സ്വര്‍ണ ഇടിഎഫുകളില്‍ നിന്നും നിക്ഷേപകരുടെ പിന്‍മാറ്റം തുടരുന്നു

സ്വര്‍ണ ഇടിഎഫുകളില്‍ നിന്നും നിക്ഷേപകരുടെ പിന്‍മാറ്റം തുടരുന്നു

ഗോള്‍ഡ് ഫണ്ട് മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികള്‍ 7.5 ശതമാനം കുറഞ്ഞ് 4,445 കോടിരൂപയിലെത്തി

മുംബൈ: സ്വര്‍ണ ഇടിഎഫുകളില്‍ നിന്നും നിക്ഷേപകരുടെ പിന്‍മാറ്റം ഓഗസ്റ്റിലും തുടര്‍ന്നു. ഓഗസ്റ്റില്‍ 45 കോടി രൂപയുടെ നഷ്ടമാണ് ഇടിഎഫില്‍ ഉണ്ടായത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യത്തെ അഞ്ച് മാസത്തെ ഇടിഎഫ് അറ്റ പിന്‍വലിക്കല്‍ മൊത്തം 241 കോടി രൂപയാണ്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ( ആംഫി)യുടെ കണക്കുകള്‍ പ്രകാരം 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസത്തില്‍ ഗോള്‍ഡ് ഫണ്ട് മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികള്‍ 7.5 ശതമാനം കുറഞ്ഞ് 4,445 കോടിരൂപയിലെത്തി.
കഴിഞ്ഞ അഞ്ച് വര്‍ഷവും ഗോള്‍ഡ് ഇടിഎഫ് വിഭാഗത്തില്‍ നിക്ഷേപകരുടെ പിന്‍മാറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.. 2017-18, 2016-17, 2015-16, 2014-15, 2103-14 വര്‍ഷങ്ങളില്‍ യഥാക്രമം 835 കോടി രൂപ, 775 കോടി രൂപ, 903 കോടി രൂപ, 1,475 രൂപ, 2,293 കോടി രൂപ എന്നിങ്ങനെയാണ് ഈ വിഭാഗത്തിലെ അറ്റ പിന്‍വലിക്കല്‍. 2എന്നാല്‍ 2012-13 വര്‍ഷത്തില്‍ 1,414 രൂപയുടെ അറ്റ നിക്ഷേപമാണ് സ്വര്‍ണ ഇടിഎഫുകളില്‍ ഉണ്ടായത്. ഇക്വിറ്റി വിപണികളില്‍ നിന്നുള്ള മികച്ച റിട്ടേണ്‍ നിക്ഷേപകരെ ആകര്‍ഷിച്ചതാണ് സ്വര്‍ണ ഇടിഎഫുകളില്‍ നിന്നുള്ള പിന്‍വലിയലിന് പ്രധാന കാരണമായി വ്യാവസായിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഇന്ത്യന്‍ നിക്ഷേപകര്‍ പാരമ്പര്യമായി സ്വര്‍ണം ഭൗതിക രൂപത്തില്‍ സൂക്ഷിക്കാനാണ് താല്‍പ്പര്യപ്പെടുക. എന്നാല്‍ നിക്ഷേപകര്‍ തങ്ങളുടെ പോര്‍ട്ട് ഫോളിയോയില്‍ സ്വര്‍ണം ഉള്‍പ്പെടുത്തുന്നത് തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയുടെ അസ്ഥിരത കുറയ്ക്കാന്‍ സഹായിക്കുമെന്ന് മോണിംഗ് സ്റ്റാര്‍ മാനേജര്‍ റിസര്‍ച്ച് ഡയറക്റ്റര്‍ കൗസ്തുഭ് ബെലാപുര്‍ക്കാര്‍ പറയുന്നു.
കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം 14 ഡോള്‍ഡ് ഇടിഎഫുകളില്‍ നിന്നുമുണ്ടായ അറ്റ പിന്‍വലിക്കല്‍ മൊത്തം 45 കോടി രൂപയാണ്. ജൂലൈയില്‍ ഇത് 50 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 58 കോടി രൂപയുടെ നിക്ഷേപമായിരുന്നു പിന്‍വലിച്ചത്. അതേസമയം ഇക്വിറ്റി, ഇക്വിറ്റിയുമായി ബന്ധപ്പെട്ട സേവിംഗ് സ്‌കീം( ഇഎല്‍ എസ്എസ്) എന്നിവയില്‍ 7,700 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് കഴിഞ്ഞ മാസം നടന്നത്.

Comments

comments

Categories: Business & Economy, Slider
Tags: Gold etf