നിഷ്‌ക്രിയാസ്തികള്‍ വില്‍ക്കാനൊരുങ്ങി ബാങ്ക് ഓഫ് ഇന്ത്യ

നിഷ്‌ക്രിയാസ്തികള്‍ വില്‍ക്കാനൊരുങ്ങി ബാങ്ക് ഓഫ് ഇന്ത്യ

എസ്സാര്‍ സ്റ്റീല്‍, ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍, അലോക് ഇന്‍ഡസ്ട്രീസ് എന്നിവയുടേതടക്കം മൊത്തം 38 ഓളം കമ്പനികളുടെ നിഷ്‌ക്രിയാസ്തികള്‍ ബാങ്ക് ഓഫ് ഇന്ത്യ വില്‍പ്പനയ്ക്ക് വെച്ചു. മൊത്തം 8,831 കോടി രൂപ മൂല്യമാണ് ഈ നിഷ്്ക്രിയാസ്തികള്‍ക്ക് കണക്കാക്കിയിരിക്കുന്നത്.

ആര്‍സെലര്‍ മിത്തലില്‍ നിന്നും 42,000 കോടി രൂപയുടെ ബിഡ് ആകര്‍ഷിക്കാന്‍ എസ്സാര്‍ സ്റ്റീലിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പ്രശ്‌നപരിഹാരത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലതാമസത്തില്‍ ബാങ്ക് ഓഫ് ഇന്ത്യ ആശങ്കാകുലരാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ ഏറ്റവും വലിയ നിഷ്‌ക്രിയാസ്തി എക്കൗണ്ടുകളുടെ ആദ്യത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള എസ്സാര്‍ സ്റ്റീല്‍, ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍, അലോക് ഇന്‍ഡസ്ട്രീസ് എന്നിവയുടെ എക്കൗണ്ടുകള്‍ സംബന്ധിച്ച് നിരവധി കോടതി വ്യവഹാരങ്ങള്‍ ഉണ്ടായെങ്കിലും ഒരു വര്‍ഷത്തോളമായി പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല.

കെയ്മാന്‍ ഐലന്‍ഡ്‌സ് സബ്‌സിഡറിക്ക് വിദേശ കറന്‍സി വായ്പയായി നല്‍കിയതടക്കം എസ്സാര്‍ സ്റ്റീലിന് 1,492 കോടി രൂപയുടെ ബാധ്യതയാണ് ബാങ്ക് ഓഫ് ഇന്ത്യയിലുള്ളത്. ബാങ്കിന്റെ ഹോങ്കോംഗ്, ന്യൂയോര്‍ക്ക്, ടോക്കിയോ ശാഖകള്‍ വഴി വിദേശ കറന്‍സി വായ്പകളടക്കം 2,441 കോടി രൂപയുടെ ബാധ്യതയാണ് ഭൂഷന്‍ പവറിനുള്ളത്. അലോക് ഇന്‍ഡസ്ട്രീസ് കൊടുക്കാനുള്ളത് 621 കോടി രൂപയാണ്. കഴിഞ്ഞ വാരങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് ബറേഡയും എസ്സാര്‍ സ്റ്റീലിന്റെ നിഷ്‌ക്രിയാസ്തികള്‍ വില്‍ക്കുന്നതിനായി രംഗത്തെത്തിയിരുന്നു.

Comments

comments

Categories: Banking
Tags: NPA