ദക്ഷിണേന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഭാരതി അള്‍ട്രാഫാസ്റ്റ്

ദക്ഷിണേന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഭാരതി അള്‍ട്രാഫാസ്റ്റ്

വികാറ്റ് ഗ്രൂപ്പിന്റെ കീഴിലുള്ള ഭാരതി സിമെന്റ് കര്‍ണാടക വിപണിയില്‍ ഭാരതി അള്‍ട്രാഫാസ്റ്റ് സിമെന്റ് ബ്രാന്‍ഡ് അവതരിപ്പിച്ചു. ബഹുമുഖ ഉദ്ദേശങ്ങള്‍ക്കായി ഉപകരിക്കുന്ന ഗ്രീന്‍ സിമെന്റാണ് ഭാരതി അള്‍ട്രാഫാസ്റ്റ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏകദേശം 3,300 ഡീലര്‍മാരും 10,000 ഉപ ഡീലര്‍മാരും ഉള്‍പ്പെടുന്ന ശക്തമായ ശൃംഖലയെയാണ് പുതിയ ഉല്‍പ്പന്നത്തിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നതെന്ന് ഭാരതി സിമെന്റ്‌സ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ രവീന്ദര്‍ റെഡ്ഡി പറഞ്ഞു.

ഫ്രാന്‍സ് ആസ്ഥാനമായുള്ള വികാറ്റ് ഒരു ദശാബ്ദം മുന്‍പാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചിരുന്നത്. ഇന്ത്യന്‍ വിപണിയിലെത്തുന്ന ആറാമത്തെ ബഹുരാഷ്ട്രാ കമ്പനിയായിരുന്നു ഇത്. നിലവില്‍ പ്രതിവര്‍ഷം 7.75 ദശലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള ഭാരതി സിമെന്റ്, കല്‍ബുര്‍ഗി സിമെന്റ് എന്നീ രണ്ട് കമ്പനികളാണ് വികാറ്റിന് ഇന്ത്യയിലുള്ളത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ആന്ധ്രാ പ്രദേശ്, തെലങ്കാന, ഗോവ, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നിടങ്ങളില്‍ സജീവ സാന്നിധ്യമറിയിക്കാന്‍ കമ്പനിക്കായി.

2010 ഏപ്രിലില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരതി സിമെന്റ് കോര്‍പ്പറേഷന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത വികാറ്റ് ഗ്രൂപ്പിന് ആന്ധ്രാ പ്രദേശിലെ കഡപ്പ ജില്ലയില്‍ പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള മറ്റൊരു പ്ലാന്റ് കൂടിയുണ്ട്. ഇത് കൂടാതെ കര്‍ണാടകയില്‍ പ്രതിവര്‍ഷം 2.75 ദശലക്ഷം ടണ്‍ ഉല്‍പ്പാന ശേഷിയുള്ള പ്ലാന്റും സ്വന്തമായുണ്ടെന്ന് വികാറ്റ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനൂപ് കുമാര്‍ സക്‌സേന വ്യക്തമാക്കി.

ഓര്‍ഡര്‍ നല്‍കി 24 മണിക്കൂറിനുള്ളില്‍ സിമെന്റ് വിതരണം ഉറപ്പാക്കുന്ന കുരുത്തുറ്റ റോഡ്-റെയ്ല്‍ ഗതാഗത സംവിധാനത്തിനായും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്.

Comments

comments

Categories: Business & Economy