ജീവനക്കാര്‍ ഡാറ്റ മറിച്ചു വിറ്റെന്ന് ആരോപണം, അന്വേഷണം പ്രഖ്യാപിച്ച് ആമസോണ്‍

ജീവനക്കാര്‍ ഡാറ്റ മറിച്ചു വിറ്റെന്ന് ആരോപണം, അന്വേഷണം പ്രഖ്യാപിച്ച് ആമസോണ്‍

കാലിഫോര്‍ണിയ: പണം നല്‍കിയാല്‍, രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കാമെന്നും, പ്രൊഡക്റ്റിനെ കുറിച്ചുള്ള നെഗറ്റീവ് റിവ്യു നീക്കം ചെയ്തു നല്‍കാമെന്നും ചില ജീവനക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ ആമസോണ്‍ തീരുമാനിച്ചു.’ ഉയര്‍ന്ന തലത്തില്‍ ധാര്‍മികത നിലനിര്‍ത്താന്‍ ജീവനക്കാരെ ഞങ്ങള്‍ പ്രേരിപ്പിക്കാറുണ്ട്. ഞങ്ങളുടെ നിയമാവലി ലംഘിക്കുന്നവര്‍ക്കു മേല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാറുണ്ട്. ജോലിയില്‍നിന്നും പിരിച്ചുവിടല്‍, സാധ്യമായ നിയമ, ക്രിമിനല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാറുമുണ്ടെന്ന് ‘ ആമസോണിന്റെ വക്താവ് പറഞ്ഞു.
ഞായറാഴ്ച ദി വാള്‍ സ്ട്രീറ്റ് ജേണലില്‍ ആമസോണിലെ ജീവനക്കാര്‍ ചൈനയിലെ ഷെന്‍സനില്‍ ഇന്റേണല്‍ സെയില്‍സ് മെട്രിക്‌സ്, റിവ്യുവര്‍ ഇമെയ്ല്‍ അഡ്രസ് എന്നിവ സ്വതന്ത്ര വില്‍പനക്കാര്‍ക്ക് 80-2,000 ഡോളറിന് നല്‍കാമെന്ന് അറിയിച്ചിരുന്നതായി ചൂണ്ടിക്കാണിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Comments

comments

Categories: Tech
Tags: data