വിദ്യാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഉന്നമിട്ട് എച്ച്പിയുടെ പുതിയ ലാപ്‌ടോപ്

വിദ്യാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഉന്നമിട്ട് എച്ച്പിയുടെ പുതിയ ലാപ്‌ടോപ്

1.68കിലോഗ്രാമാണ് ഭാരം. 11മണിക്കൂര്‍ വരെയാണ് ബാറ്ററി ബാക്ക്അപ്പ് ശേഷി

കൊച്ചി: എച്ച്പിയുടെ പവലിയന്‍ എക്‌സ് 360 സിഡി 0055ടിഎക്‌സ് ലാപ്‌ടോപ് കേരള വിപണയില്‍. ആക്റ്റീവ് പെന്‍ സംവിധാനം സഹിതം വിപണിയില്‍ എത്തിയ ലാപ്‌ടോപ് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറെ ഗുണം ചെയ്യും.

ടച്ച് സ്‌ക്രീനാണ് ലാപ്‌ടോപ്പിന്റെ പ്രധാന പ്രത്യകത. ലാപ്‌ടോപ്പിന്റെ ഏറ്റവും പുതിയ മൈക്രോഎഡ്ജ് ബെസ്സലുകള്‍ മികച്ച ഫുള്‍വ്യൂ സ്‌ക്രീന്‍ അനുഭവം സാധ്യമാക്കുന്നു. 360ഡിഗ്രി മടക്കാന്‍ ശേഷിയുള്ള ലാപ്‌ടോപ്പ് ടെന്റ്, സ്റ്റാന്‍ഡ്, ടാബ്ലറ്റ് എന്നീ വിവിധ മോഡുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. എളുപ്പത്തിലും സുരക്ഷിതമായും ലോഗിന്‍ ചെയ്യുവാന്‍ സഹായിക്കുന്ന തരത്തില്‍ ഫിംഗര്‍പ്രിന്റ് റീഡറും ഒരുക്കിയിട്ടുണ്ട്.

8ാം തലമുറ ഇന്റല്‍ ഐ7പ്രോസസ്സര്‍, 8ജിബി റാം, 4ജിബി, എന്‍വിഡിഐഎ ജിഫോഴ്‌സ് എംഎക്‌സ് 130ഗ്രാഫിക്‌സ് സംവിധാനം, 16ജിബി ഇന്റല്‍ ഓപ്‌റ്റെയ്ന്‍ മെമ്മറി, 1ടി ബി സ്റ്റോറെജ് എന്നിവയാണ് ലാപ്‌ടോപ്പിന് കരുത്തുപകരുന്നത്. റിസോഴ്‌സ് ഇന്റന്‍സീവ് ടാസ്‌കുകള്‍ കാണുന്നതിനും എഡിറ്റുചെയ്യുന്നതിനും ലാപ്‌ടോപ് 4.1 മടങ്ങ് വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു 1.68കിലോഗ്രാമാണ് ഭാരം. 11മണിക്കൂര്‍ വരെയാണ് ബാറ്ററി ബാക്ക്അപ്പ് ശേഷി.

വിന്‍ഡോസ് ഇങ്കിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആക്റ്റീവ് പെന്‍ ഉപയോഗിച്ച് ഒരു പേപ്പറും പേനയും എന്നപോലെ സ്റ്റിക്കിനോട്ട്, സ്‌കെച്ച് പാഡ് എന്നീ ആപ്പുകളില്‍ എഴുതുവാനും വരയ്ക്കുവാനും കഴിയും.

എച്ച്പി പവലിയന്‍ എക്‌സ് സിഡി സീരീസില്‍ വിവിധ ഉപയോഗങ്ങള്‍ക്ക് ഉപകരിക്കുന്ന ഏഴ് മോഡലുകളാണ് അവതരിപ്പിച്ചിട്ടള്ളത്. വേള്‍ഡ് ഫേസിംഗ് ക്യാമറ, ഒപ്‌ടേയിന്‍ മെമ്മറി, വിന്‍ഡോസ് ഇങ്കിങ് ടെക്‌നോളജി, ഫിംഗര്‍ പ്രിന്റ് റീഡര്‍ എന്നീ സവിഷേതകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 50,347 രൂപയാണ് ഈ സീരീസിന്റെ ആരംഭ വില.

39,000രൂപവരെയുള്ള പരിമിതകാല ആനുകൂല്യങ്ങളും എച്ച്പി ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് വര്‍ഷ വാറന്റി, ആക്‌സിഡന്റ് ഡാമേജ് പ്രൊട്ടക്ഷന്‍, റിലയന്‍സിന്റെ തെഫ്റ്റ് ഇന്‍ഷുറന്‍സ്, മക്കാഫി ആന്റി വൈറസ്, 2,500രൂപ വരെയുള്ള സൗജന്യ ഷോപ്പിംഗ് വൗച്ചറുകള്‍ എന്നീ ആനുകൂല്യങ്ങളും നേടാം. 19,990 രൂപ വിലയുള്ള ബാംഗ് ആന്‍ഡ് ഒലുഫ്‌സെന്‍ ബിയോപ്ലേ എ1 സ്പീക്കറുകള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

Comments

comments

Categories: Tech
Tags: HP Laptop