ആപ്പിളും, മോസില്ലയും യൂസര്‍മാരുടെ ട്രാക്കിങ് തടയുന്ന ടൂള്‍ അവതരിപ്പിച്ചു

ആപ്പിളും, മോസില്ലയും യൂസര്‍മാരുടെ ട്രാക്കിങ് തടയുന്ന ടൂള്‍ അവതരിപ്പിച്ചു

ന്യൂയോര്‍ക്ക്: ഫേസ്ബുക്കും, ഗൂഗിളും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഓണ്‍ലൈനിലെ നമ്മളുടെ സര്‍ഫിംഗ് (വെബ്‌സൈറ്റുകളില്‍ നടത്തുന്ന അന്വേഷണം) ശീലങ്ങളെ പതിവായി പിന്തുടരാറുണ്ട്. നമ്മള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ പിന്തുടരുന്നത്. എന്നാല്‍ ഇൗ പ്രവണത അവസാനിപ്പിക്കാന്‍ യൂസറെ സഹായിക്കുന്ന ടൂള്‍ ആപ്പിളും, മോസില്ലയും ലോഞ്ച് ചെയ്തിരിക്കുകയാണ്. ആപ്പിളിന്റെ വെബ് ബ്രൗസറായ സഫാരിയിലും, മോസില്ലയുടെ വെബ് ബ്രൗസറായ ഫയര്‍ഫോക്‌സിലും സൈന്‍ ഇന്‍ (sign in) വിശദാംശങ്ങളും, മുന്‍ഗണനകളും സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന കുക്കി ഡാറ്റ ഫയലുകളെ (cookie data file) വിശാലമായ ട്രാക്കേഴ്‌സായി (യൂസര്‍ വായിച്ച, സന്ദര്‍ശിച്ച കാര്യങ്ങള്‍ ശ്രദ്ധിക്കുകയും മറ്റും ചെയ്യുന്ന സംവിധാനം) മാറ്റുന്നത് തടയും വിധമുള്ള സംരക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. ഇൗ സംവിധാനം വരും മാസങ്ങളില്‍ പുറത്തിറക്കുമെന്നാണു സൂചന. ഇന്ന് ലോകത്ത് വെബ് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്ന ബ്രൗസര്‍ ഗൂഗിള്‍ ക്രോമാണ്. സഫാരിയും, ഫയര്‍ഫോക്‌സും ഉപയോഗിക്കുന്നത് വെറും 20 ശതമാനമാണ്. ആപ്പിളും മോസില്ലയും സ്വകാര്യതയുടെ അതിരുകള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. കാരണം ഈ രണ്ട് കമ്പനികളും പരസ്യങ്ങളെ ആശ്രയിക്കുന്നില്ലെന്നതു തന്നെ. എന്നാല്‍ ഗൂഗിളിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ് പരസ്യം വില്‍പ്പനയില്‍നിന്നാണ്. ആപ്പിളിന്റെ സഫാരിയോ, മോസില്ലയുടെ ഫയര്‍ഫോക്‌സോ പരസ്യം ബ്ലോക്ക് ചെയ്യുന്നില്ലെന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.പകരം, യൂസറെ ട്രാക്ക് ചെയ്യുന്നത് തടയുകയാണു ചെയ്യുന്നത്.

Comments

comments

Categories: Slider, Tech