Archive

Back to homepage
Business & Economy Top Stories

ഓറക്കിളിന്റെ വരുമാനം 9.2 ബില്യണ്‍ ഡോളര്‍; ഓഹരിവില ഇടിഞ്ഞു

സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ ടെക്‌നോളജി കമ്പനിയായ ഓറക്കിള്‍ ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 9.2 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദം 9.1 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. വിപണി വിദഗ്ധര്‍ പ്രവചിച്ചതനുസരിച്ചുള്ള വരുമാനം നേടാന്‍ കമ്പനിക്കായില്ല.

Business & Economy

ഒലയുടെ മൂല്യം 31,000 കോടി രൂപ കടന്നു; ഇനി കിവികളുടെ നാട്ടിലേക്ക്

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ ഒല ഹോങ്കോംഗ് ആസ്ഥാനമാക്കിയ സെയ്‌ലിംഗ് കാപ്പിറ്റല്‍, ചൈനയിലെ യുറേഷ്യന്‍ ഇക്കണോമിക് കോര്‍പ്പറേഷന്‍ ഫണ്ട് എന്നിവരില്‍ നിന്നായി 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4.3

Tech

വിദ്യാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഉന്നമിട്ട് എച്ച്പിയുടെ പുതിയ ലാപ്‌ടോപ്

കൊച്ചി: എച്ച്പിയുടെ പവലിയന്‍ എക്‌സ് 360 സിഡി 0055ടിഎക്‌സ് ലാപ്‌ടോപ് കേരള വിപണയില്‍. ആക്റ്റീവ് പെന്‍ സംവിധാനം സഹിതം വിപണിയില്‍ എത്തിയ ലാപ്‌ടോപ് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറെ ഗുണം ചെയ്യും. ടച്ച് സ്‌ക്രീനാണ് ലാപ്‌ടോപ്പിന്റെ പ്രധാന പ്രത്യകത. ലാപ്‌ടോപ്പിന്റെ ഏറ്റവും പുതിയ

Business & Economy

ക്ലൗഡ് കിച്ചണുമായി ഫാസോസ് ദുബായിലേക്ക്

മുംബൈ: ആഭ്യന്തര വിപണിയിലെ വിജയത്തിനുശേഷം രാജ്യാന്തര വിപണി കീഴടക്കാനുള്ള തയാറെടുപ്പിലാണ് ഓണ്‍ലൈന്‍ റെസ്‌റ്റൊറന്റ് ഫാസോസ് ഫുഡ് സര്‍വീസ്. ഇതിന്റെ ഭാഗമായി തങ്ങളുടെ ആദ്യത്തെ മള്‍ട്ടി-ബ്രാന്‍ഡ് ക്ലൗഡ് കിച്ചണ്‍ ദുബായില്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ ഫാസോസ്

Tech

ഇഎംഐ സേവനമാരംഭിച്ച് ആമസോണ്‍ പേ

ബെംഗളൂരു: ആമസോണിന്റെ ഡിജിറ്റല്‍ പേമെന്റ് വിഭാഗമായ ആമസോണ്‍ പേ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് ഉപഭോക്താക്കള്‍ക്കായി ഇഎംഐ സേവനം ആരംഭിച്ചു. ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡുകളില്‍ ഇഎംഇ സൗകര്യമോ ഇല്ലാത്ത ഉപഭോക്താക്കളെയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. സേവനവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഡിജിറ്റല്‍ രീതിയിലാണ്

Business & Economy Slider

ബജറ്റ് ലക്ഷ്യങ്ങള്‍ നിറവേറ്റാനാകില്ല, സംസ്ഥാനങ്ങളുടെ വായ്പാ ഭാരം കൂടും

മുംബൈ: കര്‍ഷകരുടെ വായ്പ എഴുതിത്തള്ളലിനായുള്ള ഫണ്ടിംഗ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവിടലുകള്‍, ആനുകൂല്യ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവ ബജറ്റില്‍ ലക്ഷ്യമിട്ട സാമ്പത്തിക ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സംസ്ഥാനനങ്ങള്‍ക്ക് തടസ്സമാകുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പു സാമ്പത്തിക വര്‍ഷം വലിയ തോതിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ്

Business & Economy

രൂപയുടെ ഇടിവ് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ബിസിനസ് വികാരം ഉയര്‍ത്തും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി ഉയരുന്നതും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നടപടികള്‍ രാജ്യത്ത് ബിസിനസ് വികാരം മെച്ചപ്പെടുത്തുന്നതിന് സഹായിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പരിഭ്രാന്തി ഉണ്ടാക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍

FK News

എംഇഐഎസ് കയറ്റുമതി ആനുകൂല്യങ്ങള്‍ക്കായുള്ള നടപടികള്‍ ലളിതമാക്കി

ന്യൂഡെല്‍ഹി: എംഇഐഎസി(മര്‍ച്ചന്‍ഡൈസ് എക്‌സ്‌പോര്‍ട്ട്‌സ് ഫ്രം ഇന്ത്യ സ്‌കീം)യുടെ ഭാഗമായ കയറ്റുമതി ആനുകൂല്യങ്ങള്‍ വ്യാപാരികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ലളിതമാക്കി. കയറ്റുമതി മേഖലയില്‍ മികച്ച ബിസിനസ് അന്തരീക്ഷമൊരുക്കികൊണ്ട് ഇന്ത്യയില്‍ നിന്നുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ഈ

Business & Economy

ഇ-കൊമേഴ്‌സ് നയം ഉല്‍സവകാലത്തിനു മുന്‍പ് വേണം: സിഎഐടി

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ 15ന് ആരംഭിക്കുന്ന ഉല്‍സവകാല വില്‍പ്പനയ്ക്ക് മുന്‍പായി ഇ-കൊമേഴ്‌സ് നയം അവതരിപ്പിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്( സിഎഐടി) ആവശ്യപ്പെട്ടു. വന്‍ വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ കമ്പനികള്‍ ഉപയോക്താക്കളെ വരുതിയിലാക്കുന്നത് തടയുന്നതിന് ഇത് ആവശ്യമാണെന്നാണ് സംഘടന ചൂണ്ടിക്കാണിക്കുന്നത്.

