മാളുകളില്‍ കണ്ണുനട്ട് പ്രസ്റ്റീജ് ഗ്രൂപ്പ്

മാളുകളില്‍ കണ്ണുനട്ട് പ്രസ്റ്റീജ് ഗ്രൂപ്പ്

പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണേന്ത്യയിലെ മുന്‍നിര റിയല്‍റ്റി കമ്പനിയായ പ്രസ്റ്റീജ് എസ്‌റ്റേറ്റ്‌സ് പ്രൊജക്റ്റ് വാടക വരുമാനം ലക്ഷ്യമിട്ടുകൊണ്ട് രാജ്യത്തിന്റെ പ്രധാന നഗരങ്ങളില്‍ മാളുകള്‍ ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി പൂനെ, മുബൈ എന്നിടങ്ങളിലെ മാള്‍ അധികൃതരുമായി ഓഹരി ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് പ്രസ്റ്റീജ് ഗ്രൂപ്പിന്റെ റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി, ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ സുരേഷ് ശിങ്കാരവേലു പറഞ്ഞു.

‘ഈ നീക്കത്തിലൂടെ പൂനെ, മുംബൈ എന്നീ നഗരങ്ങളിലേക്ക് നടന്നു ചെല്ലാനാകും. ഞങ്ങള്‍ക്ക് ശക്തമായ മാള്‍ വികസന പദ്ധതികളുണ്ട്. മാളുകളുടെ ഓഹരികള്‍ ഏറ്റെടുക്കുന്നതിനോ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനോ ഉള്ള ചര്‍ച്ചകൡലാണ് ഞങ്ങള്‍,’ സുരേഷ് അഭിപ്രായപ്പെട്ടു. എട്ട് ലക്ഷം ചതുരശ്ര അടി മുതല്‍ പത്ത് ലക്ഷം ചതുരശ്ര അടി വരെ വലിപ്പമുള്ള മാളുകള്‍ ഏറ്റെടുക്കുന്നതിനാണ് ഗ്രൂപ്പ് ശ്രമം നടത്തുന്നത്. ബ്രാന്‍ഡുകളില്‍ നിന്നെല്ലാം മികച്ച ആവശ്യകതയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

2020 ഓടെ ഏഴ് നഗരങ്ങളിലായി 13 മാളുകള്‍ ഏറ്റെടുത്തുകൊണ്ട് മൊത്തം 7.5 ദശലക്ഷം ചതുരശ്ര അടി വാടക റീട്ടെയ്ല്‍ സ്‌പേസ് സ്വന്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള കാപിറ്റല്‍ ലാന്‍ഡ്‌സിന്റെ ഹൈദരാബാദ്, മംഗളൂരു, മൈസൂരു, ഉദയ്പൂര്‍ എന്നിവിടങ്ങളിലെ അഞ്ച് മാള്‍ പ്രൊജക്റ്റിന്റെ ഓഹരികള്‍ ഈ വര്‍ഷം ആദ്യം പ്രസ്റ്റീജ് ഏറ്റെടുത്തിരുന്നു.

Comments

comments

Categories: Business & Economy