മാര്‍ച്ചിലാണ് ടൈം മാഗസിന്റെ ആദ്യ കോപ്പി വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിയത്. യേല്‍ യൂണിവേഴ്‌സിറ്റി ബിരുദധാരികളായ ഹെന്റി ലൂസും, ബ്രിട്ടന്‍ ഹേഡനുമാണ് ടൈം മാഗസിന്‍ ആരംഭിച്ചത്. ഇവര്‍ മാഗസിന്‍ ആരംഭിക്കുന്നതിനു മുന്‍പ് യേല്‍ ഡെയ്‌ലി ന്യൂസില്‍ പ്രവര്‍ത്തിച്ചിരുന്നു.

Comments

comments

Categories: Slider, World

Related Articles