Tech

1,500 കോടി രൂപയുടെ ഓര്‍ഡര്‍ നടപ്പാക്കി മൈക്രോമാക്‌സും ജിയോയും

ന്യൂഡെല്‍ഹി: ഛത്തീസ്ഗഡില്‍ സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി 50 ലക്ഷത്തോളം സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്യുന്നതിനുള്ള 1,500 കോടി രൂപയുടെ ഓര്‍ഡര്‍ മൊബീല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനിയായ മൈക്രോമാക്‌സും ടെലികോം ഭീമനായ റിലയന്‍സ് ജിയോയും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം നടപ്പാക്കി തുടങ്ങി. പദ്ധതിയുടെ കീഴില്‍ 45 ലക്ഷം

FK News Slider

ആഭ്യന്തര വിമാന നിരക്ക് ശരാശരി 7.5% വര്‍ധിച്ചു

ന്യൂഡെല്‍ഹി: ദീപാവലിക്കു മുന്നോടിയായി ആഭ്യന്തര വിമാന നിരക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ ശരാശരി 7.5 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ദീപാവലിയോടനുബന്ധിച്ചുള്ള അവധിക്കാല ആവശ്യകതയില്‍ നിന്നും നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ആഭ്യന്തര വിമാനക്കമ്പനികള്‍. നവംബറില്‍ ദീപാവലി ആഴ്ചയിലെ യാത്രകളെ ലക്ഷ്യമിട്ട് ഏറ്റവും കൂടുതല്‍ നിരക്ക് വര്‍ധിച്ചിട്ടുള്ളത് ഡെല്‍ഹി-ഗോവ,

Auto

ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍ണായകം; ബാറ്ററികള്‍ക്ക് ചെലവേറും: വി കെ സാരസ്വത്

ന്യൂഡെല്‍ഹി: ഭാവിയുടെ ചാലക ശക്തിയാകാനുള്ള രാജ്യത്തിന്റെ കുതിപ്പിലെ നിര്‍ണായക ഘടകമായി ഹൈബ്രിഡ് വാഹനങ്ങളെ പരിഗണിക്കണമെന്ന് നിതി ആയോഗ് അംഗമായ വി കെ സാരസ്വത്. നിലവില്‍ ഉപയോഗത്തിലുള്ള ഇന്റേണല്‍ കംപ്രഷന്‍ എഞ്ചിനില്‍ (ഐസിഇ) നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് നേരിട്ട് മാറുന്നതിന് ശരിയായ അടിസ്ഥാനസൗകര്യങ്ങള്‍

Current Affairs

സോളാര്‍ ലക്ഷ്യത്തില്‍ പ്രതിബന്ധങ്ങളേറുന്നെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സൗരോര്‍ജ ശേഷി 2022 ഓടെ 100 ജിഗാവാട്ടായി ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് നിരവധി ഘടകങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. നാല് വര്‍ഷത്തിനുള്ളില്‍ നിലവിലെ ഉല്‍പ്പാദന ശേഷി നാല് മടങ്ങായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യത്തെ സോളാര്‍ മേഖല മുന്നോട്ട് പോകുന്നത്. സോളാര്‍

Business & Economy

ദക്ഷിണേന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഭാരതി അള്‍ട്രാഫാസ്റ്റ്

വികാറ്റ് ഗ്രൂപ്പിന്റെ കീഴിലുള്ള ഭാരതി സിമെന്റ് കര്‍ണാടക വിപണിയില്‍ ഭാരതി അള്‍ട്രാഫാസ്റ്റ് സിമെന്റ് ബ്രാന്‍ഡ് അവതരിപ്പിച്ചു. ബഹുമുഖ ഉദ്ദേശങ്ങള്‍ക്കായി ഉപകരിക്കുന്ന ഗ്രീന്‍ സിമെന്റാണ് ഭാരതി അള്‍ട്രാഫാസ്റ്റ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏകദേശം 3,300 ഡീലര്‍മാരും 10,000 ഉപ ഡീലര്‍മാരും ഉള്‍പ്പെടുന്ന ശക്തമായ ശൃംഖലയെയാണ്

Business & Economy Top Stories

വിമാന ഘടക നിര്‍മാണ രംഗത്തേക്ക് റിലയന്‍സ്

മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ (ആര്‍ഇന്‍ഫ്രാ) വിമാന നിര്‍മാതാക്കള്‍ക്കാവശ്യമായ സംയുക്ത ഘടകങ്ങളുടെ (കോംപൊസൈറ്റ്‌സ്) നിര്‍മാണത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. 85 കോടി രൂപയുടെ പ്രാഥമിക നിക്ഷേപത്തോടെ ആരംഭിക്കുന്ന ഘടക നിര്‍മാണത്തിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 315 കോടി രൂപയുടെ കയറ്റുമതിയാണ് ആര്‍ഇന്‍ഫ്രാ